For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉന്‍മേഷം നല്‍കും ഭക്ഷണങ്ങള്‍

|

മസിലു പെരുപ്പിക്കാന്‍ നമ്മുടെ ന്യൂജനറേഷന്‍ എത്ര കഷ്ടപ്പെടാനും തയ്യാറാണ്. എന്നാല്‍ ഭക്ഷണ കാര്യത്തിലും അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ വിചാരിക്കുന്ന രീതിയില്‍ ശരീരത്തെ വഴക്കിയെടുക്കാം. ഈന്തപ്പഴത്തിലുണ്ട് ആയുസ്സിന്റെ കണക്ക്‌

ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. എന്തുകൊണ്ടെന്നാല്‍ മറ്റെന്ത് വ്യായാമം ചെയ്താലും അത് നമ്മുടെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുമെങ്കിലും മാനസികോര്‍ജ്ജം കൂടി ലഭിക്കുവാന്‍ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ആമിര്‍ഖാനും കിട്ടി ഒരുഗ്രന്‍ പണി

എന്നാല്‍ എന്തും ഏതും വാരിവലിച്ചു കഴിക്കാം എന്നല്ല അതിന്റെ അര്‍ത്ഥം. എല്ലാ ഭക്ഷണത്തിലുമുണ്ട് കലോറി. എന്നാല്‍ ഇതിനെ എങ്ങനെ ഫലപ്രദമായി ഇല്ലാതാക്കാം എന്നു കൂടി നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഏതൊക്കെ ഭക്ഷണത്തിലൂടെ നമ്മുടെ ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാമെന്ന് നോക്കാം.

മുട്ട

മുട്ട

മുട്ടയെക്കുറിച്ച് നിരവധി അപവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മുട്ട കഴിക്കുന്നത് ശരീരത്തിന് ഉന്‍മേഷം നല്‍കുന്നതാണ്. ഇത് മസിലിന്റെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്. മാത്രമല്ല മുട്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബിയും ഡിയും മെറ്റബോളിസം ഉയര്‍ത്തുന്നു. അതുകൊണ്ടു തന്നെ ദിവസവും ഒരു മുട്ട വീതം കഴിക്കൂ. ഇതുണ്ടാക്കുന്ന ഉന്‍മേഷം നിര്‍വ്വചിക്കാനാവാത്തതാണ്.

സോയബീന്‍

സോയബീന്‍

വിറ്റാമിന്‍ ബി കൂടുതലുള്ള മറ്റൊരു ഭക്ഷണ പദാര്‍ത്ഥമാണ് സോയാബീന്‍. ഇത് രക്തത്തില്‍ ഓക്‌സിജന്റെ പ്രവാഹം ത്വരിത ഗതിയിലാക്കുന്നു. മാത്രമല്ല കൊളസ്‌ട്രോള്‍ സംബന്ധമായ എല്ലാ രോഗങ്ങളേയും തടയുന്നു.

 ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ കൂടുതലായി ഭക്ഷണശീലത്തിന്റെ ഭാഗമാക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. അതുകൊണ്ടു തന്നെ ജങ്ക് ഫുഡ് ഒഴിവാക്കി ഇനി ധാന്യങ്ങള്‍ കൊണ്ടുള്ള ഭക്ഷണത്തിന് സ്ഥാനം നല്‍കൂ. നിങ്ങളുടെ ഉന്‍മേഷം തിരിച്ചു പിടിക്കാം.

നട്‌സ്

നട്‌സ്

നട്‌സ് ഉപയോഗിക്കുന്നവരില്‍ നമ്മള്‍ ഒട്ടും പുറകിലല്ല. ഏറ്റവും കൂടുതല്‍ വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ളതാണ് നട്‌സ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ഇത്തരത്തില്‍ ശരീരത്തിന്റെ ഉന്മേഷം തിരിച്ചു ലഭിക്കുകയും ചെയ്യുന്നു.

മത്തന്‍ വിത്ത്

മത്തന്‍ വിത്ത്

മത്തന്‍ നമ്മളെല്ലാവരും കഴിക്കുന്ന പച്ചക്കറിയാണ്. എന്നാല്‍ മത്തന്‍ വിത്ത് ഒരിക്കലെങ്കിലും കഴിക്കാത്തവരുണ്ടാവില്ല. എന്തുകൊണ്ടെന്നാല്‍ മത്തന്‍ വിത്ത് കഴിക്കുന്നത് ശാരീരികോര്‍ജ്ജം മാത്രമല്ല നല്‍കുന്നത് മാനസികമായ ഊര്‍ജ്ജം കൂടി പ്രദാനം ചെയ്യുന്നു.

 ചോക്ലറ്റ് മില്‍ക്ക്

ചോക്ലറ്റ് മില്‍ക്ക്

ചോക്ലേറ്റ് മില്‍ക്ക് ഇഷ്ടമില്ലാത്തവരുണ്ടാവില്ല. എന്നാല്‍ പലരും ജങ്ക്ഫുഡിനോടൊപ്പം തെറ്റായ രീതിയില്‍ ചോക്ലേറ്റ് മില്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ചോക്ലേറ്റ് മില്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത് 80 ശതമാനം വെള്ളവും പിന്നെ ശരീരത്തിനാവശ്യമായ പൊട്ടാസ്യവും സോഡിയവും എല്ലാം ചേര്‍ത്താണ്.

പഴം

പഴം

ദിവസവും ഒരു പഴമെങ്കിലും കഴിച്ചില്ലെങ്കില്‍ അത് ശരീരത്തിനു ദോഷമാണെന്നാണ് പറയപ്പെടുന്നത്. പഴം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഊര്‍ജ്ജം നര്‍വ്വചിക്കാനാവാത്തതാണ്. പഴത്തില്‍ ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ടെന്നതാണ് കാര്യം.

പാല്‍

പാല്‍

പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ട് കാലം കുറേ ആയി. ഇതിലടങ്ങിയിട്ടുള്ള കാല്‍സ്യം ശരീരത്തിന്റെ വളര്‍ച്ചയെ മാത്രമല്ല ശാരീരിക-മാനസികാരോഗ്യത്തേയും സ്വാധീനിക്കുന്നു.

English summary

Top 8 Foods That Boost Your Energy Levels

It should be no surprise to you that we are what we eat! Your food is your body’s energy source and the different food groups play vital roles in our survival.
Story first published: Tuesday, October 20, 2015, 10:02 [IST]
X
Desktop Bottom Promotion