For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീഫ് കഴിക്കാമോ..?

By Sruthi K M
|

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെതിരെ ഒട്ടേറെ പേര്‍ രംഗത്തുവന്നിട്ടുമുണ്ട്. ബീഫ് കഴിക്കാന്‍ പറ്റാത്തതിലുള്ള വിഷമവുമാണ് എല്ലാവര്‍ക്കും. പക്ഷെ അത് നന്നായി എന്നതാണ് സത്യം. നിങ്ങളുടെ ആരോഗ്യത്തിന് ഈ തീരുമാനം നല്ലതാണെന്നാണ് പറയുന്നത്.

കാരണം, ബീഫ് ശരീരത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ആരോഗ്യഗുണങ്ങള്‍ ഉള്ളതിനേക്കാള്‍ ഇരട്ടി ദോഷങ്ങളാണ് ബീഫ് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കിട്ടുന്നത് എന്നറിയുക. ബീഫ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. നല്ല രുചികരമായ വിഭവമാണെങ്കിലും നിങ്ങള്‍ ശരീരത്തെ കുറച്ച് ശ്രദ്ധിക്കുന്നതല്ലേ നല്ലത്. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ബീഫ് കഴിക്കുന്നതിലൂടെ ഉണ്ടാകുന്നത് എന്നു നോക്കാം...

ഹൃദയത്തിന്

ഹൃദയത്തിന്

ഫാറ്റി ആസിഡ് കൂടിയ തോതില്‍ അടങ്ങിയിരിക്കുന്ന ബീഫ് ശരീരത്തില്‍ കൂടുതലായി എത്തുന്നത് ഹൃദയസംബന്ധമായ രോഗത്തിനു വരെ കാരണമാക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

കൊളൊറെക്റ്റല്‍ ക്യാന്‍സറിനും സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.

രക്തപ്രവാഹത്തിന്

രക്തപ്രവാഹത്തിന്

ബീഫില്‍ അടങ്ങിയിരിക്കുന്ന കാര്‍നിറ്റൈന്‍ രക്തക്കുഴലുകള്‍ക്ക് ദോഷം ചെയ്യുന്നു. രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നു. രക്തം കട്ടപിടിക്കാനും കാരണമാകും.

വിഷാംശം

വിഷാംശം

ബീഫില്‍ അടങ്ങിയിരിക്കുന്ന വിഷാംശം ശരീരത്തില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നു. ദഹനപ്രക്രിയ നല്ല രീതിയില്‍ ആയി കിട്ടണമില്ല. പല അസ്വസ്ഥതകളും ഉണ്ടാവാം.

സന്ധിവാതം

സന്ധിവാതം

ബീഫില്‍ അടങ്ങിയിരിക്കുന്ന വിഷാംശം സന്ധിവാതത്തിനും കാരണമാകും.

പൊണ്ണത്തടി

പൊണ്ണത്തടി

കൊഴുപ്പ് ആവശ്യത്തിന് ബീഫിലുണ്ട്. ഇത് പാചകം ചെയ്യാന്‍ കുറേ എണ്ണയും ഉപയോഗിക്കുന്നു. ഇതുമൂലം ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നു.

ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ

ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ

പോത്തുകളില്‍ ഹോര്‍മോണ്‍സും ആന്റിബയോട്ടിക്കും കുത്തിവെക്കുന്നുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ എത്തുന്നതുവഴി ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു.

തലച്ചോര്‍

തലച്ചോര്‍

ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ തലച്ചോറിനെ കാര്യമായി ബാധിക്കും.

ഹൈപ്പര്‍ടെന്‍ഷന്‍

ഹൈപ്പര്‍ടെന്‍ഷന്‍

ബീഫ് കഴിക്കുന്നത് ഹൈപ്പര്‍ടേന്‍ഷനും കാരണമായേക്കാം.

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ്

ബീഫ് കഴിക്കുന്നത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗത്തിനും സാധ്യതയുണ്ടാക്കുന്നു.

English summary

Read on to find out why beef is bad for you.

It can pose several health risks and is best avoided. Read on to find out why beef is bad for you.
Story first published: Saturday, March 14, 2015, 13:44 [IST]
X
Desktop Bottom Promotion