For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മള്‍ട്ടി വിറ്റാമിനുകള്‍ക്ക് പകരം നില്‍ക്കും ഭക്ഷണങ്ങള്‍

By Super
|

മള്‍ട്ടിവിറ്റാമിനുകള്‍ നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ്. മരുന്നുകളുടെ നിര്‍ദ്ദേശാനുസൃതമല്ലാത്ത ഉപയോഗം നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. വിറ്റാമിനുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന നിരവധി ഭക്ഷ്യ വസ്തുക്കളുണ്ട്. എന്നാല്‍ മള്‍ട്ടിവിറ്റാമിനുകള്‍ക്ക് പകരം വെയ്ക്കാവുന്നവ വളരെ കുറവാണ്.

പ്രായപൂര്‍ത്തിയായവര്‍ 500 ഗ്രാം മള്‍ട്ടിവിറ്റാമിന്‍ ഭക്ഷണങ്ങളും, കുട്ടികള്‍ 100 ഗ്രാമും ഉപയോഗിക്കുന്നത് മതിയായ അളവാണ്. മള്‍ട്ടിവിറ്റാമിനുകള്‍ക്ക് പകരം നില്‍ക്കാനാവുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് മനസിലാക്കുക.

1. കോഡ് ലിവര്‍ ഓയില്‍

1. കോഡ് ലിവര്‍ ഓയില്‍

മള്‍‌ട്ടിവിറ്റാമിനുകള്‍ക്ക് പകരം നില്‍ക്കുന്ന മികച്ച ഒരു ഭക്ഷണമാണ് കോഡ് ലിവര്‍ ഓയില്‍. ഇതില്‍ വിറ്റാമിന്‍ ഡി, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ക്യാന്‍സര്‍ തടയാനും, രോഗപ്രതിരോധശേഷി നിലനിര്‍ത്താനും ഫലപ്രദമാണ്.

2. കാബേജ്

2. കാബേജ്

കാബേജ് ഏറെ ആരോഗ്യപ്രദമായതാണ്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, കോപ്പര്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ ഇലക്കറി. 67 ഗ്രാം കാബേജ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും പകര്‍ച്ചവ്യാധികളെ തടയുകയും ചെയ്യും.

3. മഞ്ഞ മുളക്

3. മഞ്ഞ മുളക്

മള്‍ട്ടി വിറ്റാമിനുകളാല്‍ സമ്പന്നമാണ് മഞ്ഞ മുളക് അഥവാ യെല്ലോ പെപ്പര്‍. ഇതില്‍ ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. ഇത് പല ഗുരുതര രോഗങ്ങളെയും തടയുന്നതാണ്.

4. മത്തി

4. മത്തി

എല്ലാത്തരം വിറ്റാമിനുകളും അടങ്ങിയ മത്സ്യമാണ് മത്തി. ഈ ചെറിയ മത്സ്യം ഇപിഎ, ഡിഎച്ച്എ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നീ ഹൃദയരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ അടങ്ങിയതാണ്. മത്തി 100 ഗ്രാമില്‍ താഴെ ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരത്തിന് മതിയായതാണ്(പ്രായപൂര്‍ത്തിയായവര്‍ക്ക്).

5. കക്ക

5. കക്ക

മള്‍ട്ടിവിറ്റാമിനുകള്‍ക്ക് പകരം നില്‍ക്കുന്നതാണ് കക്ക. കക്കയിറച്ചി വിറ്റാമിന്‍ ബി, പൊട്ടാസ്യം, സെലെനിയം, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ്. ഇത് പ്രായമേറുമ്പോഴും നിങ്ങളുടെ ശരീരത്തിന് കരുത്ത് നല്കും.

6. ബ്രസീല്‍ നട്ട്

6. ബ്രസീല്‍ നട്ട്

ബ്രസീല്‍ നട്ട് അഥവാ ആറ്റുപേഴ് സെലെനിയം ധാരാളമായി അടങ്ങിയതാണ്. ഈ വിറ്റാമിന്‍ നിങ്ങളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഇത് നിങ്ങളുടെ തൈറോയ്ഡിനെയും കേന്ദ്ര നാഡീവ്യവസ്ഥയെയും സംരക്ഷിക്കും. ദിവസം 400 മില്ലിഗ്രാം വീതം ഉപയോഗിക്കുന്നത് വഴി നിരവധി പ്രശ്നങ്ങളെ തടയാനാവും.

7. കടല്‍പ്പായല്‍

7. കടല്‍പ്പായല്‍

കടല്‍ച്ചെടി, നോരി, കോമ്പു, വാകേം പോലുള്ള അയഡിന്‍ ധാരാളമായി അടങ്ങിയ രുചികരമായ വിഭവമാണ് ഇത്. നിങ്ങള്‍ക്ക് അയഡിന്‍റെ കുറവ്, അല്ലെങ്കില്‍ അപര്യാപ്തത സംഭവിക്കുമ്പോള്‍ തൈറോയ്ഡിന്‍റെ പ്രശ്നം ഉണ്ടാകും. ഗര്‍ഭിണികള്‍ ഇത് കൂടിയ അളവില്‍ ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറില്‍ തകരാറുകളുണ്ടാവുന്നത് തടയും.

8. കരള്‍

8. കരള്‍

മൃഗങ്ങളുടെ അവയവങ്ങള്‍ വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവ ധാരാളമായി അടങ്ങിയതാണ്. ഇവ മള്‍ട്ടിവിറ്റാമിനുകള്‍ക്ക് പകരം നില്‍ക്കുന്നതാണ്. വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ എ, ഇരുമ്പ്, ഫോലേറ്റ്, കോപ്പര്‍ എന്നിവ അടങ്ങിയതാണ് കരള്‍. 100 ഗ്രാം കരള്‍ വീതം കഴിക്കുന്നത് തലച്ചോറിലെ തകരാറുകളും, നാഡീവ്യവസ്ഥയിലെ തകരാറുകളും അകറ്റാന്‍ സഹായിക്കും.

Read more about: food ഭക്ഷണം
English summary

Powerful Foods That Replace Multivitamins

Did you know there are more than a handful of foods which act like multivitamins. Here are eight healthy foods you should consume twice in a week.
X
Desktop Bottom Promotion