Just In
Don't Miss
- News
മണ്ഡലം മാറാൻ ഷാജിയും മുനീറും, ബേപ്പൂരും ചടയമംഗലവും വേണ്ടെന്ന് മുസ്ലീം ലീഗ്, ഇബ്രാഹിംകുഞ്ഞിന് പകരം മകൻ
- Movies
ആ കാര്യം അവിടെ പറയാൻ ആഗ്രഹിച്ചിരുന്നില്ല, ഭാഗ്യലക്ഷ്മി നിർബന്ധിച്ചു, മോശം നിമിഷത്ത കുറിച്ച് ലക്ഷ്മി
- Automobiles
ചെറുതും താങ്ങാനാവുന്നതുമായ എസ്യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം
- Finance
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള് നാട്ടിലേക്ക് അയച്ച പണത്തില് വർധനവ്
- Sports
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം
- Travel
മാര്ച്ച് മാസത്തില് 'ചില്' ആകാം.. അടിപൊളി യാത്രകള്ക്കായി ഈ ഇടങ്ങള്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കുട്ടികള്ക്ക് രാവിലെ ഹെല്ത്തി ഫുഡ്
വളര്ന്നുവരുന്ന കുട്ടികള്ക്ക് പ്രഭാതഭക്ഷണം നല്ല പോഷകമേറിയതു തന്നെ കൊടുക്കണം. അവരുടെ ശരീരവളര്ച്ചയ്ക്ക് രാവിലെത്തെ ഭക്ഷണം പ്രധാനമാണ്. സ്കൂളില് സ്നാക്സ് കൊടുത്തുവിടുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. വൈറ്റമിന്സും പ്രോട്ടീനും അടങ്ങിയ ഭക്ഷണം വേണം കുട്ടികള്ക്ക് നല്കാന്.
കുട്ടികളുടെ ആരോഗ്യം തുടക്കത്തിലേ നോക്കിയാല് പിന്നെ ഭാവിയില് ടെന്ഷന് അടിക്കേണ്ടതില്ലല്ലോ... സ്കൂളില് നിന്നും വീട്ടിലെത്തിയാലും നല്ല ഭക്ഷണം വേണം നല്കാന്. ക്ഷീണം മാറ്റി ശക്തി കിട്ടാന് സൂപ്പും ഫ്രൂട്ട് സലാഡും നല്കുന്നത് ഗുണം ചെയ്യും. പോഷകങ്ങളടങ്ങിയ പ്രാതലുകള് ഉണ്ടാക്കി കുട്ടികള്ക്ക് നല്കൂ...

പോഷകമേറിയ പ്രാതല്
ഫ്രൈഡ് എഗ്ഗി ബ്രെഡ് കുട്ടികള്ക്ക് മികച്ച പ്രാതലായിരിക്കും. മുട്ട,പാല് എന്നിവ ഉപ്പുചേര്ത്ത് നന്നായി അടിച്ചശേഷം ഇതിലേക്ക് ബ്രെഡ് മുക്കുക. കുതിര്ന്ന ബ്രെഡ് കഷ്ണങ്ങളാക്കി പാനില് ചൂടാക്കിയെടുക്കുക. പ്രോട്ടീനടങ്ങിയ ഈ പ്രാതല് കുട്ടികള്ക്ക് നല്കൂ..

പോഷകമേറിയ പ്രാതല്
ഓട്സ് കൊണ്ടുള്ള ദോശ കുട്ടികള്ക്ക് രാവിലെ കഴിക്കാന് കൊടുക്കുന്നത് കൂടുതല് എനര്ജി നല്കും. രാവിലെ മുതല് വൈകുന്നേരം വരെ ഊര്ജ്ജസ്വലരായിരിക്കാന് സഹായിക്കും.

പോഷകമേറിയ പ്രാതല്
ചപ്പാത്തി കുട്ടികള്ക്ക് രാവിലെ കഴിക്കാന് കൊടുക്കാവുന്ന നല്ലൊരു പ്രാതല് ആണ്. ചപ്പാത്തി റോളാക്കി കൊടുക്കുന്നതായിരിക്കും കൂടുതല് മികച്ചത്. മുട്ടയും വെജിറ്റബിളും ചേര്ത്ത് റോളുണ്ടാക്കാം.

പോഷകമേറിയ പ്രാതല്
ചിക്കന് ബര്ഗര് നിങ്ങള്ക്ക് വീട്ടില് നിന്നുതന്നെ ഉണ്ടാക്കി കുട്ടികള്ക്ക് നല്കാം. ഇതും മികച്ച പ്രാതലാണ്.

പോഷകമേറിയ പ്രാതല്
കണവ മീന് രാവിലെ കുട്ടികള്ക്ക് നല്കുന്നത് നല്ലതാണ്. പ്രഭാത ഭക്ഷണത്തിനൊപ്പം കറിയായി കണവ കൊണ്ടുള്ള വിഭവം വെയ്ക്കാം.

നേന്ത്രപ്പഴം
പ്രഭാതഭക്ഷണത്തിനൊപ്പം ദിവസവും ഒരു നേന്ത്രപ്പഴം കുട്ടികള്ക്ക് നല്കാം. നേന്ത്രപ്പഴം പുഴുങ്ങി നല്കുന്നതാവും കൂടുതല് ഉത്തമം. ഇത് ഊര്ജ്ജം നല്കാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും സഹായകമാകും.

ജ്യൂസുകള്
പ്രഭാതഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് ജ്യൂസ് നല്കുന്നതും നല്ലതാണ്. ഇത് ശരീരത്തില് ഈര്പ്പം നിലനിര്ത്താന് സഹായിക്കും. കുട്ടികള്ക്ക് നല്ല ശക്തിയും ലഭിക്കും.

ഈന്തപ്പഴം
ശക്തി നല്കാന് ശേഷിയുള്ള ഈന്തപ്പഴം കുട്ടികള്ക്ക് സ്നാക്സായി കൊടുക്കാം. ഇതും മികച്ച ഭക്ഷണമാണ്.