ശ്രദ്ധിക്കൂ, ഇതൊന്നും വെജിറ്റേറിയനല്ല!!

Posted By:
Subscribe to Boldsky

വെജിറ്റേറിയന്‍ എന്നു കരുതി നമ്മള്‍ കഴിക്കുന്ന എല്ലാ ഭക്ഷണവും വെജിറ്റേറിയനാണോ? അതിനെക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? വ്രതാനുഷ്ഠാന കാലത്തും രോഗാവസ്ഥയിലും നമ്മള്‍ അറിയാതെയെങ്കിലും നോണ്‍വെജിറ്റേറിയനെ കൂടെക്കൂട്ടുന്നുണ്ട്.

എങ്ങനെയൊക്കെ ഏതൊക്കെ രീതിയില്‍ എവിടെയൊക്കെ വെച്ച് ഇത്തരത്തില്‍ നമുക്ക് അബദ്ധം പറ്റുന്നുണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ? വെജിറ്റേറിയന്‍ ആവണമെന്ന് നമ്മള്‍ ആലോചിച്ചാലും പലപ്പോഴും നമ്മളെ കെണിയില്‍ ചാടിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

വിവിധ തരത്തിലുള്ള സൂപ്പ്

വിവിധ തരത്തിലുള്ള സൂപ്പ്

സൂപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും റെസ്‌റ്റോറെന്റില്‍ അടുത്ത പ്രാവശ്യം സൂപ്പ് ഓര്‍ഡര്‍ ചെയ്യുന്നതിനു മുന്‍പ് ഒരു വട്ടമെങ്കിലും ആലോചിക്കുക. സൂപ്പുകളില്‍ ചേര്‍ക്കാനുള്ള പല സോസുകളും ഉണ്ടാക്കുന്ന മത്സ്യത്തിന്റെ ഉപോല്‍പ്പന്നങ്ങളില്‍ നിന്നാണ്.

നാണ്‍

നാണ്‍

ഉത്തരേന്ത്യന്‍ വിഭവമാണെങ്കിലും നാണ്‍ കഴിക്കുന്നവര്‍ നമ്മുടെ ഇടയിലും കുറവല്ല. എന്നാല്‍ നാണ്‍ പൊതുവേ അറിയപ്പെടുന്നത് ഒരു വെജിറ്റേറിയന്‍ ആയാണെങ്കിലും ഇതിന്റെ മൃദുലതയ്ക്കും മറ്റുമായി നാണില്‍ മുട്ട ചേര്‍ക്കുന്നു എന്നതാണ് സത്യം.

പാല്‍ക്കട്ടി

പാല്‍ക്കട്ടി

പാലും പാലുല്‍പ്പന്നങ്ങളും ഒഴിച്ചു നിര്‍ത്തിയൊരു ജീവിതം നമ്മള്‍ മലയാളികള്‍ക്കില്ല, അല്‍പം കൂടി മോഡേണായതോടെ പാല്‍ക്കട്ടി കൊണ്ട് ഉണ്ടാക്കുന്ന പല ഉല്‍പ്പന്നങ്ങളും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി. ചീസ് പോഹ, ചീസ് ദോശ തുടങ്ങിയവ അതില്‍ ചിലത്. എന്നാല്‍ ഇതിലും മത്സ്യത്തിന്റെ അംശം ഉണ്ടെന്നതാണ് സത്യം.

വിവിധ തരത്തിലുള്ള എണ്ണകള്‍

വിവിധ തരത്തിലുള്ള എണ്ണകള്‍

വിവിധ തരത്തിലുള്ള എണ്ണകള്‍ നമ്മള്‍ നമ്മുടെ പാചകത്തിനുപയോഗിക്കുന്നുണ്ട്. എന്നാല്‍ പല എണ്ണകളിലും മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഉപയോഗിക്കുന്നു.

സാലഡ് കഴിക്കുന്നത് സൂക്ഷിച്ച്

സാലഡ് കഴിക്കുന്നത് സൂക്ഷിച്ച്

പുറത്ത് നിന്നും സാലഡ് കഴിക്കുന്നവര്‍ അല്‍പം സൂക്ഷിക്കുക. ഇത്തരത്തില്‍ സാലഡിന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇത് വെജിറ്റേറിയന്‍ തന്നെയാണോ എന്ന് ഉറപ്പു വരുത്തുക. പല സാലഡിലും പുറമേ അലങ്കരിക്കുന്നതിനായി മുട്ട ചേര്‍ക്കാറുണ്ട് എന്നത് സത്യം.

പഞ്ചസാര

പഞ്ചസാര

നല്ല മണല്‍ത്തരി പോലുള്ള പഞ്ചസാര പലപ്പോഴും നമുക്കെല്ലാം ഇഷ്ടമായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ നല്ല വെളുത്ത പഞ്ചസാരയുടെ രഹസ്യം എന്തെന്നാല്‍ മൃഗങ്ങളുടെ എല്ലു പൊടിയാണ് എന്നതു തന്നെ.

ബിയര്‍ അല്ലെങ്കില്‍ വൈന്‍

ബിയര്‍ അല്ലെങ്കില്‍ വൈന്‍

ആണ്‍ പെണ്‍ ഭേദമില്ലാതെ ഉപയോഗിക്കുന്ന ഒന്നാണ് ബിയറും വൈനും. എന്നാല്‍ ഇത് വെജിറ്റേറിയന്‍ ആണെന്ന ധാരണയില്‍ ഇനി കഴിക്കേണ്ട. കാരണം ഇതില്‍ ചേര്‍ക്കുന്ന പല ചേരുവകളും മത്സ്യത്തിന്റെ ഉപോത്പ്പന്നമാണ്.

പൊട്ടറ്റോ ചിപ്‌സ്

പൊട്ടറ്റോ ചിപ്‌സ്

ചിപ്‌സ് എന്നു പറയുമ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്നതും ഉപയോഗിക്കുന്നതും പൊട്ടറ്റോ ചിപ്‌സ് ആണ്. എന്നാല്‍ അധികം ചിപ്‌സിലും ചേര്‍ക്കുന്നത് ചിക്കന്റെ കൊഴുപ്പാണ്.

English summary

Common Vegetarian Foods That Are Actually Non-Vegetarian

Many people stop eating non- vegetarian food during vrata. If you are one of them then you need t exercise some caution.
Story first published: Tuesday, October 27, 2015, 9:29 [IST]