ക്യാന്‍സര്‍ തടയും മാജിക് ഫുഡ്

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വരാം. അതിന് പ്രായഭേദമോ സയമോ ഒന്നും ഇല്ല. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ ക്യാന്‍സര്‍ വരുന്നതിനെ തടയാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. എപ്പോഴും എന്തിനും ഏതിനും ഡോക്ടറുടെ അടുത്തേക്കോടുന്നതു തടയാന്‍ മെച്ചപ്പെട്ട ജീവിത രീതിയും നല്ല ഭക്ഷണ ശീലവും സഹായിക്കും.

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ചില പ്രകൃതിദത്തമായ വിഭവങ്ങള്‍ക്ക് കഴിയും. പ്രകൃതി ദത്തമായ ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ഭക്ഷണം കഴിക്കുന്നത് ക്യാന്‍സര്‍ എന്നല്ല പലവിധ അസുഖങ്ങളേയും തടയുന്നു. മദ്യം കരളിനെ മാത്രമല്ല കൊല്ലുന്നത്!!

വിറ്റാമിന്‍ എ, സി തുടങ്ങിയവ നിറഞ്ഞ ഭക്ഷണം കഴിക്കുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിനായി ഏതൊക്കെ ഭക്ഷണം കഴിക്കണമെന്നു നോക്കാം.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക വിറ്റാമിന്‍ സിയുടെ കലവറയാണെന്നത് പുതുമയുള്ള കാര്യമല്ല. ആയുര്‍വ്വേദമാണെങ്കിലും അലോപ്പതിയാണെങ്കിലും നെല്ലിക്കക്ക് നമ്മുടെ ആരോഗ്യ രംഗത്ത് പ്രത്യേക സ്ഥാനമാണുള്ളത്. ക്യാന്‍സറിന് കാരണമാകുന്ന പല കോശങ്ങളേയും നശിപ്പിക്കാന്‍ നെല്ലിയ്ക്കക്കു കഴിയും.

പച്ചമുളക്

പച്ചമുളക്

എരിവല്‍പ്പം കൂടിയാല്‍ വിവാഹമോചനം നടക്കുന്ന കാലമാണിത്. എന്നാല്‍ പച്ചമുളകിന് നമ്മുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് ഈ അടുത്ത കാലത്ത് കണ്ടെത്തിയിരുന്നു. കൂടാതെ പച്ചമുളകിലെ പ്രധാന ഘടകമായ ക്യാപ്‌സേഷന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.

 കറുവപ്പട്ട

കറുവപ്പട്ട

ഇന്‍സുലിന്‍ സംവേദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കറുവാപ്പട്ടയെന്ന അത്ഭുതത്തിന് കഴിയും. മാത്രമല്ല കൊളസ്‌ടോള്‍ ലെവല്‍ കുറയ്ക്കാനും ശരീരത്തിലുണ്ടാകുന്ന എരിച്ചില്‍ അസ്വസ്ഥതകള്‍ എന്നിവ കുറയ്ക്കാനും കറുവപ്പട്ടയ്ക്ക് കഴിയും.

 മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞളിന്റെ ആരോഗ്യഗുണങ്ങള്‍ നാം ഇന്നോ ഇന്നലെയോ കേട്ടു തുടങ്ങിയതല്ല. ഏത് വിഷത്തേയും ചെറുക്കാന്‍ മഞ്ഞളിനു കഴിയുമെന്നതാണ് സത്യം. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച മഞ്ഞള്‍ തടയുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിക്കറിയ്ക്ക് നൂറ് കൂട്ടം കറികളുടെ ഗുണമാണെന്ന് നമ്മുടെ വരരുചി പറഞ്ഞത് നമുക്കെല്ലാം അറിയാം. ഏറ്റവും ശക്തമായ ഒരു ആന്റി ഓക്‌സിഡന്റാണ് ഇഞ്ചി. അല്‍ഷിമേഴ്‌സ് വരെ ഇല്ലാതാക്കാന്‍ ഇഞ്ചിയ്ക്ക് കഴിയും. ക്യാന്‍സര്‍ രോഗങ്ങളെ തടയാന്‍ ഇഞ്ചി ഏറ്റവും ഉത്തമമാണ്.

കൂണ്‍

കൂണ്‍

കൂണ്‍ ധാരാളം നമ്മുടെ നാട്ടില്‍ കിട്ടും. കൃഷി ചെയ്തും അല്ലാതെയും എല്ലാം കിട്ടും എന്നാല്‍ പലപ്പോഴും കൂണിന്റെ മഹത്വം നാം അറിയാതെ പോകുന്നു. എന്നാല്‍ ക്യാന്‍സര്‍ ചെറുക്കാന്‍ കൂണ്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിന്റെ ഗുണത്തെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്‌ മധുരക്കിഴങ്ങ്. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

English summary

Cancer Fighting Super Natural Food

Want to add prevention to your kitchen? Take this list to your next grocery visit, and stock up on these cancer-fighting ingredients.
Story first published: Saturday, October 24, 2015, 10:22 [IST]