കോവയ്ക്ക പ്രകൃതി നല്‍കുന്ന ഇന്‍സുലിന്‍..

Posted By:
Subscribe to Boldsky

കോവയ്ക്ക നിങ്ങള്‍ കഴിക്കാറുണ്ടോ..? വള്ളിച്ചെടി പോലെ പടര്‍ന്നുപിടിക്കുന്ന ഈ സസ്യം ആരോഗ്യത്തിന് മികച്ച ഗുണം നല്‍കും. പ്രമേഹരോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണിത്. ആര്‍ക്കും വീട്ടുവളപ്പില്‍ ഇത് നിഷ്പ്രയാസം വളര്‍ത്താന്‍ കഴിയും. കീടങ്ങളൊന്നും തന്നെ ഈ ചെടിയെ ആക്രമിക്കില്ല എന്നൊരു പ്രത്യേകതയുമുണ്ട്.

കോളിഫ്ളവര്‍ കഴിക്കുന്നവരാണോ നിങ്ങള്‍

അതുകൊണ്ടുതന്നെ കോവല്‍ ചെടിക്ക് കീടനാശിനി പ്രയോഗം ഒന്നും തന്നെ വേണ്ട. കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണെന്ന് പറയാം. കോവയ്ക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്. വയറിളക്കം,സോറിയാസിസ്, പ്രമേഹം, മലക്കെട്ട് തുടങ്ങി പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കാം.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

കോവയ്ക്ക നിത്യവും കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

ഹൃദയം

ഹൃദയം

ഹൃദയത്തെ രോഗത്തില്‍ നിന്നും സംരക്ഷിക്കാനും ഹൃദയാരോഗ്യത്തിനും കോവയ്ക്ക കഴിക്കുക.

തലച്ചോറ്

തലച്ചോറ്

കോവയ്ക്ക കഴിച്ച് തലച്ചോറിന്റെ ആരോഗ്യം കാക്കാം.

വൃക്ക

വൃക്ക

വൃക്കയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്ക്ക സഹായിക്കും.

വിഷമുക്തമാക്കും

വിഷമുക്തമാക്കും

ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും കഴിവുണ്ട് കോവയ്ക്കയ്ക്ക്.

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ ഒരു കലവറതന്നെയാണ് കോവയ്ക്ക. ഇത് ശരീരത്തിന് കുളിര്‍മ നല്‍കുകയും ചെയ്യും. കോവയ്ക്ക പച്ചയ്ക്കും കഴിക്കാം.

പ്രമേഹം

പ്രമേഹം

പ്രമേഹം കുറയ്ക്കാന്‍ കഴിവുള്ളതാണ്. പ്രമേഹ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാവുന്ന മികച്ച ഭക്ഷണമാണ് കോവയ്ക്ക.

ഒരു ഇന്‍സുലിന്‍

ഒരു ഇന്‍സുലിന്‍

ഒരു പ്രമേഹരോഗി ദിവസവും 100 ഗ്രാം കോവയ്ക്ക കഴിക്കുകയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനും നശിച്ചുക്കൊണ്ടിരിക്കുന്ന കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും കഴിയും.

പ്രമേഹരോഗികള്‍ക്ക്

പ്രമേഹരോഗികള്‍ക്ക്

കോവയ്ക്ക ഉണക്കിപ്പൊടിച്ച് നിത്യവും രണ്ട് നേരം ചൂടുവെള്ളത്തില്‍ കഴിക്കുന്നത് നല്ലതാണ്.

സോറിയാസിസ്

സോറിയാസിസ്

കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി മൂന്നു നേരം ചൂടുവെള്ളത്തില്‍ കഴിക്കുന്നത് സോറിയാസിസ് രോഗികള്‍ക്ക് ആശ്വാസം നല്‍കും.

വയറിളക്കം

വയറിളക്കം

കോവയ്ക്കയുടെ നീര് വയറിളക്കത്തിന് മികച്ച മരുന്നാണ്.

മലക്കെട്ട്

മലക്കെട്ട്

മലക്കെട്ട് മാറ്റാനും കോവയ്ക്കയുടെ നീര് കുടിക്കാം.

ഔഷധം

ഔഷധം

കോവയ്ക്കയുടെ വിത്ത്, ഇല, തണ്ട് എന്നിവ കഴിക്കാവുന്നതാണ്. ഇതിന്റെ വേര് ഔഷധമായും ഉപയോഗിക്കുന്നുണ്ട്.

ശരീരത്തിനാവശ്യമായ പോഷകം

ശരീരത്തിനാവശ്യമായ പോഷകം

ശരീരത്തിനാവശ്യമായ വൈറ്റമിന്‍, ആന്റിയോക്‌സിഡന്റുകള്‍, മാംസ്യം, അന്നജം, നാരുകള്‍,പ്രോട്ടീന്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് കോവയ്ക്ക.

കരളിന്

കരളിന്

ആന്റിയോക്‌സിഡന്റുകള്‍, ബീറ്റാകരോട്ടിന്‍ എന്നിവയുടെ സ്‌ത്രോസ്സായതിനാല്‍ കരളിന്റെയും സ്വേദഗ്രന്ഥികളുടെയും ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കും.

ദഹനശക്തി

ദഹനശക്തി

ഭക്ഷണത്തില്‍ കോവയ്ക്ക ഉള്‍പ്പെടുത്തുകയാണെങ്കില്‍ ദഹനശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

English summary

health benefits of eating ivy gourd

Ivy gourd is a plant. The leaves, root, and fruit are used to make medicine. People take ivy gourd for diabetes, gonorrhea, and constipation. Some people apply ivy gourd leaves directly to the skin for wounds.
Story first published: Monday, May 4, 2015, 16:13 [IST]