For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷമെന്നു കരുതും പക്ഷേ വിഷമല്ല...

|

പല ഭക്ഷണസാധനങ്ങളും ആരോഗ്യം തരുന്നതിനേക്കാള്‍ അനാരോഗ്യമാണ് തരുന്നതെന്നത് സത്യം. എന്നാല്‍ ആരോഗ്യത്തിന് മോശമെന്ന് കരുതി നമ്മള്‍ ഉപേക്ഷിക്കുന്ന പല ഭക്ഷണങ്ങളും പലപ്പോഴും ആരോഗ്യത്തിന് ദോഷകരമല്ല. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന ഭക്ഷണങ്ങളുണ്ട്.

അമിതവണ്ണവും കുടവയറും ഇനിയില്ല

ശരീരത്തിന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളുമുണ്ടാക്കാത്ത ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. തെറ്റിദ്ധാരണകളുടെ പുറത്ത് ഇത്തരത്തില്‍ മാറ്റി നിര്‍ത്തപ്പെട്ട ഭക്ഷണങ്ങള്‍.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. അമിത കൊഴുപ്പും തടി വര്‍ദ്ധിപ്പിക്കുമെന്ന തെറ്റിദ്ധാരണയും ഇത്തരത്തില്‍ ഉരുളക്കിഴങ്ങിനെ നമ്മുടെ ഭക്ഷണശീലത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. എന്നാല്‍ ഉരുളക്കിഴങ്ങില്‍ ധാരാളം വിറ്റാമിന്‍ ബി 6, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

 പാല്‍ക്കട്ടി

പാല്‍ക്കട്ടി

ഫാറ്റ് കൂടുതലാണെന്ന കാരണം പറഞ്ഞാണ് നാം പാല്‍ക്കട്ടിയെ നമ്മുടെ ഭക്ഷണശീലത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള പാലിന്റെ ഉപോല്‍പ്പന്നമായ പാല്‍ക്കട്ടി എല്ലുകളെ ശക്തിപ്പെടുത്തുന്നു എന്നതാണ് സത്യം.

നെയ്യ്

നെയ്യ്

നെയ്യ് മാത്രം കൂട്ടി ഭക്ഷണം കഴിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ നെയ്യ് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്ന ധാരണയില്‍ നിരവധി പേരാണ് നെയ്യിനെ നമ്മുടെ ഭക്ഷണശീലത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ ശരീരത്തിന് യാതൊരു തരത്തിലുള്ളദോഷവും നെയ്യ് ഉണ്ടാക്കുന്നില്ലെന്നതാണ് സത്യം.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് കഴിക്കുന്നവരില്‍ പ്രായഭേദമില്ല. എന്നാല്‍ പലപ്പോഴും ചോക്ലേറ്റിന്റെ കാര്യത്തിലും പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്‌സ് പച്ചക്കറികളിലും പഴങ്ങളിലും ഉള്ള അതേ അളവിലാണ്.

പിസ്സ

പിസ്സ

ന്യൂ ജനറേഷന്‍ ഭക്ഷണമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് പിസ്സ. എന്നാല്‍ പലപ്പോഴും പിസ്സ തിരഞ്ഞെടുക്കുന്നവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കും. എന്നാല്‍ സത്യത്തില്‍ അതിന്റെ ആവശ്യമില്ല എന്നതാണ് സത്യം. യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും പിസ്സ ഉണ്ടാക്കുന്നില്ല.

മില്‍ക്ക് ഷേക്ക്

മില്‍ക്ക് ഷേക്ക്

കലോറി കൂടുതലാണ് എന്നുള്ളതാണ് മില്‍ക്ക് ഷേക്കിനെക്കുറിച്ച് നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണ. എന്നാല്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മില്‍ക്ക് ഷേക്ക് ഒരിക്കലും അനാരോഗ്യകരമല്ല എന്നതാണ് സത്യം.

English summary

6 Unhealthy Foods that Are Actually Not Bad for You

Talking about foods that you have been avoiding for long in the name of “good health” and diet, we have decided to tell you about a few such foods that are not as bad as you think they are. Open your eyes, and take a look.
Story first published: Friday, October 30, 2015, 17:29 [IST]
X
Desktop Bottom Promotion