For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായത്തെ തടയും ഭക്ഷണങ്ങള്‍

By Super
|

പ്രായം എന്നത് അനിഷേധ്യമാണ്. എന്നും യൗവ്വനമായിരിക്കാന്‍ നമുക്ക് സാധ്യമല്ല. എന്നിരുന്നാലും നമ്മളെല്ലാവരും യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്. ചിലര്‍ ഇതിന് വേണ്ടി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നു. ചുളിവുകള്‍ അകറ്റി യൗവ്വനത്തിന്‍റെ തിളക്കം നല്കുമെന്നാണ് അവകാശവാദമെങ്കിലും ഇവ അപൂര്‍വ്വമായേ ഫലിക്കാറുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് രണ്ട് കാര്യങ്ങളെ ആശ്രയിച്ചാണ് - ജനിതക ഘടകങ്ങളും പരിസ്ഥിതിയും. ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കുന്നത് വഴി യൗവ്വനം നിലനിര്‍ത്താനാവും. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ഇതിന് ഏറെ സഹായിക്കും. പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടുക.

ബദാം

ബദാം

യൗവ്വനം നിലനിര്‍ത്താന്‍ ഉത്തമമായ ഒരു മാര്‍ഗ്ഗമാണ് ദിവസവും ഓരോ പിടി ബദാം കഴിക്കുന്നത്. ഇതിലെ വിറ്റാമിന്‍ ഇ തലമുടിക്കും ചര്‍മ്മത്തിനും ഉത്തമമാണ്. ബദാമില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യം പ്രായത്തിന്‍റെ ലക്ഷണങ്ങളെ വൈകിപ്പിക്കും.

തക്കാളി

തക്കാളി

ആഹാരത്തില്‍ ദിവസവും തക്കാളി ഉള്‍പ്പെടുത്തുന്നത് യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കും. പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങളായ ഓസ്റ്റിയോപ്രോസിസ് പോലുള്ളവ തടയുകയും, ലൈസോപീന്‍ എന്ന ഘടകം സൂര്യപ്രകാശമേറ്റുള്ള തകരാറ് പരിഹരിച്ച് യൗവ്വനത്തിന്‍റെ തിളക്കം നല്കുകയും ചെയ്യും.

ചീര

ചീര

ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ചീര. ശരീരത്തിലെ ദോഷകരമായ സ്വതന്ത്രമൂലകങ്ങളെ തടഞ്ഞ് പ്രായത്തെ തടഞ്ഞ് നിര്‍ത്താന്‍ ചീര സഹായിക്കും.

ചെമ്പല്ലി-

ചെമ്പല്ലി-

അടിസ്ഥാന പ്രോട്ടീനുകളും, ഒമേഗ 3 ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയവയാണ് ചെമ്പല്ലി മത്സ്യം. ഇതിലെ ശക്തമായ ആന്‍റി ഓക്സിഡന്‍റ് ഘടകം പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നത് വൈകിപ്പിക്കും.

മഞ്ഞള്‍

മഞ്ഞള്‍

പ്രായത്തിന്‍റെ മാറ്റങ്ങളെ തടയാന്‍ സഹായിക്കുന്ന മികച്ച വസ്തുക്കളിലൊന്നായാണ് മഞ്ഞളിനെ കണക്കാക്കുന്നത്. ഇതിലെ ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ ദഹനത്തിന് സഹായിക്കുകയും പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് സാവധാനമാക്കുകയും ചെയ്യും.

ബീന്‍സ്‌

ബീന്‍സ്‌

പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരാളമായി അടങ്ങിയവയാണ് ബീന്‍സ്‌ . കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ അളവില്‍ മാത്രം അടങ്ങിയ ബീന്‍സ്‌ ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യും. ഇവയിലെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നത് വൈകിപ്പിക്കും.

Read more about: food ഭക്ഷണം
English summary

6 Super Foods That Slows Down Aging

In todays article, we have listed out few super foods that delays ageing. Include these super foods in your daily diet and stay young forever.
Story first published: Friday, October 9, 2015, 17:40 [IST]
X
Desktop Bottom Promotion