For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുദ്ധി തെളിയാന്‍ ഇത്രയും മതി

|

പഠിക്കുന്ന കുട്ടികളെ നമ്മള്‍ ഏത് സമയവും പഠിക്ക് പഠിക്ക് എന്നു പറഞ്ഞ് പ്രഷര്‍ ചെയ്യാറുണ്ട്. എന്നാല്‍ അവരുടെ ബുദ്ധിവളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ കിട്ടുന്നുണ്ടോ എന്ന് നമ്മള്‍ ആലോചിച്ചിട്ടുണ്ടോ? ആഘോഷങ്ങള്‍ തടി കൂട്ടുന്നുവോ?

കുട്ടികളുടെ കാര്യം മാത്രമല്ല ഇത്. മുതിര്‍ന്നവര്‍ക്കും അവരുടെ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാനാവശ്യമായ ഭക്ഷണം കൃത്യമായ അളവില്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കണം. എല്ലാ ലക്ഷണങ്ങളും ഹൃദയാഘാതമല്ല

നല്ല ഭക്ഷണത്തിലൂടെ അത് സാധ്യമാവും. ഏതൊക്കെ ഭക്ഷണങ്ങളാണ് ദിനവും നമ്മുടെ ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് നോക്കാം.

ബ്ലൂ ബെറി

ബ്ലൂ ബെറി

ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് ബ്ലൂ ബെറി. ഇത് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നു. കൂടാതെ കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ബ്ലൂബെറിയ്ക്ക് കഴിയും.

 ആവക്കാഡോ

ആവക്കാഡോ

ആവക്കോഡോ മറ്റൊരു പ്രധാനപ്പെട്ട പഴമാണ്. നിത്യവും കഴിച്ചാല്‍ അമിത കലോറി ഇല്ലാതാവുകയും ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും ചെയ്യും.

സാല്‍മണ്‍

സാല്‍മണ്‍

ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ് സാല്‍മണ്‍ മത്സ്യം. അതുകൊണ്ടു തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതു മുതല്‍ മാനസികമായി ശരീരത്തെ ഉത്തേജിപ്പിക്കുന്നതിനും സാല്‍മണ്‍ മത്സ്യം കഴിക്കുന്നതിലൂടെ കഴിയും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ സാല്‍മണ്‍ പോലെ തന്നെ ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറ ആയതിനാല്‍ ഇതും നമ്മുടെ ബുദ്ധിയെ ഉണര്‍ത്തും. ആന്‌റിഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളി വയസ്സാവുമ്പോഴുള്ള ഓര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികളിലുണ്ടാകുന്ന ശ്രദ്ധക്കുറവ് പരിഹരിക്കുകയും ചെയ്യും.

മുട്ട

മുട്ട

പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ് മുട്ട. മുട്ടയുടെ വെള്ളയില്‍ ധാരാളം കോളിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കുകയും തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

നട്‌സ്

നട്‌സ്

ആരോഗ്യകരമായ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നമ്മുടെ ബുദ്ധിയെ ഉണര്‍ത്തുന്നു. മാത്രമല്ല തലച്ചോറിന്റെ കോശങ്ങള്‍ക്കുണ്ടാകുന്ന നാശത്തെ ചെറുക്കാനും ഇതിനു കഴിയും.

 വെള്ളക്കടല

വെള്ളക്കടല

വെള്ളക്കടല ഞരമ്പിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും രക്ത കോശങ്ങളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ മാനസിക നിലയെ തന്നെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാവില്ല. എന്നാല്‍ ചോക്ലേറ്റിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇത് നമ്മുടെ മാനസിക നിലയെ ഊര്‍ജ്ജദായകമാക്കുന്നതില്‍ വഹിക്കുന്ന പങ്ക് അത്യന്താപേക്ഷികമാണ്.

English summary

10 Brain Boosting Food You Should Be Eating

Food for thought usually refers to ideas or interesting tidbits of information that your mind can metaphorically feed on.
Story first published: Monday, September 28, 2015, 10:42 [IST]
X
Desktop Bottom Promotion