ഒഴിവാക്കാം ഈ പ്രാതല്‍ വിഭവങ്ങള്‍ !

Posted By: Super
Subscribe to Boldsky

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍ അഥവാ ബ്രേക്ക്ഫാസ്റ്റ്. ആരോഗ്യകരമായ പ്രാതല്‍ കഴിക്കുന്നത് ക്യാന്‍സര്‍, പ്രമേഹം പോലുള്ള രോഗങ്ങളെ തടയാനുള്ള കഴിവ് ശരീരത്തിന് നല്കും.

പലരും പ്രഭാത ഭക്ഷണത്തെ തികച്ചും അനാരോഗ്യകരമായ രീതിയിലാണ് സമീപിക്കുന്നത്. ശരീരത്തിന് അനാരോഗ്യകരവും ഒഴിവാക്കേണ്ടതുമായ ചില പ്രഭാത ഭക്ഷണങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. പഞ്ചസാര ചേര്‍ത്ത ധാന്യങ്ങള്‍, ബേക്കറി വിഭവങ്ങള്‍

1. പഞ്ചസാര ചേര്‍ത്ത ധാന്യങ്ങള്‍, ബേക്കറി വിഭവങ്ങള്‍

ചില ധാന്യങ്ങള്‍ കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും നിറഞ്ഞവയാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് വര്‍ദ്ധിപ്പിക്കുകയും അതേ പോലെ താഴ്ന്നുവരുകയും ചെയ്യും. ഇത്തരത്തില്‍ ഊര്‍ജ്ജത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ശരീരത്തിന് അനുയോജ്യമല്ലാത്തതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് ഉചിതം. പകരം ഉയര്‍ന്ന തോതില്‍ ഫൈബറും, പ്രോട്ടീനും അടങ്ങിയ ധാന്യങ്ങള്‍ കഴിക്കുക. കൂടുതല്‍ പ്രോട്ടീനും ഫൈബറും ലഭിക്കാന്‍ ചണവിത്ത്, വാല്‍നട്ട് എന്നിവ കഴിക്കുക.

2. പായ്ക്ക് ചെയ്ത പാന്‍കേക്ക്, ഡോനട്ട്...

2. പായ്ക്ക് ചെയ്ത പാന്‍കേക്ക്, ഡോനട്ട്...

പാക്ക് ചെയ്ത് ലഭിക്കുന്ന പാന്‍കേക്ക്, ഡോനട്ട് എന്നിവ പഞ്ചസാരയോ തേനോ ഉപയോഗിച്ച് പൊതിയപ്പെട്ടവയാകും. ഇവ മധുരത്തിനുള്ള ആഗ്രഹം നിറവേറ്റും, എന്നാല്‍ ആരോഗ്യകരമായവയല്ല. പകരം ഹോള്‍വീറ്റ് ടോസ്റ്റും കട്ടികുറഞ്ഞ വെണ്ണയും കഴിക്കുക.

3. ഗ്രാനോള

3. ഗ്രാനോള

അമേരിക്കന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ഒരു ഭക്ഷ​ണ വിഭവമാണ് ഗ്രാനോള. കടകളില്‍ ലഭ്യമാകുന്ന ഗ്രാനോള തേന്‍, പഞ്ചസാര, ഓട്ട്സ്, ഉണക്കിയ പഴങ്ങള്‍, എന്നിവയും ഏറെ കൊഴുപ്പും കലോറിയും അടങ്ങിയതുമാണ്. പായ്ക്ക് ചെയ്ത ഇവയില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാര ചേര്‍ത്തിരിക്കും. ഇവ ലേബലില്‍ നോക്കിയില്ലെങ്കില്‍ മനസിലാക്കാനാവില്ല. ഇവയ്ക്ക് പകരം ഓര്‍ഗാനികും പ്രകൃതിദത്തവുമായ പഞ്ചസാര ചേര്‍ത്തവ ഉപയോഗിക്കണം. അല്ലെങ്കില്‍ പ്രഭാത ഭക്ഷണത്തോടൊപ്പം ഡെസെര്‍ട്ട് കഴിക്കുന്നതിന് സമാനമായിരിക്കും ഇത്.

4. സാന്‍ഡ്‍വിച്ച്

4. സാന്‍ഡ്‍വിച്ച്

മുട്ട, ചീസ്, ടോസ്റ്റ് എന്നിവ ചേര്‍ന്ന സമീകൃത പ്രഭാതഭക്ഷണമായി ഇത് തോന്നാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സാന്‍ഡ്‍‌വിച്ച് കഴിക്കുമ്പോള്‍ എണ്ണമയമാര്‍ന്ന പൊരിച്ച മുട്ടയും, സംസ്കരിച്ച അല്ലെങ്കില്‍ ബേക്ക് ചെയ്ത മാംസവും, കോഴുപ്പ് കൂടിയ ചീസുമാണ് ശരീരത്തിലെത്തുന്നത്. ഇവയ്ക്ക് പകരം പൊരിച്ച മുട്ടയും കൊഴുപ്പ് കുറഞ്ഞ ചീസും ഉപയോഗിച്ച് സാന്‍ഡ്‌വിച്ച് സ്വയം നിര്‍മ്മിക്കുക.

5. പാനീയങ്ങള്‍ അഥവാ സ്മൂത്തികള്‍

5. പാനീയങ്ങള്‍ അഥവാ സ്മൂത്തികള്‍

ഇവ ശുദ്ധീകരിച്ച പഞ്ചസാര നിറഞ്ഞവയാണ്. വിപണിയില്‍ ലഭ്യമായ ഈ ഇനങ്ങളില്‍ കൊഴുപ്പ് കൂടിയ പാല്‍, ക്രീം അടങ്ങിയതിനാല്‍ ഒരു പ്രാതലിനുള്ള പാനീയം എന്നതിനേക്കാള്‍ ഡെസെര്‍ട്ടിന് സമാനമായി കൊഴുപ്പടങ്ങിയതാണ്. ഇവയ്ക്ക് പകരം തൈര്, ബദാം, സ്കിം മില്‍ക്ക്, ഫ്രഷായ പഴങ്ങള്‍, അണ്ടി വര്‍ഗ്ഗങ്ങള്‍ എന്നിവ ചേര്‍ത്ത് വീട്ടില്‍ തന്നെ നിര്‍മ്മിച്ച് ഉപയോഗിക്കുക.

നിങ്ങള്‍ക്ക് ക്യാന്‍സര്‍ സാധ്യതയുണ്ടോ?

English summary

Most Unhealthy Breakfast Ideas

We all know that breakfast is the most important meal for us. Eating a healthy breakfast every morning can reduce the risk for diseases such as cancer and diabetes.
Story first published: Thursday, October 23, 2014, 9:26 [IST]