ആരോഗ്യകരമായി പാല്‍ കുടിയ്ക്കാം

Posted By:
Subscribe to Boldsky

പാല്‍ ഒരു സമീകൃതാഹാരമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കാല്‍സ്യമടങ്ങിയ ഭക്ഷണമായതു കൊണ്ടുതന്നെ ഇതിന് എല്ലിന്റെ ആരോഗ്യത്തിന്റ കാര്യത്തില്‍ പ്രധാന പങ്കുമുണ്ട്.

പാല്‍ പല രീതികളിലും കുടിയ്ക്കാം. ചിലര്‍ക്കാവട്ടെ, പാല്‍ കുടിയ്ക്കാന്‍ മടിയായിരിയ്ക്കും. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ഇവര്‍ക്ക് തൈര്, സ്മൂത്തീസ് തുടങ്ങിയ പല വഴികളും പരീക്ഷിയ്ക്കാം.

കൈ കൊട്ടിയാല്‍ ആരോഗ്യം നന്നാവും!!

ആരോഗ്യകരമായ ഏതെല്ലാം രീതിയില്‍ പാല്‍ കുടിയ്ക്കാമെന്നു നോക്കൂ,

തണുത്ത പാല്‍

തണുത്ത പാല്‍

തിളപ്പിച്ച പാല്‍ ചിലര്‍ക്കെങ്കിലും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളുണ്ടാക്കും. ഇതിന് ഏറ്റവും നല്ലത് തണുത്ത പാലാണ്. അസിഡിറ്റിയുണ്ടാക്കില്ലെന്നു മാത്രമല്ല, അസിഡിറ്റിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

പ്രോട്ടീന്‍ പൗഡര്‍

പ്രോട്ടീന്‍ പൗഡര്‍

ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വെറുതെ പാല്‍ കുടിച്ചതു കൊണ്ടു കാര്യമില്ല. പാലില്‍ പ്രോട്ടീന്‍ പൗഡര്‍ കലക്കി കുടിയ്ക്കാം. ഗുണം ലഭിയ്ക്കും.

 മുട്ട

മുട്ട

മസില്‍ വളര്‍ത്താന്‍ ശ്രമിയ്ക്കുന്നവര്‍ക്കും ജിമ്മില്‍ പോകുന്നവര്‍ക്കുമെല്ലാം പാലിനൊപ്പം മുട്ട കഴിയ്ക്കുന്നതും ഗുണം നല്‍കും.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

പാലിനൊപ്പം കുങ്കുമപ്പൂ ചേര്‍ത്തു കഴിയ്ക്കുന്നത് ആരോഗ്യവും ചര്‍മസൗന്ദര്യവും നല്‍കും.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് രുചി പ്രിയമുള്ളവര്‍ക്ക് ഹോട്ട് ചോക്ലേറ്റ് രൂപത്തില്‍ പാല്‍ കഴിയ്ക്കാം. ചൂടുപാലില്‍ കൊക്കോ പൗഡര്‍ കലക്കിയാണ് ഇതുണ്ടാക്കുന്നത്.

കോള്‍ഡ് കോഫി

കോള്‍ഡ് കോഫി

പാലിന്റെ മറ്റൊരു വകഭേദമാണ് കോള്‍ഡ് കോഫി. തണുത്ത പാലില്‍ കാപ്പിപ്പൊടി ചേര്‍ത്തുണ്ടാക്കുന്ന ഇത് സ്വാദിഷ്ടമായ ഒരു പാനീയമാണ്.

തേന്‍

തേന്‍

പാലിനൊപ്പം തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും. പാലില്‍ പഞ്ചസാര ചേര്‍ക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.

സ്മൂത്തീസ്

സ്മൂത്തീസ്

പാലിനൊപ്പം പഴങ്ങള്‍ ചേര്‍ത്ത് സ്മൂത്തീസ് ഉണ്ടാക്കി കഴിയ്ക്കാം.

തൈര്

തൈര്

പാലിന്റെ വകഭേദമായ തൈര് പാലിനേക്കാള്‍ ആരോഗ്യസമ്പുഷ്ടമാണെന്നു പറയാം. അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും ഇത് ഗുണം ചെയ്യും.

മില്‍ക് ഷേയ്ക്ക്

മില്‍ക് ഷേയ്ക്ക്

പാലിനൊപ്പം പഴങ്ങള്‍ ചേര്‍ത്തടിച്ച് മില്‍ക് ഷേയ്ക്ക് ഉണ്ടാക്കി കഴിയ്ക്കാം. പാലും പഴങ്ങളും കഴിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്കു പറ്റിയ നല്ലൊന്നാന്തരം മാര്‍ഗമാണിത്.

Read more about: food ഭക്ഷണം
English summary

Healthy And Tasty Ways To Drink Milk

Healthy ways to have milk can help you get enough calcium and Vitamin D. To get all the milk proteins, try these healthy ways to have milk
Story first published: Friday, February 21, 2014, 12:16 [IST]