വാനിലയുടെ ആരോഗ്യ ഗുണങ്ങള്‍

Posted By: Viji Joseph
Subscribe to Boldsky

വാനില രുചിയിലുള്ള ഐസ്‌ക്രീമും കേക്കും കാണുമ്പോള്‍ വായില്‍ വെള്ളം വരാറുണ്ടോ ? എങ്കില്‍ അതില്‍ നിങ്ങള്‍ക്കായി ചിലതുണ്ട്‌ ! നിങ്ങള്‍ വാനിലയുടെ ഒരു കടുത്ത ആരാധകരാണെങ്കില്‍ , ഇതിന്റെ ആരോഗ്യഗുണങ്ങള്‍ അറിയുന്നതോടെ നിങ്ങള്‍ ഏറെ അത്ഭുതപ്പെടും. എല്ലാ അടുക്കളയിലും പൊതുവായുള്ള വാനിലയ്‌ക്ക്‌ എണ്ണമറ്റ ഗുണങ്ങളുണ്ട്‌. എല്ലാം കുടംബാംഗങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചിയാണ്‌ വാനിലയുടേത്‌. അടുത്ത തവണ വാനില ഐസ്‌ക്രീമും പേസ്‌ട്രിയും കഴിക്കുമ്പോള്‍ ഇതിന്‌ നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്നു കൂടി ഓര്‍ക്കുക.

ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാം

കാപ്പി കുരുപോലെയാണ്‌ വാനിലയുടേതും എന്നാണ്‌ പലരും ധരിച്ചിരിക്കുന്നത്‌. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അങ്ങനെ അല്ല. വാനില ശരിക്കും വ്യത്യസ്‌തമാണ്‌. ഉഷ്‌ണമേഖലാ പ്രദേശത്ത്‌ വളരുന്ന വാനില നമ്മുടെ പാനീയങ്ങള്‍, പേസ്‌ട്രി, ഐസ്‌ക്രീം എന്നിവയ്‌ക്ക്‌ വ്യത്യസ്‌തമായ രുചി നല്‍കുന്നു. വാനില എന്തു കൊണ്ട്‌ ഇഷ്ടപ്പെടുന്നു എന്ന്‌ പറയാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്ന്‌ മനസ്സാലാക്കുക.

വാനിലയുടെ ചില ആരോഗ്യഗുണങ്ങള്‍

Health benefits of vanilla

1. ബുദ്ധി

നിങ്ങളെ ബുദ്ധികൂര്‍മതയുള്ളവരാക്കാന്‍ വാനില സഹായിക്കും.മാനസികശേഷി മികച്ചതാക്കാന്‍ കഴിയും എന്നതാണ്‌ വാനിലയുടെ പ്രധാന ഗുണം. ചിന്താശേഷി മെച്ചപ്പെടുത്താന്‍ വളരെ നാളുകളായി ഉപയോഗിക്കുന്ന ഒരു മികച്ച ഒരു ആന്റിഓക്‌സിഡന്റാണ്‌ ഇത്‌.

2. പ്രതി-ജ്വലനം

വാനിലയ്‌ക്ക്‌ പ്രതിജ്വലന ശേഷിയുണ്ട്‌ എന്നതാണ്‌ ഇതിന്റെ മറ്റൊരു ഗുണം. ഈ ഗുണമുള്ള ഇഞ്ചി പോലുള്ളവയില്‍ നടത്തിയിരിക്കുന്ന പടം വാനിലയില്‍ നടത്തിയിട്ടില്ല എങ്കിലും വളരെ മികച്ച ഫലമാണ്‌ ഇവ നല്‍കുന്നത്‌. ജ്വലനം ചിന്താശേഷിയെ ഒരു പരിധി വരെ ബാധിക്കും എന്നാല്‍ വാനില ഇതിന്‌ പരിഹാരം നല്‍കും.

3. നാഡിവ്യവസ്ഥ

നാഡിവ്യവസ്ഥയില്‍ വാനില മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. അപസ്‌മാരത്തിനുള്ള ഫലപ്രദമായ മരുന്നാണ്‌ വാനില എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

4. സമ്മര്‍ദ്ദം

സമ്മര്‍ദ്ദത്തിനുള്ള ഫലപ്രദമായ പ്രതിവിധിയാണ്‌ വാനില. ഇന്നത്തെ കാലത്ത്‌ നമ്മളെ എല്ലാവരെയും ഒരു പോലെ ബാധിക്കുന്ന ഒന്നാണ്‌ സമ്മര്‍ദ്ദം. ഇതില്‍ നിന്നും രക്ഷ നേടുന്നതിന്‌ വാനില രുചി തിരഞ്ഞെടുക്കാം. സന്ധിവേദന കുറയ്‌ക്കാനും ദഹനം മെച്ചപ്പെടുത്താനും വാനില നല്ലതാണ്‌. പുരുഷ വന്ധ്യതയ്‌ക്ക്‌ പരിഹാരം നല്‍കാനും വാനിലയ്‌ക്ക്‌ കഴിവുണ്ട്‌. വാനിലയുടെ ഗുണങ്ങള്‍ ശരിക്കും അത്ഭുത പെടുത്തുന്നതാണ്‌.

5. ഗര്‍ഭകാലം

ഗര്‍ഭകാലത്തെ പ്രഭാത അസ്വാസ്ഥ്യങ്ങള്‍ക്കും ഛര്‍ദ്ദിക്കും വാനില പരിഹാരം നല്‍കും. വാനിലയുടെ മണ മനംപുരട്ടല്‍ ഭേദമാക്കും. വാനില സത്ത കുറച്ച്‌ ചേര്‍ത്ത്‌ കഴിക്കുന്നത്‌ ഛര്‍ദ്ദിക്ക്‌ ശമനം നല്‍കും.

6. ശരീര ഭാരം

ശരീരത്തിന്റെ അധിക ഭാരം കുറയ്‌ക്കാനും വാനില സഹായിക്കും. വാനിലയുടെ ആരോഗ്യഗുണങ്ങളും ശരീര ഭാരം കുറയ്‌ക്കാനുള്ള അവയുടെ കഴിവിനെകുറിച്ചും അറിയുന്നതിനായി നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്‌. കഠിനമായ പരിശ്രമങ്ങള്‍ ഇല്ലാതെ തന്നെ ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുമെങ്കില്‍ വാനിലയെ ഇനി കൂടുതല്‍ ഇഷ്ടപെട്ടും തുടങ്ങാം അല്ലേ?

English summary

Health benefits of vanilla

Do you drool when you see a vanilla flavored ice cream or a cake?