സൈനസൈറ്റിസോ, ഇവ കഴിയ്ക്കരുത്!

Posted By:
Subscribe to Boldsky

പലര്‍ക്കുമുള്ളൊരു ആരോഗ്യപ്രശ്‌നമാണ് സൈനസൈറ്റിസ്. ഗ്രന്ഥികള്‍ക്ക് വീക്കമുണ്ടാകുന്നതും മൂക്കടപ്പും തൊണ്ടവേദനയുമെല്ലാം ഇതിന്റ ഭാഗമായി ഉണ്ടാവുകയും ചെയ്യും.

കോള്‍ഡ് കൂടുതലാകുമ്പോഴാണ് സാധാരണയായി സൈനസൈറ്റിസിലേയ്ക്കു തിരിയുന്നത്. ഇതുകൊണ്ടുതന്നെ സൈനസൈറ്റിസ്, കോള്‍ഡ് ലക്ഷണങ്ങള്‍ പലതും ഒരുപോലെയുമാണ്.

സൈനസൈറ്റിസിനെ കൂടുതല്‍ പ്രശ്‌നമാക്കുന്നത് ചിലതരം ഭക്ഷണങ്ങളാണ്. ഇവ കഴിയ്ക്കുന്നത് പ്രധാനമായും കോള്‍ഡ് വര്‍ദ്ധിയ്ക്കാനും കഫക്കെട്ടിനും വഴിയൊരുക്കും.

സൈനസൈറ്റിസ് ഉള്ള സമയത്ത് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇവയെന്തൊക്കെയെന്നു നോക്കൂ,

കഫീന്‍ കലര്‍ന്ന ഭക്ഷണങ്ങള്‍ സൈനസൈറ്റിസുള്ള സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ കഫം വര്‍ദ്ധിയ്ക്കാന്‍ ഇട വരുത്തും.

തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് കഫക്കെട്ടു വര്‍ദ്ധിയ്ക്കാനും സൈനസൈറ്റിസ് വേദന വര്‍ദ്ധിയ്ക്കാനുമെല്ലാം ഇടയാക്കും.

പാലുല്‍പന്നങ്ങള്‍ കഫക്കെട്ടു വര്‍ദ്ധിയ്ക്കാന്‍ ഇട വരുത്തുന്ന മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ്. ഇതും ഒഴിവാക്കുന്നതാണ് നല്ലത്.

മദ്യം കഫക്കെട്ടു വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു വസ്തുവാണ്. മദ്യം ഒഴിവാക്കുക തന്നെ വേണം. ഇത് ശരീരത്തില്‍ നിന്നും ജലനഷ്ടമുണ്ടാകാനും ഇട വരുത്തുന്നു.

Foods To Avoid While Having Sinus Infection

മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് സൈനസൈറ്റിസ് പ്രശ്‌നം കൂടുതല്‍ ഗുരുതരമാകാന്‍ ഇടയാക്കും.

Read more about: food, ഭക്ഷണം
English summary

Foods To Avoid While Having Sinus Infection

There are certain foods to avoid when you have a sinus infection. Take a look at these foods when you get this infection and stay away from it.
Story first published: Saturday, October 18, 2014, 12:04 [IST]
Please Wait while comments are loading...
Subscribe Newsletter