For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്‌ക്കാന്‍ 8 തരം ബ്രഡുകള്‍

By Lekhaka
|

ദീര്‍ഘനാളത്തെ ആരോഗ്യത്തിന്‌ നമ്മുടെ ഭക്ഷണരീതി വളരെ പ്രധാനമാണ്‌. ശരീര ഭാരം കൂടുന്നതും കുറയുന്നതും ഒരു പോലെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ കഴിക്കുന്ന ആഹാരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോര ജീവിത ശൈലിയിലും വ്യായാമത്തിലും ശ്രദ്ധിക്കണം.

ശരീര ഭാരം കുറയ്‌ക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം എത്തുന്നത്‌ മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നതിനെ കുറിച്ചാണ്‌. ഇവയില്‍ ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കുറയ്‌ക്കുന്നത്‌ ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കും. സമീകൃത ആഹാരത്തിലൂടെ മാത്രമെ എട്ട്‌ തരം ബ്രഡുകള്‍ കൊണ്ട്‌ ശരീര ഭാരം കുറയ്‌ക്കാന്‍ കഴിയൂ.

തടി കുറയ്ക്കുമ്പോള്‍ ചെയ്യും തെറ്റുകള്‍

ധാരാളം പഴങ്ങളും പച്ചക്കറികളും ദിവസവും കഴിക്കുന്ന ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. സമീകൃത ആഹാരത്തില്‍ മൂന്നിലൊന്ന്‌ മുതല്‍ പകുതി വരെ ബ്രഡ്‌ പോലുള്ള സങ്കീര്‍ണ കാര്‍ബോഹൈഡ്രേറ്റില്‍ നിന്നാണ്‌. ബ്രഡ്‌ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

വിവിധ തരത്തിലുള്ള ബ്രഡുകള്‍ ഉണ്ട്‌.

ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന ബ്രഡുകള്‍


ഓട്‌സ്‌ ബ്രഡ്‌
ശരീര ഭാരം കുറയ്‌ക്കാനുള്ള ബ്രഡുകളില്‍ മികച്ചതാണ്‌ ഓട്‌സ്‌ ബ്രഡ്‌. കാര്‍ബോ ഹൈഡ്രേറ്റ്‌ ധാരാളം അടങ്ങിയിട്ടുള്ള ഇവ വളരെ പതുക്കയെ ദഹിക്കു. ദീര്‍ഘ നേരം വയര്‍ നിറഞ്ഞിരിക്കുന്നു എന്ന തോന്നല്‍ നല്‍കും.

തവിടുള്ള ഗോതമ്പ്‌ ബ്രഡ്‌
ഉയര്‍ന്ന അളവില്‍ സങ്കീര്‍ണ കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞ അളവില്‍ പൂരിത കൊഴുപ്പും ധാരാളം പ്രോട്ടീനും പോഷകങ്ങളും ഫൈബറും അടങ്ങിയിട്ടുള്ള ഇവ ആരോഗ്യദായകമായ ഭക്ഷണമാണ്‌. 100 ശതമാനം തവിടുള്ള ഗോതമ്പ്‌ ബ്രഡ്‌ എന്ന്‌ പറയുന്നവ മാത്രമെ വാങ്ങാവു. ഇവയില്‍ കേടാകാതെ സൂക്ഷിക്കുന്ന വസ്‌തുക്കള്‍ ഇല്ലാത്തതിനാല്‍ ചീത്തയാകുന്ന തീയതി നോക്കിയിട്ട്‌ വേണം വാങ്ങാന്‍.

തവിടുള്ള അരി ബ്രഡ്‌
ശരീര ഭാരം കുറയ്‌ക്കാന്‍ ഇവ വളരെ നല്ലതാണ്‌. കലോറിയും പഞ്ചസാരയും കുറവുള്ള ഇവ വയര്‍ നിറഞ്ഞെന്ന തോന്നല്‍നിലനിര്‍ത്തും. വെണ്ണ, പച്ചക്കറികള്‍, കൊഴുപ്പ്‌ കുറഞ്ഞ പാല്‍ക്കട്ടി എന്നിവ ചേര്‍ത്തും ഇവ കഴിക്കാം.

തവിടുള്ള ഗോതമ്പ്‌ പിട്ട്‌ ബ്രഡ്‌
സമ്പൂര്‍ണ ധാന്യങ്ങള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന ഈ ബ്രഡില്‍ ധാരാളം ധാന്യങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്‌. ഇവയ്‌ക്ക്‌ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്‌.

കൊളസ്‌ട്രോളും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും വരാനുള്ള സാധ്യത കുറയ്‌ക്കും.


ചണ ബ്രഡ്‌
ആരോഗ്യത്തിന്‌ ഗുണകരമായ കാര്യങ്ങള്‍ മാത്രമാണ്‌ ഇവയില്‍ അടങ്ങിയിട്ടുള്ളത്‌. മാംഗനീസ്‌, പൊട്ടാസ്യം, സെലിനിയം എന്നിവ അടങ്ങിയിട്ടുള്ള ഈത്തരം ബ്രഡില്‍ ഫാറ്റി ആസിഡും കഴിക്കാവുന്ന ഫൈബറും ആരോഗ്യത്തിന്‌ ഗുണകരമായ ഫൈറ്റോഈസ്‌ട്രോജനുകളും അടങ്ങിയിട്ടുണ്ട്‌.

റൈ ബ്രഡ്‌
കലോറി കൂട്ടാതെ തന്നെ ദീര്‍ഘ നേരം നിറഞ്ഞെന്ന തോന്നല്‍ ഇവ നിലനിര്‍ത്തും. ഒട്ടും ഗോതമ്പ്‌ ഇല്ലാത്ത ഇവ വയറ്‌ വീര്‍ക്കലിനും അസ്വസ്ഥതയ്‌ക്കും ആശ്വാസം നല്‍കും. ദിവസവും കഴിക്കാവുന്ന മികച്ച ബ്രഡുകളില്‍ ഒന്നാണിത്‌.

8 Types Of Bread For Weight Loss

എസീകിയല്‍ ബ്രഡ്‌
ബാര്‍ലി, ഗോതമ്പ്‌, പയര്‍, പരിപ്പ്‌, ചോളം എന്നിവ അടങ്ങിയുട്ടുള്ള ബ്രഡ്‌ ആണിത്‌. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഇവയില്‍ 18 അമിനോ ആസിഡുകള്‍ ഉണ്ട്‌. ദഹനം മെച്ചപ്പെടുത്തുകയും ധാതുക്കള്‍ ആഗിരണം ചെയ്യുന്നത്‌ ഉയര്‍ത്തുകയും ചെയ്യും. ഇവിയില്‍ കൂട്ടിചേര്‍ത്ത മധുരം ഇല്ല.

ഗ്ലൂട്ടന്‍ ഇല്ലാത്ത ബ്രഡ്‌
ഗ്ലൂട്ടന്‍ രഹിത ആഹാരക്രമത്തിന്‌ ഇവ മികച്ചതാണ്‌. ശരീര ഭാരം കുറയ്‌ക്കാനാഗ്രഹിക്കുന്നവര്‍ക്കും ഇത്‌ കഴിക്കാം. സാധാരണ വെളുത്ത ബ്രഡിനേക്കാള്‍ ആരോഗ്യദായകമാണ്‌ ഇവ. പലരും കരുതുന്നത്‌ ബ്രഡ്‌ കൊഴുപ്പ്‌ നിറഞ്ഞതാണന്നാണ്‌. എന്നാല്‍ ആരോഗ്യദായകങ്ങളായ ബ്രഡില്‍ സ്വാഭാവികമായും കൊഴുപ്പ്‌ കുറവും ഫൈബര്‍ കൂടുതലും ആയിരിക്കും. ഇവ കൊഴുപ്പിനെ പ്രതിരോധിക്കും.

ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ സ്വാദുള്ള ഇത്തരം ബ്രഡുകള്‍ കഴിക്കാം.

Read more about: weight തടി
English summary

8 Types Of Bread For Weight Loss

You should take care while choosing bread. There are different types of breads. Here are the types of bread for weight loss.
Story first published: Thursday, July 27, 2017, 15:55 [IST]
X
Desktop Bottom Promotion