ആരോഗ്യമുള്ള മുടിക്ക്‌ 20 ഭക്ഷണങ്ങള്‍

Posted By: Super
Subscribe to Boldsky

എണ്ണയും കലോറിയും കൂടി ഭക്ഷണങ്ങള്‍ ശരീര ഭാരം കൂട്ടുകയും മുഖക്കുരു സമ്മാനിക്കുകയും മാത്രമല്ല തലമുടി നശിപ്പിക്കുകയും ചെയ്യും.

പ്രായത്തെ മറയ്‌ക്കുന്ന ആരോഗ്യമുള്ള ഇടതൂര്‍ന്ന സുന്ദരമായ മുടി വേണമെന്നാണ്‌ എല്ലാവരുടെയും ആഗ്രഹം. അതിന്‌ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. മുടിയിഴകള്‍ക്കും ശിരോചര്‍മ്മത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കണം. മുടിയുടെ ആരോഗ്യത്തിന്‌ ഗുണകരമാകുന്ന ആഹാരങ്ങളില്‍ ചിലത്‌ ന്യൂട്രീഷണിസ്‌റ്റായ പ്രിയ കത്‌പാല്‍ പറയുന്നു.

കൈ കൊട്ടിയാല്‍ ആരോഗ്യം നന്നാവും!!

രണ്ട നിറം മങ്ങിയ ഉള്ളില്ലാത്ത മുടിയില്‍ നിന്നും രക്ഷ നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇവ സ്ഥിരം കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, വ്യത്യാസം തിരിച്ചറിയുക.

സാല്‍മണ്‍

സാല്‍മണ്‍

ആരോഗ്യമുള്ള മുടിയ്‌ക്കും ശിരോചര്‍മ്മത്തിനും വേണ്ട പ്രധാന പോഷകങ്ങള്‍ പ്രോട്ടീനും വിറ്റാമിന്‍ ഡിയുമാണ്‌. സാല്‍മണ്‍ പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ഒമേഗ 3 ഫാറ്റിആസിഡ്‌ എന്നിവയാല്‍ സമ്പുഷ്ടമാണ്‌. ശിരോ ചര്‍മ്മത്തിലെയും മുടിയുടെ വേരുകളിലെയും ജലാംശം നിലനിര്‍ത്താന്‍ ഓമേഗ 3 ഫാറ്റി ആസിഡ്‌ വളരെ ആവശ്യമാണ്‌. തലയിലെ ചര്‍മ്മം ആരോഗ്യത്തോടിരുന്നാല്‍ മാത്രമെ മുടിയിഴകള്‍ക്കും ആരോഗ്യം ഉണ്ടാകു. അതിനാല്‍, ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ്‌ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

മാട്ടിറച്ചി

മാട്ടിറച്ചി

നിങ്ങള്‍ക്ക്‌ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഇല്ല എങ്കില്‍ മാട്ടിറച്ചി കഴിക്കണം. മുടിയുടെ ആരോഗ്യത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്‌. പ്രോട്ടീന്‍, വിറ്റാമിന്‍ ബി , അയണ്‍, സിങ്ക്‌ തുടങ്ങിയ പ്രധാന ധാതുക്കളുടെ സാന്നിദ്ധ്യം മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും

പ്രൂണ്‍

പ്രൂണ്‍

മുടിയുടെ നിറം മെച്ചപ്പെടുത്താന്‍ പ്രൂണ്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ സഹായിക്കും. ഇരുമ്പ്‌ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മുടി കൊഴിച്ചില്‍, മങ്ങിയ മുടി, നേര്‍ത്ത മുടി, മുടിയുടെ നിറം നഷ്ടപ്പെടല്‍ എന്നിവ തടയാന്‍ പ്രൂണ്‍ സഹായിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന പോളിഫിനോള്‍ തലയിലെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്‌ നല്ലതാണ്‌. തലയിലെ ചര്‍മ്മം ആരോഗ്യമുള്ളതാണെങ്കില്‍ മുടിയുടെ മൊത്തം ആരോഗ്യവും മെച്ചപ്പെടും. താരന്‍ ഇല്ലാതാക്കി മുടിക്ക്‌ തിളക്കം നല്‍കും. താരനകറ്റാന്‍ ഗ്രീന്‍ ടീ മികച്ചതാണന്ന്‌ ഡോ. സന്ദീപ്‌ പറുന്നു. ഗ്രീന്‍ ടീ ഉപയോഗിച്ച്‌ മുടി കഴുകുന്നതും തലയില്‍ തേയ്‌ക്കുന്നതും താരനകറ്റാന്‍ സഹായിക്കും.

കാരറ്റ്‌

കാരറ്റ്‌

വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ കാരറ്റ്‌ കാഴ്‌ച മെച്ചപ്പെടുത്തുക മാത്രമല്ല മുടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. ശിരോ ചര്‍മ്മത്തില്‍ സീബം എണ്ണ ഉണ്ടാകുന്നതിന്‌ വിറ്റാമിന്‍ എ സഹായിക്കും. മുടിയും ചര്‍മ്മവും നനവോടെ ഇരിക്കാന്‍ സഹായിക്കുന്നത്‌ സീബം ആണ്‌. ഇത്‌ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

മുട്ട

മുട്ട

മുട്ടയില്‍ വിറ്റാമിന്‍ ബിയും ബയോട്ടിനും ധാരാളം അടങ്ങിയിട്ടുണ്ട്‌. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഇവയുടെ പങ്ക്‌ വളരെ വലുതാണ്‌. മുടിയുടെ തിളക്കത്തിന്‌ സഹായിക്കുന്നത്‌ ബയോട്ടിന്‍ ആണ്‌. മുടിയുടെ ആരോഗ്യത്തിന്‌ വളരെ ആവശ്യമായ ബയോട്ടിന്‍ നിരവധി ഷാമ്പുവിലും കണ്ടീഷണറുകളിലും അടങ്ങിയിട്ടുണ്ട്‌.

ഇലകറികള്‍

ഇലകറികള്‍

ചീര, ബ്രോക്കാളി തുടങ്ങിയ ഇലക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ സിയും വിറ്റാമിന്‍ എ യും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. പ്രകൃതി ദത്ത കണ്ടീഷണറായ സീബം ഉത്‌പാദിപ്പിക്കാനും മുടിക്കും ചര്‍മ്മത്തിനും നനവ്‌ നല്‍കാനും ഇവ സഹായിക്കും.

തവിട്ട്‌ അരി

തവിട്ട്‌ അരി

തവിട്ട്‌ അരിയില്‍ പ്രോട്ടീന്‍, വിറ്റാമിന്‍, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്‌. ആരോഗ്യമുള്ള മുടിയും ചര്‍മ്മവും നല്‍കുന്നതിന്‌ പുറമെ വയര്‍ നിറഞ്ഞെന്ന തോന്നല്‍ ദീര്‍ഘ നേരം നിലനിര്‍ത്താനും സഹായിക്കും. അതിനാല്‍ തവിട്ട്‌ അരിയേലക്ക്‌ മാറുന്നത്‌ മുടിക്കും ശരീരത്തിനും ഗുണം ചെയ്യും.

കക്ക

കക്ക

ആന്‍ഡ്രോജന്‍ ഹോര്‍മോണിന്റെ ഉത്‌പാദനം കുറയുന്നതാണ്‌ മുടി കൊഴിച്ചിലിനും താരനും കാരണമാകുന്നത്‌. സിങ്ക്‌ ധാരാളം അടങ്ങിയിട്ടുള്ള കക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന്‌ ഇതിന്‌ പരിഹാരം നല്‍കും. മുടിയിഴകളുടെ ആരോഗ്യവും തിളക്കവും നിലനിര്‍ത്താനും സഹായിക്കും.

വാള്‍നട്ട്‌

വാള്‍നട്ട്‌

മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്‌ക്കും വാള്‍നട്ട്‌ വളരെ നല്ലതാണ്‌. ഒമേഗ 3 ഫാറ്റി ആസിഡ്‌, ബയോട്ടിന്‍, വിറ്റാമിന്‍ ഇ , ചെമ്പ്‌ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വാള്‍നട്ട്‌ സൂര്യപ്രകാശമേറ്റ്‌ നിറം മങ്ങുന്നതില്‍ നിന്നും മുടിയെ സംരക്ഷിക്കും. പുറമെ മുടികൊഴിച്ചില്‍ കുറച്ച്‌ മുടിയുടെ നിറവും തിളക്കവും നിലനിര്‍ത്തും.

കോട്ടേജ് ചീസ്‌

കോട്ടേജ് ചീസ്‌

കൊഴുപ്പ്‌ കുറവാണ്‌ എന്നതിന്‌ പുറമെ വെണ്ണകട്ടിയില്‍ കാല്‍സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്‌. ശരീര ഭാരം കുറയ്‌ക്കാനും മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും ആരോഗ്യദായകമായ ഈ വെണ്ണ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ സഹായിക്കും.

ഗ്രീന്‍ പീസ്‌

ഗ്രീന്‍ പീസ്‌

മുടിയുടെ ആരോഗ്യത്തിന്‌ ഗുണകരമാകുന്ന സമീകൃത ആഹാരമാണ്‌ ഗ്രീന്‍പീസ്‌. മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന

സിങ്ക്‌, ഇരുമ്പ്‌, വിറ്റാമിന്‍ ബി തുടങ്ങി എല്ലാത്തരം ധാതുക്കളും വിറ്റാമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്‌.

പരിപ്പ്‌

പരിപ്പ്‌

ആരോഗ്യമുള്ള മുടി നിങ്ങള്‍ക്ക്‌ വേണമെന്നുണ്ടെങ്കില്‍ ആഴ്‌ചയില്‍ 3-4 പ്രാവശ്യമെങ്കിലും ആഹാരത്തില്‍ പരിപ്പുകള്‍ ഉള്‍പ്പെടുത്തുക. ഇതില്‍ ധാരാളം ഫോലിക്‌ ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. മുടിക്കും ചര്‍മ്മത്തിനും ആവശ്യമായ ഓക്‌സിജന്‍ ഫോലിക്‌ ആസിഡ്‌ ലഭ്യമാക്കും. കൂടാതെ മുടി വളരുന്നതിനും കോശങ്ങള്‍ക്ക്‌ പുതു ജീവന്‍ നല്‍കുന്നതിനും ഇത്‌ സഹായിക്കും.

കാപ്‌സികം

കാപ്‌സികം

എല്ലാത്തരം കാപ്‌സികവും ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ഇവ വിറ്റാമിന്‍ സി നിറഞ്ഞവയാണ്‌. മുടിയിഴകളിലേക്ക്‌ ആവശ്യമായ അളവില്‍ ഓക്‌സിജന്‍ എത്തിച്ചേരാന്‍ വിറ്റാമിന്‍ സി സഹായിക്കും. കൂടാതെ കൊളാജന്റെ ഉത്‌പാദനത്തിന്‌ സഹായിക്കും. മുടി കൊഴിച്ചില്‍ കുറച്ച്‌ മുടി വളര്‍ച്ച ഉയര്‍ത്തും.

സമ്പൂര്‍ണ്ണ ധാന്യം

സമ്പൂര്‍ണ്ണ ധാന്യം

പോഷകങ്ങളും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള സമ്പൂര്‍ണ്ണ ധാന്യം മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തും. കൂടാതെ ദഹനം മെച്ചപ്പെടുത്തുകയും പ്രമേഹം, പൊണ്ണത്തിട, മലബന്ധം എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യും.

മധുര കിഴങ്ങ്‌

മധുര കിഴങ്ങ്‌

മധുര കിഴങ്ങില്‍ ബീറ്റ കരോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇത്‌ വിറ്റാമിന്‍ എ ആയി രൂപാന്തരപ്പെടും. മുടിയിഴകളില്‍ ശരിയാ അളവില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ മുടിയുടെ നിറം മങ്ങുന്നത്‌ തടയുകയും മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യും.

ബ്ലൂബെറി

ബ്ലൂബെറി

ബ്ലൂബെറിയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌ . ഇവ മുടിയിലും ചര്‍മ്മത്തിലും ഓക്‌സിജന്‍ എത്താന്‍ സഹായ്‌ക്കുകയും മുടി കൊഴിച്ചില്‍ കുറയ്‌ക്കുകയും ചെയ്യും.

ഉണങ്ങിയ പന്നി ഇറച്ചി

ഉണങ്ങിയ പന്നി ഇറച്ചി

കലോറി കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിത്‌ നല്ലതല്ല എങ്കിലും മുടിയുടെ ആരോഗ്യത്തിന്‌ മികച്ചതാണ്‌ ഉണക്കിയ പന്നിയിറച്ചി. പക്ഷെ 4 ഔണ്‍സില്‍ കൂടുതല്‍ കഴിക്കരുത്‌. മുടി വളര്‍ച്ചയ്‌ക്ക്‌ സഹായിക്കുന്ന വിറ്റാമിന്‍ ബി, സിങ്ക്‌, പ്രോട്ടീന്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.

ചെമ്മീന്‍

ചെമ്മീന്‍

ചെമ്മീന്‍ മുടിയുടെ ആരോഗ്യത്തിന്‌ മികച്ചതാണ്‌. വിറ്റാമിന്‍ ബി12, ഇരുമ്പ്‌, സിങ്ക്‌ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. മുടി കൊഴിച്ചില്‍ കുറച്ച്‌ മുടിയുടെ വളര്‍ച്ച നിലനിര്‍ത്താന്‍ ഇവ സാഹയിക്കും.

മത്തങ്ങക്കുരു

മത്തങ്ങക്കുരു

മുടിയുടെ പുനരുജ്ജീവനത്തിന്‌ സഹായിക്കുന്ന ഒന്നാന്തരം ലഘുഭക്ഷണമാണ്‌ മത്തങ്ങക്കുരു. പ്രോട്ടീന്‍, ഓമേഗ 3 ഫാറ്റി ആസിഡ്‌, സിങ്ക്‌, ഇരുമ്പ്‌ എന്നിവ അടങ്ങിയിട്ടുള്ള ഇവ മുടിയുടെ സമ്പൂര്‍ണ ആരോഗ്യത്തിന്‌ മികച്ചതാണ്‌.

നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാം

English summary

20 Foods For Healthy Hair And Scalp

There are some foods for healthy hair and scalp. Read more to know about 20 foods for healthy hair and scalp,