For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

|

സ്‌ട്രോബെറി എല്ലാ സമയത്തും സുലഭമായി ലഭിക്കുന്ന ഫലമല്ല. എന്നാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ് ഇതിന്റെ സീസണ്‍.

അല്‍പം പുൡും മധുരവുമുള്ള ഈ പഴം ആരോഗ്യ ഗുണങ്ങളില്‍ മുന്‍പന്തിയിലാണ്. സ്‌ട്രോബെറിയുടെ ആരോഗ്യവശങ്ങളെക്കുറിച്ച് അറിയേണ്ടേ,

 സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്ന ഒരു ഫലമാണിത്. മൂന്നു നാലു സ്‌ട്രോബെറിയില്‍ 51.5 മില്ലീഗ്രാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദിവസവും വേണ്ട വൈറ്റമിന്‍ സിയുടെ പകുതിയായി. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതില്‍ വൈറ്റമിന്‍ സി മുഖ്യപങ്കു വഹിക്കുന്നു.

 സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

കണ്ണിന്റെ ആരോഗ്യത്തിനും സ്‌ട്രോബെറി വളരെ പ്രധാനമാണ്. ഇത് തിമിരം പോലുള്ള അസുഖങ്ങള്‍ തടയാന്‍ സഹായിക്കും. ഇതിലെ വൈറ്റമിന്‍ സി കോര്‍ണിയ റെറ്റിന എന്നീ ഭാഗങ്ങള്‍ക്ക് ശക്തി നല്‍കാന്‍ സഹായിക്കും.

 സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

ക്യാന്‍സര്‍ തടയാനും സ്‌ട്രോബെറി നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി, ഇലാജിക് ആസിഡ് എന്നിവ ക്യാന്‍സറിനെതിരെയുള്ള പ്രതിരോധ മാര്‍ഗമാണ്. ക്യാന്‍സര്‍ സെല്ലുകള്‍ വളരുന്നതു തടയാന്‍ ഇലാജിക് ആസിഡിനു കഴിയും.

 സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

ഹൃദയാരോഗ്യത്തിനും സ്‌ട്രോബെറി നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ വരുന്നതു തടയും. ഇതിലെ ഇലാജിക് ആസിഡ്, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

 സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

തടി കുറയാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇതില്‍ കൊഴുപ്പ് തീരെ കുറവാണ്. ഇതില്‍ അടങ്ങിയിരിക്കുന്നത് പ്രകൃതിദത്ത മധുരമായതു കൊണ്ട് ഡയബെറ്റിസിനെ ഭയക്കുകയും വേണ്ട.

 സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

ഫോളിക് ആസിഡ് ഗര്‍ഭിണികള്‍ക്ക് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക ഇത് നല്ലതാണ്. ഇത് സ്‌ട്രോബെറിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികള്‍ കഴിയ്‌ക്കേണ്ട ഒരു ഫലമാണിതെന്നു ചുരുക്കം.

 സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

വയറിന്റെ ആരോഗ്യത്തിനും സ്‌ട്രോബെറി നല്ലതു തന്നെ. ഇതിലെ നാരുകള്‍ ദഹനത്തിനു സഹായിക്കും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇതു നല്ലതു തന്നെ.

 സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

ബിപി നിയന്ത്രിക്കാനും സ്‌ട്രോബെറി നല്ലതു തന്നെയാണ്. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്.

 സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

വാതം, സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും സ്‌ട്രോബെറി നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റൊകെമിക്കലുകള്‍ എ്ന്നിവ സന്ധികളില്‍ നീരും പഴുപ്പും വരുന്നതു തടയും.

 സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

സ്‌ട്രോബെറി കഴിച്ചാല്‍ ഗുണം പലത്

ചര്‍മത്തെ ചുളിവുകളില്‍ നിന്നും സംരക്ഷിക്കാനും സ്‌ട്രോബെറിയ്ക്കു കഴിയും. ഇത് കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കും. കൊളാജന്‍ ചര്‍മത്തിന് ദൃഢത നല്‍കും. ചുളിവുകള്‍ വീഴുന്നത് തടയുകയും ചെയ്യും.

English summary

Health, Food, Strawberry, Fat, Body Weight, Heart, Blood Pressure, Pregnant, ആരോഗ്യം, ഭക്ഷണം, ശരീരം, തടി, കൊഴുപ്പ്, കൊളസ്‌ട്രോള്‍, ഹൃദയം, മധുരം, കുഞ്ഞ്, ഗര്‍ഭിണി, ബിപി

Whether fresh or frozen, there's no denying that strawberries are a popular fruit—but they also pack a healthy punch. Here are some benefits of eating strawberry.
Story first published: Thursday, February 21, 2013, 13:21 [IST]
X
Desktop Bottom Promotion