For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാങ്ങ കഴിച്ചാല്‍ പലതുണ്ട് ഗുണം

|

Mango
ഇത് മാമ്പഴക്കാലം. മധുരിക്കുന്ന മാങ്ങ കഴിയ്ക്കുമ്പോള്‍ എന്താണ് ഗുണമെന്ന് ചിന്തിക്കാറുേേണ്ടാ, അതോ സ്വാദിനെക്കുറിച്ചു മാത്രമാണോ ചിന്ത.

അസിഡിറ്റി, ദഹനക്കേട് പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഏറ്റവും പറ്റിയ ഭക്ഷണമാണിത്. ഇവയിലെ എസ്റ്റേഴ്‌സ്, ടെര്‍പീന്‍സ്, ആല്‍ഡിഹൈഡ്‌സ് എന്നിവ തന്നെ കാരണം.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ മാങ്ങ സഹായിക്കും. ഇവയിലെ പെക്ടിന്‍, ഫൈബര്‍ എന്നിവ കാരണം.

നല്ല സെക്‌സിന് സഹായിക്കുന്ന ഭക്ഷണമാണ് മാങ്ങയെന്നു പറയാം. ഇവയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ തന്നെ കാരണം.

ധാരാളം അയോഡിന്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് വിളര്‍ച്ചയുള്ളവര്‍ക്ക് കഴിയ്ക്കാവുന്ന നല്ല ഭക്ഷണസാധനം. ഇത് രക്തോല്‍പാദനത്തിന് സഹായിക്കുന്നു.

ഇതിലെ ഗ്ലൂട്ടമിക് ആസിഡ് ഓര്‍മശക്തിക്ക് നല്ലതാണ്. പഠിക്കുന്ന കുട്ടികള്‍ക്ക് മാങ്ങ ഗുണം ചെയ്യും.

സൗന്ദര്യത്തിനും മാങ്ങ നല്ലതാണ്. ഇത് മുഖത്തു തേക്കുന്നത് ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കും. ചര്‍മത്തിന് ഇതുവഴി കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുകയും ചര്‍മം നന്നാവുകയും ചെയ്യും.

English summary

Health, Food, Body, Mango, Acidity, Anemia, Iodine, Beauty, Skin, Vitamin, ആരോഗ്യം, ഭക്ഷണം, ശരീരം, മാമ്പഴം, മാങ്ങ, അസിഡിറ്റി, ദഹനക്കേട്, കൊളസ്‌ട്രോള്‍, സെക്‌സ്, വിളര്‍ച്ച, അയോഡിന്‍, വൈറ്റമിന്‍ ഇ, സൗന്ദര്യം, ചര്‍മം

Mangoes are so delicious and tempt us to eat as much as possible. Mangoes are seasonal fruit and are mainly available during hot summer season
Story first published: Friday, March 30, 2012, 16:47 [IST]
X
Desktop Bottom Promotion