For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോശം വിവാഹബന്ധം അനാരോഗ്യമുണ്ടാക്കും

By Super
|

Marriage
വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നാണ് പറയാറുള്ളത്, സ്വര്‍ഗത്തിലായാലും ഭൂമിയിലായാലും വിവാഹബന്ധം വിജയരമായില്ലെങ്കില്‍ സമാധാനം നഷ്ടപ്പെടുമെന്നുള്ളതില്‍ മറുവാദമില്ല.

ഭാര്യയും ഭര്‍ത്താവും അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കാതെ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോയി ഒടുക്കം പരസ്പരം സംതൃപ്തരല്ലാതെ വരുന്നത് എന്തൊക്കെ തരത്തില്‍ ബാധിക്കുമെന്ന് അധികമാരും ചിന്തിക്കാറില്ല.

മോശമായ വിവാഹബന്ധം ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പുതിയൊരു പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിവാഹബന്ധത്തിന്റെ ക്വാളിറ്റി നന്നായിരിക്കണമെന്ന് ചുരുക്കം, അല്ലെങ്കില്‍ എന്നും ഓരോതരം ആരോഗ്യപ്രശ്‌നങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും.

സാധാരണയായി വിവാഹിതരായ ആളുകള്‍ക്കിടയില്‍ നല്ല ആരോഗ്യാവസ്ഥയാണ് കാണാറുള്ളത്. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വിവാഹം മരുന്നായിപ്പോലും നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ സന്തുഷ്ടമല്ലാത്ത ദാമ്പത്യത്തിന്റെ കഥ മറ്റൊന്നാണ്, പങ്കാളികളുടെ മനസ്സിന് മാത്രമല്ല ശരീരത്തിനും സ്വസ്ഥതിയില്ലാതാവും.

വിവാഹബന്ധം മോശമായ സ്ത്രീകളില്‍ രോഗപ്രതിരോധശേഷി തീരേ കുറവായിരിക്കുമത്രേ. വിവാഹബന്ധം വേര്‍പെടുത്തിക്കഴിഞ്ഞശേഷവും സ്ത്രീകള്‍ പലപ്പോഴും പങ്കാളികളില്‍ വൈകാരികമായി അടുപ്പം സുക്ഷിക്കുകയും അതിന്റെ പേരില്‍ വേദനിക്കുകയും ചെയ്യുന്നവരായിരിക്കും.

ഇത്തരക്കാരിലും രോഗപ്രതിരോധശേഷി നന്നേ കുറഞ്ഞിരിക്കും. സ്ഥിരമായി വഴക്കിടുന്നവരിലും ഇതുതന്നെ അവസ്ഥ. ഓരോ വഴക്കും കഴിഞ്ഞ് 24 മണിക്കൂര്‍ കഴിയുമ്പോള്‍ പങ്കാളികളുടെ ശരീരത്തിന്റെ പ്രതിരോധസംവിധാനത്തില്‍ ക്രമക്കേടുകളുണ്ടാവുന്നു. ഇത് രോഗാവസ്ഥയ്ക്ക് വഴിവയ്ക്കുന്നു.

X
Desktop Bottom Promotion