For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യ രക്ഷയ്‌ക്ക്‌ 9 കാര്യങ്ങള്‍

By Super
|

ഇറുകിയ ജീന്‍സും ബെല്‍റ്റും ഒഴിവാക്കൂ

ഇറുകിയ ജീന്‍സ്‌ ധരിക്കുന്നത്‌ സ്‌ത്രീകളില്‍ ഹിപ്‌ ബോണിന്‌ താഴെയുള്ള വളരെ നേര്‍ത്ത ഞരമ്പുകള്‍ക്ക്‌ കേടുപാടുകള്‍ വരുത്തും. ഇത്തരം ഇറുകിയ വസ്‌ത്രങ്ങള്‍ തുടര്‍ച്ചയായി ധരിച്ചാല്‍ കാല്‍തുടകളില്‍ കഴപ്പ്‌ (പരസ്‌തേനിയ) ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. സ്‌ത്രീകള്‍ക്ക്‌ എപ്പോഴും നനല്ലത്‌ അധികം ഇറുകിക്കിടക്കാത്ത അയഞ്ഞ വസ്‌ത്രങ്ങളാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ഇടുപ്പിനെ അമിതമായി വലിച്ച്‌ മുറുക്കുന്ന തരത്തിലുള്ള ബെല്‍റ്റുകള്‍ ധരിക്കുന്നത്‌ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിന്‌ തടസ്സമുണ്ടാക്കുന്നു. ഇത്‌ തവവേദന, ഹൃദയസംബന്ധമായ തകരാറുകള്‍ എന്നിവയിലേയ്‌ക്ക്‌ നയിക്കും.

ഐപോഡ്‌ എംപിത്രി ഉപയോഗം

ഏതുനേരവും പാട്ടും കേട്ട്‌ രസിച്ച്‌ നടക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഐപോഡ്‌ അല്ലെങ്കില്‍ എംപിത്രി ഉപയോഗം അതിരുകടക്കുന്നുണ്ടെങ്കില്‍ അത്‌ കേള്‍വിശക്തിയെത്തന്നെ ബാധിക്കാനിടയുണ്ട്‌. എഴുപത്തിരണ്ട്‌ മിനിറ്റില്‍ കൂടുതല്‍ നേരം തുടര്‍ച്ചയായി ഇയര്‍ഫോണ്‍ ഉപയോഗിച്ചാല്‍ പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ കേള്‍ക്കാനുള്ള ചെവിയുടെ കഴിവിന്‌ ഭംഗം വരുമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. ഓരോ മണിക്കൂര്‍ കഴിയുമ്പോഴും ചെവികള്‍ക്ക്‌ വിശ്രമം കൊടുക്കുക. കഴിയുന്നതും ചെറിയ ശബ്ദത്തില്‍ മാത്രം ഐപോഡ്‌ അല്ലെങ്കില്‍ എംപിത്രി ഉപയോഗിക്കുക.


വേദനസംഹാരികളുടെ അമിതോപയോഗം

എവിടെനിന്നെങ്കിലും ഒരു വേദനവരുന്നുവെന്ന്‌ തോന്നിയാല്‍ ഇടന്‍ തന്നെ ഒരു പാരാസെറ്റാമോള്‍ ക്രോസിന്‍ തുടങ്ങിയ വേദനസംഹാരികള്‍ ഉപയോഗിച്ച്‌ ആശ്വാസം കണ്ടെത്തുന്നവര്‍ കുറവല്ല. മിക്കവരും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിനൊന്നും നില്‍ക്കാതെയാണ്‌ ഈസ്വയം ചികിത്സ നടത്തുന്നത്‌. ഇത്‌ തുടര്‍ച്ചയായി കഠിനമായി തലവേദനയുണ്ടാകുന്നതിന്‌ കാരണമാകുമെന്ന്‌ ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. മിക്ക വേദനസംഹാരികള്‍ക്കും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ വരെ ബാധിക്കുന്ന രീതിയിലുള്ള പാര്‍ശ്വഫലങ്ങളാണുള്ളത്‌. ഇത്തിരി നേരത്തെ ആശ്വാസത്തിനായി ഇത്തരം വേദനസംഹാരികള്‍ ഉപയോഗിക്കാതെ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ നല്ല ഡോക്ടറെ സമീപിക്കുക.

ച്യൂയിംഗം ചവയ്‌ക്കുന്നത്‌

മിക്കവരും പുകവലിപോലെ ച്യൂയിംഗം ചവയ്‌ക്കുന്നതിന്‌ അടിമപ്പെട്ടുപോയവരാണ്‌. ഭക്ഷണനേരങ്ങളിലും ഉറങ്ങുമ്പോഴും ഒഴികെ പലര്‍ക്കും ഇത്‌ മാറ്റിനിര്‍ത്താന്‍ കഴിയാത്ത കാര്യമാണ്‌. ച്യൂയിംഗത്തിന്‌ രുചി നല്‍കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങള് (ഷുഗര്ഫ്രീ എന്ന പേരില് കിട്ടുന്നവയില് അടങ്ങിയിരിക്കുന്ന സോര്ബിറ്റോള്) വയറ്റില്‍ ഗ്യാസ്‌ ട്രബിള് വരുത്താന്‍ കഴിവുള്ളതാണത്രേ. ഇത്‌ വയറുവേദയ്‌ക്കിടയാക്കുകയും ചെയ്യുന്നു. ഒന്നോ രണ്ടോ ച്യൂയിംഗം ഒരു ദിവസം ഉപയോഗിക്കുന്നത് കുഴപ്പമുണ്ടാക്കുന്നില്ല. എന്നാല് ഇവയുടെ എണ്ണം കൂടാതിരിക്കാന് ശ്രിദ്ധിക്കേണ്ടതുണ്ട്.

വെള്ളം കുടി അമിതമാകരുത്‌

ധാരാളം വെള്ളം കുടിച്ച്‌ ശരീരത്തെ തണുപ്പിച്ച്‌ കളയാം എന്നുകരുതി എത്രയെങ്കിലും വെള്ളം കുടിയ്‌ക്കുന്നത്‌ നല്ലതല്ലെന്ന്‌ ഗവഷകര്‍. ദിവസത്തില്‍ കൂടുതല്‍ വെള്ളം കുടിച്ചാല്‍ അത്‌ കിഡ്‌നികള്‍ക്ക്‌ ദോഷം ചെയ്യുമെന്നാണ്‌ ഗവേഷകര്‍ മുന്നറിയിപ്പ്‌ തരുന്നത്‌. അമിതമായ വെള്ളം കുടി ഹൈപ്പര്‍ഹൈഡ്രേഷന്‍ എന്ന രോഗത്തിന്‌ ഇടയാക്കുമത്രേ. ഇത്‌ ആശയക്കുഴപ്പം കോണ എന്നുതുടങ്ങി മരണത്തിന്‌ വരെ കാരണമാകുമെന്നാണ്‌ പറയുന്നത്‌. ദിവസത്തില്‍ രണ്ടുമണിക്കൂറില്‍ രണ്ടുതവണയില്‍ക്കൂടുതല്‍ മൂത്രമൊഴിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ്‌ കൂടുതലാണെന്നാണ്‌ കണക്കാക്കേണ്ടത്‌. അതിനാല്‍ വേണ്ടത്രവെള്ളം മാത്രം കുടിക്കുക.

Read more about: health ആരോഗ്യം
English summary

mobile phone, wine, habits, jeens, water, belt, ipod, sunblock, ആരോഗ്യം, ശരീരം, വൈന്‍, മൊബൈല്‍ ഫോണ്

Shock research reveals that talking on your mobile phone at night can trigger insomnia. We take a look at other things you do that could be causing you harm,
X
Desktop Bottom Promotion