For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാൻ ഒഴുവാകേണ്ട ഭക്ഷണങ്ങൾ

By Johns Abraham
|

തടി കൂടുതലാണെന്ന് ആരെങ്കിലും നമ്മളോട് പറഞ്ഞാല്‍ പിന്നെ അത് കുറയ്ക്കാനുള്ള കഠിന പരിശ്രമം നമ്മള്‍ ആരംഭിക്കുകയായി. എന്നല്‍ തടി കുറയ്ക്കനായി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും നമ്മളുടെ ഉള്ള തടികൂട്ടനാണ് വഴിവെയ്ക്കുന്നത്.

5R

ഇത്തരത്തില്‍ നമ്മുടെ തടി കൂട്ടാന്‍ മാത്രം ഉപകരിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും മനസ്സിലാക്കാം.

ബ്രേക്ക് ഫാസ്റ്റിനോട് നോ പറയുമ്പോള്‍

ബ്രേക്ക് ഫാസ്റ്റിനോട് നോ പറയുമ്പോള്‍

തിരിക്കുകള്‍ കാരണം നമ്മള്‍ ആദ്യം ഒഴിവാക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം. സ്ത്രീകല്‍ രാവിലത്തെ വീട്ടിലെ ജോലിത്തിരക്ക് മൂലവും കുട്ടികള്‍ സ്‌കൂളില്‍ എത്താന്‍ വൈകുന്നതിനാലും മറ്റുള്ളവര്‍ ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തുന്നതിനുമായി പ്രഭാത ഭക്ഷണം ഒഴിവാക്കുകയും തങ്ങളുടെ തിരക്കുകളില്‍ ജീവിക്കുകയും ചെയ്യുന്നു. തടികുറയ്ക്കുന്നതിന്റെ ഭാഗമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരും ഉണ്ട്.

ഗ്രാന്റായ ഉച്ചഭക്ഷണം

ഗ്രാന്റായ ഉച്ചഭക്ഷണം

മലയാളികളായ നമ്മളുടെ ഏറ്റവും പ്രധാന ബലഹീനതകളില്‍ ഒന്നാണ് ഉച്ചയ്ക്കത്തെ ചോറ്. നല്ലൊരു ചാറ് കറിയും ഉപ്പേരിയും പപ്പടവും മീന്‍വറുത്തും അച്ചാറും എല്ലാംകൂട്ടിയുള്ള ചോറ് ഇഷ്ടമില്ലാത്തവര്‍ ആരും തന്നെയില്ല. എന്നാല്‍ നമ്മുടെ തടി കുറയുന്നതിന് തടസ്സം നില്ക്കുന്നതും നമ്മുടെ ഈ ശീലം തന്നെയാണ്.

രാവിലെ അത്യാവശ്യം നന്നായി കഴിക്കുകയും ഉച്ചയ്ക്ക് വിശപ്പ് മാറ്റാന്‍ മാത്രം കഴിക്കുകയും ചെയ്യുന്നതാണ് ആരോഗ്യത്തിനും ശരീരത്തിലെ കൊഴുപ്പിന്റെ അംശം ഉയരാതിരിക്കുന്നതിനും ഏറ്റവും നല്ലത്. വറുത്തതും പൊരിച്ചതുമെല്ലാം കൂട്ടി ചോറ് തിന്നുന്നതിന് പകരം പച്ചക്കറി സാലഡ്, വേവിച്ച പച്ചക്കറി, ചപ്പാത്തി എന്നിവ കഴിക്കുന്ന ശരീരത്തെ കൊഴുപ്പിന്റെ അംശം കുറയ്ക്കുന്നതിനും അതുവഴിതടി കൂടാതെ ഇരിക്കുന്നതിനും സഹായിക്കുന്നു. ഭക്ഷണം തന്നെയാണ് നമ്മുടെ തടികൂടുന്നതിനുള്ള പ്രധാനകാരണം എന്ന് തിരിച്ചറിഞ്ഞു വേണം നമ്മള്‍ ഒരോ നേരവും ഭക്ഷണം തിരഞ്ഞെടുക്കാന്‍.

ഏറെ വൈകിയുള്ള അത്താഴം

ഏറെ വൈകിയുള്ള അത്താഴം

ഏറെ വൈകിയുള്ള അത്താഴം മലയാളികളുടെ പ്രധാന ദുശീലങ്ങളില്‍ ഒന്നാണ്. ജോലിയൊക്കെ ചെയ്യ്ത് വന്ന് വീട്ടിലെ പാചകവും കാര്യങ്ങളുമെല്ലാം ചെയ്യ്ത് രാത്രി 10 മണിക്ക് ഒക്കെ അത്താഴം കഴിക്കുന്ന കുടുംബങ്ങളാണ് മലാളികളില്‍ ഭൂരിഭാഗത്തിന്റെയും.

ഏറെ വൈകി കഴിക്കമ്പോഴും അളവില്‍ ഒന്നും യാതൊരുവിധ കുറവും വരുത്താനും നമ്മള്‍ തയ്യറാകുന്നില്ല. എഴ് മണിയോടെ ഉച്ചഭക്ഷണത്തിലും കുറഞ്ഞ അളവില്‍ അത്താഴം കഴിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിനും തടികുറയുന്നതിനും എപ്പോഴും നല്ലത്.

 തടി കുറയ്ക്കനായി അത്താഴം ഒഴിവാക്കുമ്പോള്‍

തടി കുറയ്ക്കനായി അത്താഴം ഒഴിവാക്കുമ്പോള്‍

തടുകുറയ്ക്കാനായി പലരും പ്രയോഗിക്കുന്ന പൊടികൈകളില്‍ ഒന്നാണ് അത്താഴം ഒഴിവാക്കുക എന്നത്. എന്നാല്‍ ഇത് തടി കുറയ്ക്കനല്ല നിങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കാനും തടികൂടാനും മാത്രമെ ഉപകരിക്കൂ. പ്രഭാത ഭക്ഷണം വരെ 10-12 മണിക്കൂര്‍ ഒന്നും കഴിക്കാതെ ഇരിക്കുന്നതിനാല്‍ അത്താഴം ഒഴിവാക്കുന്നത് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ്.

 പഴങ്ങള്‍ കഴിക്കുമ്പോള്‍

പഴങ്ങള്‍ കഴിക്കുമ്പോള്‍

പഴങ്ങള്‍ പോഷകങ്ങളുടെ അപൂര്‍വ്വ കലവറ തന്നെയാണ് എന്നാല്‍ പഴം കൂടുതലായി കഴിക്കുന്നത് ശരീരത്തെ ദോഷമായി മാത്രമെ ബാധിക്കൂ.

ഭക്ഷണം കഴിച്ചതിന് ശേഷം പഴങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം എന്നാല്‍ ശരീരത്തിന്റെ ആവശ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിച്ചതിന് ശേഷം വീണ്ടും പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അംശം കുട്ടൂന്നതിനും തടി കൂടാനും ഇടയാക്കുന്നു. അത്താഴത്തിന് പഴം മാത്രം കഴിക്കുന്നത് ശരീരത്തിന്റെ ആരേഗ്യത്തിനും തടികുറയ്ക്കുന്നതിനും സഹായിക്കുന്നു.

സ്‌നാക്‌സ് കഴിക്കുമ്പോള്‍

സ്‌നാക്‌സ് കഴിക്കുമ്പോള്‍

ഇടവിട്ട് കടികള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എപ്പോഴും എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുന്നവരുടെ തടി ഒരിക്കലും കുറയുകയില്ല. സ്‌നാക്‌സുകളില്‍ പലതും പഞ്ചസാരയും നെയ്യും ഇപ്പും വനസ്പതിയും എണ്ണയും ധാരാളമായി ഉപയോഗിച്ച് നിര്‍മ്മിക്കുന്നവയാണ്. ഇത്തരക്കാര്‍ എത്ര വ്യായാമം ചെയ്യ്താലും അവരുടെ തടി കുറയാന്‍ സാധ്യതയില്ല.

ഇടവിട്ടുള്ള ചായകുടി

ഇടവിട്ടുള്ള ചായകുടി

ദിവസവും മിനിമം ഒരു നാല് ചായയെങ്കും കുടിക്കുന്നവരാണ് നമ്മള്‍ എന്നാല്‍ പാലും പഞ്ചസാരയും അടങ്ങിയ ചായ കൂടുതല്‍ കുടിക്കുന്ന നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ്. ശരീരത്തിന്റെ ഉന്മേഷത്തിനു ക്ഷീണം കുറയ്ക്കുന്നതിനും വേണ്ടിയാണ് ചായ ഉപയോഗിക്കുന്നതാണെങ്കിലും ശരീരത്തിന്റെ ആരോഗ്യത്തെ ഇല്ലാതെയാക്കാന്‍ മാത്രമെ ഇടവിട്ടുള്ള ഈ ചായ കുടി കൊണ്ട് ഉപകരിക്കൂ.

പായ്ക്കറ്റില്‍ കിട്ടുന്ന ഭക്ഷണങ്ങള്‍

പായ്ക്കറ്റില്‍ കിട്ടുന്ന ഭക്ഷണങ്ങള്‍

ഇന്നത്തെ സമൂഹത്തില്‍ കുട്ടികളിലും മുതിര്‍ന്നവരിലൂം ഒരു പോലെ പെണ്ണത്തടിയുണ്ടാക്കുന്നതിനുള്ള പ്രാധാനകരാണങ്ങളില്‍ ഒന്നാണ് പായ്ക്കറ്റ് ഫുഡുകള്‍. പായ്ക്കറ്റില്‍ കിട്ടുന്ന പലഹാരങ്ങളും ചിപ്‌സുമെല്ലാം

ശരീരത്തിന് ഉപദ്രവം മാത്രം ചെയ്യുന്നവയാണ്. കൂടാതെ പായ്ക്കറ്റില്‍ സൂക്ഷിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളെല്ലാം ശീതീകരിച്ച് അവസ്ഥയിലാണ് സൂക്ഷിക്കുന്നത് ഇത് വീണ്ടു ചൂടാക്കി ഭക്ഷിക്കുന്നത് അപകടം മാത്രമെ നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കൂ.

 ജ്യൂസുകള്‍ കുടിക്കുമ്പോള്‍

ജ്യൂസുകള്‍ കുടിക്കുമ്പോള്‍

തടി കുറയ്ക്കനായി പലരും പരീക്ഷിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ജ്യൂസ് കുടിക്കുക എന്നത്. പഴച്ചാറുകള്‍ നമ്മുടെ ആരോഗ്യത്ത് വളരെ നല്ലതാണ് എന്നാല്‍ അമിതമായാല്‍ അത് വിപരീതഫലം മാത്രമെ ഉണ്ടാക്കുകയെള്ളൂ. കാരണം ഇപ്പോള്‍ പഴങ്ങള്‍ ജ്യൂസടിച്ച് കുടിക്കുമ്പോള്‍ അതില്‍ ധാരാളമായി പഞ്ചസാര ഉപയോഗിക്കുകയും ഭൂരിഭാഗം ആളുകളും പഴങ്ങളോടെപ്പം കട്ടിപ്പാലും പഞ്ചസാരയും ചേര്‍ത്ത് ഷൈക്ക് ആക്കി ഉപയോഗിക്കുകയും ചെയ്യുന്നു.

കാര്‍ബോഹൈഡ്രറ്റുകളും കൊഴുപ്പും ധാരളം അടങ്ങിയ ഇത്തരം ഷൈക്കുകള്‍ തടി കൂട്ടാന്‍ മാത്രമെ ഉപകരിക്കൂ. അതിനാല്‍ പഴങ്ങള്‍ ജ്യൂസാക്ക്ി ഉപയോഗിക്കുമ്പോള്‍ പഞ്ചസാരയും പാലും ഒന്നും ചേര്‍ക്കാതെ പഴാച്ചാറ് ആയി ഉപയോഗിക്കുന്നതാണ് നല്ലത്. രുചികൂട്ടനായി പഞ്ചസാരയും പാലും ഉപയോഗിക്കുന്നത് തടികൂട്ടാന്‍ മാത്രമെ സഹായിക്കൂ.

Read more about: health tips ആരോഗ്യം
English summary

-slowing-down-your-weight-loss

Many of the things we do for trimming our body results in gaining weight. Here are some of them
Story first published: Monday, July 2, 2018, 15:20 [IST]
X
Desktop Bottom Promotion