For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തെ ശുദ്ധീകരിക്കാൻ പോഷകാഹാരങ്ങൾ

|

അങ്ങനെ ഒരു ശൈത്യ കാലം കൂടി കടന്നുപോയിരിക്കുന്നു. പക്ഷേ നിങ്ങളുടെ ശരീരം ഇപ്പോൾ എങ്ങനെയിരിക്കുന്നുവെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ... ഓരോ ശൈത്യകാലവും കഴിഞ്ഞുപോകുമ്പോൾ നിങ്ങളുടെ ശരീരപ്രകൃതിയെ എത്രത്തോളം കവർന്നെടുക്കുന്നുവെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ. ഒരാളുടെ നിത്യേനയുള്ള ദിനചര്യകളെയുംശാരീരികസ്ഥിതിഗതികളേയുമൊക്കെ ഒട്ടാകെ തകിടംമറിക്കുന്ന ഒരു ഋതുഭേതമാണ് ശൈത്യകാലം. ഈ വേളകളിൽ ഓരോരുത്തരിലും നെഞ്ചെരിച്ചിലും തളർച്ചയും ശാരീരികക്ഷമതയുമൊക്കെ കൂടുതലായി അനുഭവപ്പെടാറുണ്ട്. ഇവയൊക്കെ എന്നും അനുഭവിച്ചുകൊണ്ടിരിക്കാൻ ആർക്കും ഇഷ്ടമുള്ള കാര്യമല്ല.

diet

ശീതകാലം നിങ്ങളിൽ വരുത്തിവച്ച ക്ഷീണാനുഭവങ്ങളെല്ലാം ഒരു മാജിക്കൽ ബട്ടൺ ഉപയോഗിച്ചുകൊണ്ട് റീസെറ്റ് ചെയ്യാൻ കഴിഞ്ഞെങ്കിലെന്ന് ഓരോരുത്തരും ആലോചിച്ചിട്ടില്ലേ... ഉണർവും പുതുമയുമൊക്കെ അതിയായി കൈവരിച്ചു നിന്നുകൊണ്ട് വേനൽക്കാലത്തെ വരവേൽക്കാൻ ഏവർക്കും ആഗ്രഹമുണ്ട്

ഇനിയൊരു സന്തോഷമുള്ളൊരു കാര്യം പറയട്ടെ...! നിങ്ങൾക്ക് ഈ റീസെറ്റ് ബട്ടന്റെ ആവശ്യമൊന്നുമില്ലാതെ തന്നെ നിങ്ങളുടെ ശരീരത്തെ സന്തുഷ്ടപൂർണ്ണമാക്കി വയ്ക്കാൻ കഴിയും. വസന്തകാലത്തിൽ നിങ്ങളുടെ ശരീരം ഉടവൊന്നുമില്ലാതെ ഊർജ്ജസ്വലമായി പുനരാരംഭിക്കുന്നതിന്, നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശരിയായ മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി..

ധാരാളം പോഷക ഗുണങ്ങൾ ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നതു വഴി നിങ്ങളുടെ ശരീരത്തിൽ സന്തുലിതമായ ആരോഗ്യ വ്യവസ്ഥിതി നിലനിർത്തുന്നു. ഈ ഭക്ഷണസാധനങ്ങൾ കൈവിട്ടുപോയ നിങ്ങളുടെ ഊർജ്ജത്തെ തിരികെ കൊണ്ടുവരുന്നു. ഭക്ഷ്യനിരീക്ഷണ വിദഗ്ധർ ഒന്നടംഗം അംഗീകരിച്ച മേന്മയേറിയ ഭക്ഷണങ്ങളിൽ നിന്ന് തന്നെ നമുക്ക് ആരംഭിക്കാം.

ഇലക്കറികളും പച്ച ചീരയും

ഇലക്കറികളും പച്ച ചീരയും

പോഷകാഹാര ഗുണങ്ങൾ അത്യധികമായി അടങ്ങിയിരിക്കുന്ന ചീര, കാബേജ്, റോമായിൻ തുടങ്ങിയവയൊക്കെ ശരീരത്തിന് ദോഷം ചെയ്യുന്ന ടോക്സിനുകളെയൊക്കെ നിർമാർജ്ജനം ചെയ്യാൻ ശേഷിയുള്ളവയാണ്. പ്രബലമായ ആൻറിഓക്സിഡൻറുകളാൽ നിറഞ്ഞ ഇവയൊക്കെ ഓരോ ശരീരത്തെയും ആരോഗ്യപൂർണമായി സംരക്ഷിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നുണ്ട്. ന്യൂയോർക്കിലെ പ്രശസ്ത ഡയറ്റീഷ്യനായ ഡാഫ്ന ചാസിൻ പറയുന്നത് ശ്രദ്ധിക്കാം.. " ഇലക്കറികളിൽ ഒട്ടാകെ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ, ശരീരത്തിലെ കോശങ്ങൾ നശിപ്പിക്കാനും രോഗപ്രതിരോധക ശേഷിയെ കുറയ്ക്കാനും ശ്രമിക്കുന്ന ദോഷാണുക്കളെ പ്രവർത്തനരഹിതമാക്കുന്ന സൂപ്പർഹീറോകളാണ് " അതുപോലെതന്നെ ഇരുണ്ട ഇലക്കറികളിലാകട്ടെ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ ധാരളമായി അടങ്ങിയിട്ടുണ്ട്. തണുപ്പേറിയ ശൈത്യകാലങ്ങളിൽ, തലമുടികളിലും ചർമത്തിലുമുണ്ടാകുന്ന മിക്കവാറും പ്രശനങ്ങളെ പ്രതിരോധിക്കാൻ ഇവയ്ക്ക് സാധിക്കുന്നു.

ഇത്തരം ഇലക്കറികളുടെ ഉപയോഗം ശരീരകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ശരീരത്തിൽ യൗവന ചാരുത നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇലക്കറികളിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ഊർജ്ജസ്വലമായ സന്ധികൾക്കും സൗന്ദര്യപൂരിതമായ ശരീരചർമ്മത്തിനും, അതോടൊപ്പം നേത്രങ്ങളുടെ സംരക്ഷണത്തിലും വളരെയേറെ സഹായകമാണ്

വെളുത്തുള്ളി

വെളുത്തുള്ളി

കരൾ രോഗങ്ങൾക്കെതിരെ അസാമാന്യമായി പ്രവർത്തിക്കാനുള്ള കഴിവ് നേടിയിരക്കുന്ന വിഭവമാണ് വെളുത്തുള്ളി. വെളുത്തുള്ളി അധികമായി ഉൾപ്പെട്ട ഭക്ഷണസാധനങ്ങൾ കഴിക്കുന്നതുവഴി ശരീരത്തിന്റെ ആരോഗ്യ സന്തുലനാവസ്ഥയെ ദ്രുതഗതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നു. ന്യൂയോർക്കിലെ പ്രശസ്ത ഭക്ഷണ നിരീക്ഷകനായ ഡെബോറ മൽകോഫിന്റെ അഭിപ്രായത്തിൽ വെളുത്തുള്ളി, ശരീരത്തിലെ 40തോളം വിഷാംശങ്ങളെ പുറന്തള്ളാൻ ശേഷിയുള്ളതുമായ ഒരു ഔഷധമാണ്. കരളിൻറെ പ്രവർത്തനങ്ങളെ സഹായിക്കുന്നതും, ശരീരത്തിൽ പ്രതിരോധക ശക്തി വർദ്ധിപ്പിക്കുന്നതുമായ വിറ്റാമിൻ സി വളരെയധികം ഇവയിൽ അടങ്ങിയിരിക്കുന്നുവെന്ന് മൽകോഫ് പറയുന്നു.

ചതകുപ്പ

ചതകുപ്പ

ശീതകാലം മുഴുവൻ ഉപ്പിട്ട ചൂട് സൂപ്പ് കഴിച്ചശേഷം നിങ്ങളുടെ വയറ് നന്നായി നിറഞ്ഞിരിക്കും. അതുകൊണ്ട് ഒരു തിരിച്ചുവരവിനായി ചതകുപ്പ കഴിച്ചു തുടങ്ങാം. ചതകുപ്പ വിത്തുകളും ചതകുപ്പ കിഴങ്ങും ആമാശയത്തിലെ ഗ്യാസിന്റെ പ്രശ്നങ്ങളെ മാറ്റിനിർത്താനും വൻകുടലിൽ ഉണ്ടാകാനിടയുള്ള രോഗങ്ങളിൽ നിന്നുമൊക്കെ മുക്തി നേടാനും സഹായിക്കുന്നു ," ന്യൂയോർക്ക് സിറ്റിയിലെ മിഡിൽബർഗ്ഗ് പോഷകാഹാര ആർ.ഡി.ഒ സിഡ്നീ ഗ്രീൻ പറയുന്നു.

സിട്രസ്സിന്റെ അംശം നല്ലരീതിയിൽ അടങ്ങിയിരിക്കുന്ന ഇവ സാലടിനോടൊപ്പം ചേർത്ത് കഴിക്കുമ്പോൾ മികച്ച രുചിയും നല്ല പോഷകഗുണങ്ങളും പകർന്നുതരുന്നു . (സിട്രസ് പഴങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ശരീരത്തിലെ വീക്കം കുറച്ചുകൊണ്ട് ജലാംശം നിലനിർത്തുന്നതിന് സഹായിക്കുന്നു.)

ചെറുചണ വിത്ത്

ചെറുചണ വിത്ത്

"ഓരോ സ്പൂൺ ചെറുനന വിത്തിലും 1.8 ഗ്രാം ഒമേഗ -3 അടങ്ങിയിരിക്കുന്നു. ആമാശയത്തിലെ എരിച്ചിലിനെ തടഞ്ഞുനിർത്തുന്ന ഫാറ്റി ആസിഡ് ആവശ്യത്തിലധികം ഇതിലുണ്ട് " എന്ന് മാൽകഫ്-കോഹൻ പറയുന്നു. ഇതിൽ ലയിക്കുന്നതും അല്ലാത്തതുമായ നാരുകളും അടങ്ങിയിരിക്കുന്നതിനാൽ ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിന് ദോഷം വരുത്തുന്ന വിഷവസ്തുക്കളെ പുറത്താക്കാനും സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും വിശപ്പുണ്ടാക്കുകയും ചെയ്യുന്നു. സാലഡുകളിലും ഓട്ട്സുകളിലും ഒക്കെ ചേർത്ത് കഴിക്കാൻ സാധിക്കുന്ന ഈ വിഭവം നല്ലൊരു ഭക്ഷണസാമഗ്രിയയാണ്

 മുളപ്പിച്ച ബ്രസെല്സ്

മുളപ്പിച്ച ബ്രസെല്സ്

തങ്ങളുടെ അരവണ്ണം കുറക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് ഉത്തമ ആഹാരമാണ് മുളപ്പിച്ച ബ്രസെല്സ്. യമ്ലിയിലെ പോഷകാഹാര വിദഗ്ദയായ എഡ്വിന ക്ലാർക്ക് പറയുന്നത് ശ്രദ്ധിക്കാം. " ഒരു കപ്പ് മുളപ്പിച്ച ബ്രസെല്സിൽ നിത്യേന കഴിക്കുന്നത് വഴി വിറ്റാമിൻ C യുടെയും 3 ഗ്രാം ഫൈബറിന്റെയും അളവ് നിങ്ങളിൽ 38 കലോറി വർദ്ധിപ്പിക്കുന്നു." സൾഫർ കർന്ന സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിരിക്കന്ന ഈ സസ്യാഹാരം ശരീരത്തിന്റെ വീക്കം കുറയ്ക്കുകയും അർഭുദ:ത്തെ പ്രതാരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു

ബാർലി

ബാർലി

സ്വീഡനിലെ ലുണ്ട് യൂണിവേഴ്സിറ്റി 2015ൽ നടത്തിയ ഒരു പഠനം അനുസരിച്ച് ബാർലിക്ക് ശരീരരക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഒരുപരിധിവരെ ആസക്തികളെ അകറ്റിനിർത്താനുമുള്ള കഴവുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. മൂന്ന് ദിവസത്തെ ഗവേഷണ നാളുകളിൽ പ്രാതലിനും, ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി ബാർലി കലർന്ന റൊട്ടി ഭക്ഷിച്ച, ആളുകളിൽ പലർക്കും പോഷണഗുണവും വിശപ്പുമൊക്കെ നിയന്ത്രിക്കുന്ന ഗട്ട് ഹോർമോണുകളുടെ അളവിൽ ഗണ്യമായ വർദ്ധനവ് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു..

ഇത്തരം ഹോർമോണുകളുടെ അളവിൽ കവിഞ്ഞ വർധനവ് എളുപ്പത്തിലുള്ള ദഹനപ്രക്രിയയ്ക്ക് തുടക്കമിടുന്നു . ഗവേഷകർ സംശയിക്കുന്നത് ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ശരീരത്തിൽ നല്ല രോഗാണുക്കളെ ഉൽപാദിപ്പിക്കുകയും ഹോർമോണുകളെ സന്തുലനാവസ്ഥയിൽ നിലനിർത്തിക്കൊണ്ട് പോകുകയും ചെയ്യുന്നു എന്നാണ്. എല്ലാത്തിലുമുപരിയായി പരീക്ഷണത്തിൽ പങ്കെടുത്ത ആളുകളിൽ പലർക്കും 14 മണിക്കൂർവരെ ഇതിലെ പോഷകാംശത്തിന്റെ സാന്നിധ്യം ഈടുനിന്നു.!

ശതാവരിച്ചെടി

ശതാവരിച്ചെടി

ശതാവരിച്ചെടി നാരങ്ങയോടൊപ്പം ചേർത്ത് ഉപയോഗിച്ചാൽ വയറ്റിയ എരിച്ചിലിനെ മാത്രമല്ല ഒഴിവാക്കാൻ കഴിയുന്നത്. അനവധി സദ്ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഇതിൽ നിരവധി ആന്റിഓക്സിഡന്റുകളും

ഗ്ലൂറ്റാത്തിയോൺ എന്ന പദാർഥവും അടങ്ങിയിരിക്കുന്നു. അപകടകരമായ ജൈവിക വിഷത്തെ പാടെ നശിപ്പിച്ചുകളയുന്ന ഈ പദാർത്ഥത്തിന്റെ അവിശ്വസനീയമായ കഴിവ് എടുത്തുപറയേണ്ടതാണ്. ജൈവീകമായ നാരുകളുടെ അംശം അത്യാകർഷകമായ അളവിൽ അടങ്ങിയിരിക്കുന്ന ശതാവരി ചെടി ശരീരത്തിലെ നല്ല രോഗാണുക്കൾക്ക് കൃത്യമായി പ്രവർത്തിക്കാൻ വേണ്ടത്ര ആരോഗ്യം നൽകുന്നു.

ആർ.ഡി.എൻ 8 ഫിറ്റ് ഹെൽത്ത് കോച്ചും ഡയറ്റീഷ്യനുമായ ലിസ ബൂത്ത് പറയുന്നു " ഈ പച്ചക്കറിവർഗ്ഗം ശരീരത്തിലെ ആരോഗ്യകരമായ രോഗാണുക്കൾക്ക് സന്തുലിതമായ ശരീരഭാരം കൈവരിക്കുന്നതിനും ശരീരം ആവശ്യപ്പെടുന്ന പോഷകഘടകങ്ങൾ വേണ്ടത്ര ഉത്പാദിപ്പിക്കുന്നതിലും സഹായിക്കുന്നു "

അതുകൂടാതെ ശതാവരി ചെടിയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ശരീരത്തിൽ ആവശ്യത്തിലധികം സൂക്ഷിച്ചുവച്ചിരിക്കുന്ന ലവണാംശവും ജലാംശവും പുറന്തള്ളി പ്രാകൃതമായ മൂത്രവിസർജനത്തിനു അവസരമൊരുക്കുന്നു (സയോനറാ, ബ്ലോട്ടിങ്ങ്, പറയുന്നു!)

ബ്രോക്കോളി

ബ്രോക്കോളി

ബ്രോക്കോളി പോലെയുള്ള പച്ചക്കറികൾ , നിങ്ങളുടെ കരളിൻറെ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. ശതാവരിച്ചെടിയുടെ ഉപയോഗഗുണം പോലെതന്നെ, ബ്രോക്കോളിയിലും നിങ്ങളുടെ ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാൻ കഴിവുണ്ട്. അത്യാകർഷകമായ രീതിയിൽ ഫൈബർ അടങ്ങിയിരിക്കുന്ന ഈ വിഭവത്തിൽ ശരീരത്തിന് ആരോഗ്യം പകരുന്ന നിരവധി ജീവനാംശം കുടികൊള്ളുന്നു. എങ്കിലും ഒരു കാര്യം പറയട്ടെ...! നല്ല രുചിയുണ്ടെങ്കിൽകൂടി അധികമായുള്ള ഇതിന്റെ ഉപയോഗം വയറുവേദനയ്ക്കും ഗ്യാസിനും കാരണമാകുന്നു. ബൂത്ത് നിർദ്ധേശിക്കുന്നത് നിങ്ങളുടെ പാചകരുചികളിൽ സ്ഥിരമായി ഇത് ഉപയോഗിക്കാതെ ഇടവിട്ടിടവിട്ട് ഉപയോഗിക്കാനാണ്.

മുട്ടകൾ

മുട്ടകൾ

ഉയർന്ന ജൈവവൽക്കരണത്തിന്റെ ഫലമായ മുട്ടകൾ ശരീരത്തിന് പ്രോട്ടീൻ നൽകുന്ന വിശിഷ്ട വിഭവങ്ങളിൽ ഒന്നായി കണക്കായിരിക്കുന്നു, " ഇവ ശരീരത്തിൽ എത്തിച്ചേർന്ന് എളുപ്പത്തിൽ ദഹിപ്പിക്കാനും ഇതിലടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങളെ വലിച്ചെടുത്ത് അവയെ ശരീരത്തിന് വേണ്ട രീതിയിൽ ഉപയോഗിക്കാനും സഹായിക്കുന്നു. " ബൂത്ത് പറയുന്നു. അതുകൂടാതെ ഒൻപത് തരത്തിലുള്ള അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്ന ഇവ ശരീരകോശങ്ങളെ ഉദ്ദീപിപ്പിക്കുന്നു. മുട്ടകളിൽ ഓർഗാനോസൾഫറിന്റെ സംയുക്തങ്ങൾ കൂടി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുത്തുനിൽക്കുന്നതിനും വിഷവസ്തുക്കളെ നിരുത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു ഈ വിഭവം.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ നാനാതരത്തിലുള്ള ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ജൈവക വിഷത്തെ പുറന്തള്ളുന്നതിനും ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്നതിനും പ്രധാന പങ്കുവഹിക്കുന്നു. മാൽക്കോഫ് കോഹൻ പറയുന്നു " ശരീരത്തിലൂടെ വേഗത്തിൽ സഞ്ചരിച്ച് കരളിലെ അഴുക്കുകളെ നിർമാർജനം ചെയ്യാൻ ഇവയ്ക്ക് സാധിക്കുന്നു." നാരുകളും വിറ്റാമിന് C യുമൊക്കെ അത്യാകർഷകമായി അടങ്ങിയിരിക്കുന്ന പച്ചക്കറി നിങ്ങളുടെ ദഹന വ്യവസ്ഥിതിയെയും എളുപ്പത്തിലാക്കുന്നു

English summary

super foods to clean your body

The good news is that small, consistent changes can add up to big benefits in the health department. Simply adding a few key foods to your diet can make your body and mind much healthier. And that's where super foods come in
Story first published: Monday, March 26, 2018, 19:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more