For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഔഷധസസ്യങ്ങളിലൂടെ തടി കുറയ്ക്കാം..

By Sruthi K M
|

ഇപ്പോള്‍ പൊണ്ണത്തടി ഒരു രോഗം പോലെ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ലോകം മുഴുവന്‍ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്‌നമാണിത്. പൊണ്ണത്തടി ഉണ്ടാക്കുന്നതിന്റെ ചില തെറ്റായ കാരണങ്ങള്‍ വിശ്വസിച്ചു മുന്നോട്ട് പോകുന്നവരും ഉണ്ട്. പല കാരണങ്ങള്‍ കൊണ്ടും തടി കൂടാം.

മെറ്റബോളിസം വര്‍ദ്ധിക്കുമ്പോള്‍, ചില ഭക്ഷണത്തോടുള്ള ആസക്തി, ജീവിതരീതി തുടങ്ങി പല കാരണങ്ങളും കൊണ്ടാവാം. അമിതമായ തീറ്റിയും ജങ്ക് ഫുഡും മാത്രം കാരണമായി പറയാന്‍ കഴിയില്ല. അത് നിങ്ങളില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

<strong>വാഴപ്പിണ്ടി ജ്യൂസ് ആരോഗ്യത്തിന്..</strong>വാഴപ്പിണ്ടി ജ്യൂസ് ആരോഗ്യത്തിന്..

ആരോഗ്യകരമായ ശരീരമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ പ്രകൃതിദത്തമായ വഴികളിലൂടെ നീങ്ങേണ്ടിവരും. ചില ഔഷധസസ്യങ്ങള്‍ നിങ്ങളുടെ പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കും.

ചണച്ചെടിയുടെ പൂവ്

ചണച്ചെടിയുടെ പൂവ്

ഒരുതരം ലഹരിയുടെ ആസക്തിയുള്ള ഔഷധച്ചെടിയാണ് ചണം. ഇതിന്റെ പൂവ് നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കും. വിശപ്പ് ഇല്ലാതാക്കി തടി കുറയ്ക്കും. ഇതുകൊണ്ടുണ്ടാക്കുന്ന മരുന്ന് വാങ്ങാന്‍ കിട്ടും.

ചാമോമൈല്‍

ചാമോമൈല്‍

യൂറോപ്പില്‍ കണ്ടുവരുന്ന ഒരുതരം ജമന്തിപ്പൂവാണിത്. വിശപ്പ് ഇല്ലാതാക്കുന്ന സംയുക്തം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ ഔഷധം ദിവസവും ഉപയോഗിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.

തിസല്‍

തിസല്‍

ഒരുതരം മുള്‍ച്ചെടിയാണിത്. ഈ ഔഷധച്ചെടി കൊണ്ടുണ്ടാക്കുന്ന ടോണിക്കുകള്‍ നിങ്ങളുടെ തടി കുറയ്ക്കും. വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരും. ദഹനപ്രക്രിയ എളുപ്പം ആക്കിതരികയും ഇതുവഴി തടി കുറഞ്ഞുകിട്ടുകയും ചെയ്യും.

ജെന്റെയ്ന്‍

ജെന്റെയ്ന്‍

ജെന്റെയ്ന്‍ എന്ന സസ്യത്തിന്റെ വേര് ഔഷധഗുണമുള്ളതാണ്. ആവശ്യമില്ലാത്ത തടി കുറയ്ക്കാന്‍ ഒട്ടേറെ പേര്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കുന്നുണ്ട്. ഇത് ശരീരത്തിലേക്ക് പ്രവേശിക്കുന്ന ഭക്ഷണം ശരിയായ രീതിയില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു.

ഡാന്‍ഡലൈന്‍

ഡാന്‍ഡലൈന്‍

ഡാന്‍ഡലൈന്റെ വേര് മികച്ച ഔഷധമാണ്. സ്ത്രീകളില്‍ വിശപ്പ് കുറയ്ക്കാനും ഇതുവഴി തടി കുറയാനും സഹായിക്കും. ഈ വഴി ഗര്‍ഭിണികള്‍ തിരഞ്ഞെടുക്കാനാണ് ആവശ്യപ്പെടുന്നത്.

ചെന്‍ പി

ചെന്‍ പി

ചെന്‍ പി എന്നു ഉദ്ദേശിക്കുന്നത് സിട്രസ് പഴങ്ങളുടെ തൊലികളെയാണ്. ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കും. സിട്രസ് പഴങ്ങളുടെ തൊലി ഉമക്കി ഉപയോഗിക്കുന്നത് കുടവയര്‍ കുറയ്ക്കും.

ഇഞ്ചി

ഇഞ്ചി

വര്‍ഷങ്ങളായി ഇഞ്ചി തടി കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗമായി പറയാറുണ്ട്. വയറിലെ പ്രശ്‌നങ്ങള്‍, ഛര്‍ദ്ദി തുടങ്ങിയവയ്‌ക്കൊക്കെ ഇത് മികച്ച മരുന്നാണ്. നിങ്ങളുടെ ആഹാരത്തില്‍ ഇഞ്ചി നന്നായി ഉള്‍പ്പെടുത്തുക.

ആത്തച്ചക്ക

ആത്തച്ചക്ക

ആത്തച്ചക്ക എന്ന പഴം ഒരു ഔഷധമാണ്. ഇത് തടികുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുന്ന പഴമാണ്. ഇത് വിശപ്പില്ലായ്മ ഉണ്ടാക്കിതരും. ഡയറ്റില്‍ ആത്തച്ചക്ക ഉള്‍പ്പെടുത്തുക.

ഇരട്ടിമധുരം

ഇരട്ടിമധുരം

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഔഷധമാണ് ഇരട്ടിമധുരം. ഇതുകൊണ്ടുണ്ടാക്കുന്ന മരുന്നുകള്‍ ലഭിക്കും. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യും.

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ആയുര്‍വ്വേദ മരുന്നാണ്. ഇത് ദിവസവും കഴിക്കുന്നത് തടി കുറയ്ക്കും. സ്‌ട്രെസ്സ് കുറയ്ക്കുകയും, ശക്തി നല്‍കുകയും, വിശപ്പ് ഇല്ലാതാക്കുകയും, തളര്‍ച്ച ഇല്ലാതാക്കുകയും ചെയ്യും.

English summary

ten herbs for faster weight gain

If you are someone who wants to gain weight the healthy way, you might need to add a couple of herbs in your diet.
Story first published: Tuesday, April 21, 2015, 13:45 [IST]
X
Desktop Bottom Promotion