For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയ്ക്കാന്‍ ചില വഴികള്‍

|

ഒതുങ്ങിയ ശരീരമുള്ളവര്‍ക്കു പോലും പലപ്പോഴും ചാടിയ വയര്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. മറ്റു ശരീര ഭാഗങ്ങളിലേതു പോലെയല്ല, വയറിലെ കൊഴുപ്പ്. ഒരിക്കല്‍ വന്നാല്‍ ഇത് പോകുവാന്‍ ബുദ്ധിമുട്ടുമാണ്.

വയറ്റിലെ കൊഴുപ്പു കുറയ്ക്കണമെങ്കില്‍ വ്യായാമത്തോടൊപ്പം ഭക്ഷണശീലങ്ങളും പ്രധാനമാണ്.

വയര്‍ കുറയാന്‍ സഹായിക്കുന്ന ചില സൂത്രങ്ങളെക്കുറിച്ചറിയൂ.

സ്‌നാക്‌സ്

സ്‌നാക്‌സ്

ഉച്ചഭക്ഷണത്തിലും രാത്രി ഭക്ഷണത്തിനുമിടയില്‍ നീണ്ട ഇടവേളയുണ്ട്. ഈ സമയത്ത് ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുന്നത് ശരീരത്തില്‍ ഇന്‍സുലിന്‍ കൊഴുപ്പു ശേഖരിച്ചു വയ്ക്കാന്‍ ഇട വരുത്തും. വൈകിട്ട് കൊഴുപ്പില്ലാത്ത്, പ്രോട്ടീന്‍ അടങ്ങിയ സ്‌നാക്‌സ് കഴിയ്ക്കുക.

ക്രഞ്ചസ്

ക്രഞ്ചസ്

അബ്‌ഡോമിനല്‍ ക്രഞ്ചസ് ചെയ്യുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇത് തുടര്‍ച്ചയായി അര മണിക്കൂറെങ്കിലും ചെയ്യുക.

മധുരം

മധുരം

മധുരം കുറയ്ക്കുക. ഷുഗര്‍ഫ്രീ സാധനങ്ങള്‍ തെരഞ്ഞെടുക്കുക. പഞ്ചസാര കുറയുന്നത് ശരീരത്തില്‍ സംഭരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കും.

ഭക്ഷണം

ഭക്ഷണം

ഭക്ഷണം ചവച്ചരച്ചു കഴിയ്‌ക്കേണ്ടതു വളരെ പ്രധാനം. ഇത് ദഹനം എളുപ്പമാക്കും. വയര്‍ വീര്‍ക്കുന്നതു കാരണമുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കുകയുമാകാം.

നൃത്തമുറകള്‍

നൃത്തമുറകള്‍

അല്‍പം കഠിനമായ നൃത്തമുറകള്‍ അഭ്യസിയ്ക്കുന്നത് വയര്‍ കുറയാന്‍ സഹായിക്കും. ഇതുവഴി രക്തചംക്രമണം വര്‍ദ്ധിക്കുകയും ആരോഗ്യവും ഭംഗിയുള്ള ശരീരവും ലഭിയ്ക്കുകയും ചെയ്യും.

കുറേശെ വീതം ഭക്ഷണം

കുറേശെ വീതം ഭക്ഷണം

കുറേശെ വീതം ഭക്ഷണം പല തവണയായി കഴിയ്ക്കുന്നതാണ് വയര്‍ കുറയാനുള്ള മറ്റൊരു വഴി.

പച്ചക്കറികളും പഴവര്‍ഗങ്ങളും

പച്ചക്കറികളും പഴവര്‍ഗങ്ങളും

വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കി ആരോഗ്യകരമായ പച്ചക്കറികളും പഴവര്‍ഗങ്ങളും സാലഡുമെല്ലാം കഴിയ്ക്കാം.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞു കുടിയ്ക്കുന്നത് വയര്‍ മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള തടി കുറയ്ക്കാനും സഹായിക്കും.

ബിയര്‍

ബിയര്‍

ബിയര്‍ വയര്‍ ചാടാന്‍ ഇട വരുത്തും. ഇത് ഉപേക്ഷിയ്ക്കുക.

ബെറികള്‍

ബെറികള്‍

ബെറികള്‍ കഴിയ്ക്കുക. ഇവ വയറ്റിലെ കൊഴുപ്പലിയിച്ചു കളയും.

വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍

കോര്‍സെറ്റ് പോലുള്ള വസ്ത്രങ്ങള്‍ പുറത്തു പോകുമ്പോള്‍ ധരിയ്ക്കുക. ഇത് വയര്‍ പുറത്തു കാട്ടില്ല.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം തടി കൂട്ടും. എപ്പോഴും സന്തോഷമായിരിക്കുക. സ്‌ട്രെസ് ഒഴിവാക്കുക.

വെള്ളം

വെള്ളം

ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും.

ഉപ്പ്

ഉപ്പ്

ഉപ്പു കുറയ്ക്കുക. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.

ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക. തവിടു കളയാത്ത ധാന്യങ്ങള്‍, ഗോതമ്പ്, കൊഴുപ്പു കളഞ്ഞ പാല്‍ എ്ന്നിങ്ങനെ.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം ആരോഗ്യത്തിനെന്ന പോലെ വയര്‍ കുറയുന്നതിനും സഹായകമാണ്. ഇല്ലെങ്കില്‍ ഊര്‍ജം കുറയും. അപചയപ്രക്രിയ പതുക്കെയാകും. ദിവസവും ഏഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.

ഇരിയ്ക്കുന്നതും നില്‍ക്കുന്നതും

ഇരിയ്ക്കുന്നതും നില്‍ക്കുന്നതും

ഇരിയ്ക്കുന്നതും നില്‍ക്കുന്നതും ശരിയായാല്‍ വയര്‍ കുറയും. തല ഉയര്‍ത്തിപ്പിടിച്ച്, ഷോള്‍ഡര്‍ നിവര്‍ത്തി ഇരിക്കുകയും നടക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ വയര്‍ സ്വാഭാവികമായും ഉള്ളിലേക്കു വലിയും.

സിട്രസ്

സിട്രസ്

സിട്രസ് അടങ്ങിയ ഫലവര്‍ഗങ്ങള്‍ കൊഴുപ്പു കത്തിച്ചു കളയാന്‍ വളരെ നല്ലതാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

സോഡ

സോഡ

സോഡ കുടിയ്ക്കുന്ന ശീലമുണ്ടങ്കില്‍ ഇത് ഒഴിവാക്കുക. ഇത് വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു.

 ഭക്ഷണം ഉപേക്ഷിയ്ക്കരുത്

ഭക്ഷണം ഉപേക്ഷിയ്ക്കരുത്

ഭക്ഷണം ഉപേക്ഷിച്ച് വയറു കുറയ്ക്കാമെന്ന ധാരണ തെറ്റ്. ഇത് കൂടുതല്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിയ്ക്കാന്‍ ഇട വരുത്തും. ഭക്ഷണം ഉപേക്ഷിയ്ക്കരുത്.

Read more about: weight തടി
English summary

Tricks Reduce Belly Fat

You need to workout to burn extra fat deposits from the body and lose weight. But, you also need to follow a strict diet which has healthy and nutritious foods. There are many fat burning foods that can help you lose weight and get back to shape.
X
Desktop Bottom Promotion