For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കും വിവിധ ഡയറ്റുകള്‍

|

Diet
വണ്ണമൊന്നു കുറയാനായി കഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. ഇവര്‍ക്ക് സഹായകമായ ചിലതരം ഡയറ്റുകളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

സൗത്ത് ബീച്ച് ഡയറ്റ് : വണ്ണം കുറയുവാന്‍ വളരെ സഹായകമായ ഡയറ്റാണ് ഇത്. വളരെ ലളിതമായ ഡയറ്റ് കൂടിയാണ് ഇത്. ഈ ഡയറ്റ് പ്രകാരം മീനെണ്ണ, ഒലീവ് ഓയില്‍ എന്നിവ നല്ലതാണ്. ഇവയില്‍ കൊഴുപ്പ് കുറവാണെന്നതും ഒമേഗ 3 ഫാറ്റി ആസിഡുണ്ടെന്നതുമാണ് കാരണം. എണ്ണയില്‍ വറുത്ത ഭക്ഷണസാധനങ്ങള്‍ ഈ ഡയറ്റ് പ്രകാരം ഒഴിവാക്കേണ്ടത് ആവശ്യമാണ്.

വെയിറ്റ് വാച്ചേഴ്‌സ് ഡയറ്റ് : ഇത്തരം ഡയറ്റില്‍ ഒരോ ഭക്ഷണത്തിനും ഓരോ പോയന്റ് നല്‍കും. ഓരോരുത്തരുടേയും പൊക്കത്തിനും വണ്ണത്തിനും അനുസരിച്ച് ഒരു പോയന്റ് നല്‍കും. ഇതിനുള്ളിലായിരിക്കണം നിങ്ങളുടെ ഓരോ ഭക്ഷണവും കഴിയ്ക്കുന്നതിന്റെ ആകെ പോയന്റ് നില.

ഈ ഡയറ്റ് അനുസരിച്ച് അനാരോഗ്യകരമായ ഭക്ഷണത്തിന് കൂടുതല്‍ പോയന്റും ആരോഗ്യകരമായ ഭക്ഷണത്തിന് കുറവു പോയന്റുമായിരിക്കും. ആരോഗ്യകരമായ ഭക്ഷണം കഴിച്ചാല്‍ കുറവു പോയന്റായതു കൊണ്ട് നിങ്ങള്‍ക്കനുവദിച്ചിട്ടുള്ള പോയന്റാകാന്‍ ആവശ്യമുളളത്രയും കഴിയ്ക്കാം. അനാരോഗ്യകരമായ ഭക്ഷണമാണെങ്കില്‍ പോയന്റ് കൂടുതലായതു കൊണ്ട് പിന്നീട് കുറവു ഭക്ഷണമേ കഴിയ്ക്കാവാകൂ. ഇത്തരം ഡയറ്റനുസരിച്ച് ഏതുതരം ഭക്ഷണവും കഴിയ്ക്കാം. എന്നാല്‍ അളവ് കുറയുമെന്നു മാത്രംം.

ആറ്റ്കിന്‍സ് ഡയറ്റ്: റോബര്‍ട്ട് ആറ്റ്കിന്‍സ് എന്ന ഡോക്ടറാണ് ഈ ഡയറ്റ് കണ്ടുപിടിച്ചത്. കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കി പ്രോട്ടീന്‍ മാത്രം കഴിയ്ക്കുന്ന ഭക്ഷണരീതിയാണിത്. കെറ്റോസിസ് എന്ന പ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഡയറ്റ്.

ശരീരത്തിലെ കൊഴുപ്പ് നീങ്ങുന്നതാണ് കെറ്റോസിസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടും. ശരീരത്തിന് ക്ഷീണമുണ്ടാകില്ല എന്നു മാത്രമല്ല, വണ്ണം കുറയുകയും ചെയ്യുന്നത് ഇത്തരം ഡയറ്റിന്റെ പ്രത്യേകതയാണ്.

മെഡിഫാസ്റ്റ് ഡയറ്റ് : ഈ ഡയറ്റ് പ്രകാരം ദിവസം മൂന്നുനേരം കഴിക്കുന്ന ഭക്ഷണം ആറു നേരം കൊണ്ടാണ് കഴിയ്ക്കുക. ഭക്ഷണത്തിന്റെ അളവ് കൂട്ടരുത്. അവസാനം കഴിയ്ക്കുന്ന ഭക്ഷണത്തില്‍ പച്ച നിറത്തിലുള്ള സാധനങ്ങള്‍ (പച്ചക്കറികള്‍, ഇലക്കറികള്‍) എന്നിവ ഉള്‍പ്പെടുത്തണം.

ജിഐ ഡയറ്റ് : ഗ്ലൈസെമിക്‌സ് ഇന്‍ഡെക്‌സ് അഥവാ ജിഐ ഡയറ്റില്‍ ഭക്ഷണം ദഹിയ്ക്കുവാനെടുക്കുന്ന സമയമാണ് കണക്കാക്കുന്നത്. ഭക്ഷണം വേഗം ദഹിച്ചാല്‍ ജിഐ കൂടുതയാണെന്ന് പറയും. കുറവ്

ജിഐ ഭക്ഷണം പതുക്കെ ദഹിക്കുന്നതിനാണ്. വേഗം ഭക്ഷണം ദഹിച്ചാല്‍ വേഗം വിശപ്പ് വരികയും ഭക്ഷണം കൂടുതല്‍ കഴിക്കുകയും ചെയ്യും. ഈ ഡയറ്റില്‍ ജിഐ കുറവായ ഭക്ഷണസാധനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read more about: weight വണ്ണം
Story first published: Saturday, August 18, 2012, 20:07 [IST]
X
Desktop Bottom Promotion