For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പപ്പായ ശീലമാക്കൂ.. 'മധുരകാലം' തിരികെയെത്തിക്കൂ

|

മലയാളിയുടെ മാറിയ ജീവിതശൈലി കാരണം പ്രമേഹം എന്നത് ഇന്ന് സര്‍വസാധാരണ വാക്കായി മാറി. പ്രായഭേദമന്യേ ഇന്ന് പ്രമേഹം സമൂഹത്തില്‍ കണ്ടുവരുന്നു. പ്രമേഹം ഉണ്ടെന്നറിഞ്ഞാല്‍ പിന്നെ ചികിത്സയും ഡയറ്റും മരുന്നുകളെ പ്രണയിച്ചും കാലം കഴിക്കാം എന്നതാണ് പ്രതിവിധിയായി കരുതുന്നത്. എന്നാല്‍ നമ്മുടെ ഭക്ഷണശീലം ക്രമപ്പെടുത്തുന്നതിലൂടെ നമുക്ക് പ്രമേഹത്തെ വരുതിക്കു നിര്‍ത്താവുന്നതാണ്.

Most read: പ്രമേഹത്തെ തുരത്താം ഈ ആസനങ്ങളിലൂടെMost read: പ്രമേഹത്തെ തുരത്താം ഈ ആസനങ്ങളിലൂടെ

പോഷകസമൃദ്ധമായ ഭക്ഷണം ആരോഗ്യത്തിന്റെ ഭാഗമാക്കിയും പഴം, പച്ചക്കറികളിലൂടെയും നമുക്ക് പ്രമേഹം ഒരു പരിധിവരെ നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളുടെ ചാര്‍ട്ടുകള്‍ അത്തരക്കാര്‍ക്ക് കാണാപാഠമായിരിക്കും. എന്നാലും പപ്പായ അല്ലെങ്കില്‍ കപ്ലങ്ങയുടെ ഗുണങ്ങളെ പ്രമേഹരോഗികള്‍ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. അശ്രദ്ധയിലൂടെ പലര്‍ക്കും നഷ്ടമായ ആ മധുരകാലം പപ്പായയിലൂടെ നമുക്ക് തിരിച്ചുപിടിക്കാവുന്നതാണ്. പ്രമേഹ രോഗികള്‍ക്ക് പപ്പായ എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് നമുക്ക് നോക്കാം.

രോഗത്തെ അറിയാം

രോഗത്തെ അറിയാം

ആവശ്യമായ അളവില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതില്‍ ശരീരം പരാജയപ്പെടുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണത്തിലെ പഞ്ചസാരയെ ഗ്ലൂക്കോസാക്കി മാറ്റാന്‍ ഇന്‍സുലിന്‍ പ്രധാന ഘടകമാണ്. ശരീരത്തിന് ഊര്‍ജ്ജം പകരാന്‍ ഗ്ലൂക്കോസ് അത്യാവശ്യമാണ്. ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഇന്‍സുലിന്‍ പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താന്‍ ഇടയാക്കും. ഈ അവസ്ഥയെയാണ് പ്രമേഹം എന്ന് വിളിക്കുന്നത്.

എന്തുകൊണ്ട് പപ്പായ

എന്തുകൊണ്ട് പപ്പായ

പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്ന ചില പഴങ്ങളുണ്ട്. പപ്പായ പോലുള്ള പഴങ്ങള്‍ ശീലമാക്കണമെന്ന് ഡോക്ടര്‍മാര്‍ വീണ്ടും വീണ്ടും പ്രമേഹ രോഗികളെ ഉപദേശിക്കുന്നതിന് കാരണവും വേറൊന്നല്ല. ഒട്ടനേകം ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമായ ഈ പഴം ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയതാണ്. മറ്റു ഭക്ഷ്യ ഉല്‍പ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പഴങ്ങളില്‍ കലോറി കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മാത്രമല്ല, നിങ്ങളുടെ ഹൃദയം, ഞരമ്പുകള്‍, കണ്ണുകള്‍ എന്നിവയുടെ സംരക്ഷണത്തിന് സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

പഞ്ചസാര കുറവാണ്

പഞ്ചസാര കുറവാണ്

മറ്റു പഴങ്ങളില്‍ നിന്നു വ്യത്യസ്തമായി പപ്പായയെ വേറിട്ടു നിര്‍ത്തുന്ന ഒരു കാര്യമുണ്ട്. മധുരമുള്ളതാണെങ്കിലും പപ്പായയില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. ഇതിലെ ഗ്ലൂക്കോസിന്റെ അളവ് താരതമ്യേന കുറവായതിനാല്‍ ഇത് പ്രമേഹരോഗികള്‍ക്ക് അനുയോജ്യമാണ്. പ്രമേഹമുള്ളവരെ ദോഷകരമായി ബാധിക്കുന്നതാണ് ഫ്രീ റാഡിക്കലുകള്‍. ഇവയുടെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം പപ്പായയില്‍ സമ്പുഷ്ടമായുണ്ട്.

വിറ്റാമിനുകളാല്‍ സമ്പന്നം

വിറ്റാമിനുകളാല്‍ സമ്പന്നം

പപ്പായയുടെ മഞ്ഞ നിറം അതിന്റെ സമൃദ്ധമായ പോഷക ഘടനയെ സൂചിപ്പിക്കുന്നു. പപ്പായയില്‍ വിറ്റാമിന്‍ എ, സി, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിന്റെ ശക്തമായ ഉറവിടും കൂടിയാണ് പപ്പായ. പ്രമേഹം മാത്രമല്ല് ഇതു നിങ്ങളെ ഹൃദ്രോഗങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തും. ഹൈപ്പോഗ്ലൈസമിക് സ്വഭാവം കാരണം പപ്പായയ്ക്ക് പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദ്രോഗത്തെ തടയാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

നാരുകളാല്‍ സമ്പുഷ്ടം

നാരുകളാല്‍ സമ്പുഷ്ടം

പപ്പായയിലും നാരുകള്‍ നിറഞ്ഞിരിക്കുന്നു. ലഘുഭക്ഷണ സമയത്ത് പപ്പായ കഴിക്കുന്നത് നിങ്ങളുടെ വയറു നിറയുന്നതിനും വിശപ്പ് ശമിപ്പിക്കാനും തൃപ്തി വരുത്താനും സഹായിക്കുന്നു.

ആന്റിഓക്സിഡന്റുകളുടെ ഉറവിടം

ആന്റിഓക്സിഡന്റുകളുടെ ഉറവിടം

പപ്പായയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. മനുഷ്യ ശരീരത്തിന്റെ കോശഘടനയുടെ അപചയം തടയാന്‍ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു. ക്രമരഹിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് കാരണം മിക്ക പ്രമേഹരോഗികളും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. പപ്പായയില്‍ കൂടുതലായി കണ്ടുവരുന്ന ആന്റി ഓക്സിഡന്റുകള്‍ കോശങ്ങളുടെ നാശത്തെ തടയുകയും അതുവഴി ഹൃദ്രോഗങ്ങളെയും നാഡീരോഗങ്ങളെയും അകറ്റുകയും ചെയ്യുന്നു.

ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കുന്നു

ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കുന്നു

പ്രമേഹത്തെ ടൈപ്പ് 1, 2 എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹം കൂടുതല്‍ കഠിനമായ അവസ്ഥയാണ്. ഈ അവസ്ഥയില്‍ രോഗിക്ക് ഇന്‍സുലിന്‍ കുത്തിവയ്‌ക്കേണ്ടതായി വരുന്നു. പപ്പായ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ ടൈപ്പ് 1 ലേക്ക് താഴ്ത്തിക്കൊണ്ടുവരാന്‍ സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വിപണിയില്‍ സുലഭം

വിപണിയില്‍ സുലഭം

വര്‍ഷം മുഴുവനും വിപണിയില്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒരു പഴമാണ് പപ്പായ. വിലയും തുച്ഛമാണ്. അതിനാല്‍ ആര്‍ക്കും വാങ്ങി എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒന്നുകൂടിയാണിത്. ഒരു പപ്പായ വാങ്ങിയാല്‍ ഒരു ചെറിയ കുടുംബത്തിലെ അംഗങ്ങള്‍ക്ക് മുഴുവന്‍ കഴിക്കാന്‍ തികയുകയും ചെയ്യും.

English summary

How Is Papaya Good For Diabetics?

Here we are discussing about how is papaya good for diabetes patients. Read on.
Story first published: Wednesday, December 4, 2019, 18:15 [IST]
X
Desktop Bottom Promotion