For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം പൂര്‍ണമായി മാറാന്‍ ഈ ഭക്ഷണ ശീലം

ഭക്ഷണത്തിലൂടെ നമുക്ക് പ്രമേഹത്തെ വളരെ പെട്ടെന്ന് ഇല്ലാതാക്കാം. ചില ഭക്ഷണങ്ങള്‍ തന്നെയാണ് പ്രമേഹം

|

പ്രമേഹം ഇന്നത്തെ കാലത്ത് സാധാരണ കണ്ട് വരുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പലരും നിസ്സാരമായി വിടുന്ന ഒന്നാണ് പ്രമേഹം. എന്നാല്‍ പ്രമേഹത്തിന്റെ കാര്യത്തില്‍ ഡോക്ടറെ കണ്ടും മരുന്നു കഴിച്ചും മറ്റും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ജീവിത ശൈലിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ് പലപ്പോഴും പ്രമേഹത്തെ നമ്മുടെ കൂടെക്കൂട്ടുന്നത്. പ്രമേഹം മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശൈലിയുടേയും കൂടി ആകെത്തുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

അസിഡിറ്റി ഇനി ഒരു പ്രശ്‌നമേ ആവില്ലഅസിഡിറ്റി ഇനി ഒരു പ്രശ്‌നമേ ആവില്ല

കൃത്യമായ ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് പ്രമേഹത്തെ കുറക്കാന്‍ സഹായിക്കുന്നത്. വ്യായാമവും ഭക്ഷണവും മരുന്നും എല്ലാം ഒന്നിച്ച് ചേര്‍ന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള രോഗങ്ങലെ നിലക്ക് നിര്‍ത്താന്‍ കഴിയുകയുള്ളൂ. പ്രമേഹം എന്നത് ശരീരത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഒന്നാണ്. മറ്റ് പല രോഗങ്ങള്‍ക്കുമുള്ള സാധ്യത പ്രമേഹത്തില്‍ നിന്ന് ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉണ്ട്. ഭക്ഷണത്തിലൂടെ നമുക്ക് പ്രമേഹത്തെ പൂര്‍ണമായും മാറ്റിയെടുക്കാവുന്നതാണ്. അതിനായി എന്തൊക്ക കാര്യങ്ങള്‍ ചെയ്യണം എ്ന്നതാണ് ശ്രദ്ധിക്കേണ്ടത്.

കൃത്യമായ ഭക്ഷണങ്ങള്‍

കൃത്യമായ ഭക്ഷണങ്ങള്‍

ഒരു നേരം മാത്രം അരി ആഹാരം കഴിക്കുക. ഗോതമ്പ് കഴിക്കുന്നതാണ് നല്ലത്. കാരണം അരി ആഹാരം കൂടുതല്‍ കഴിക്കുന്നത് പലപ്പോഴും പ്രമേഹം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ പരമാവധി അരിയാഹാരം ഒഴിവാക്കി ഗോതമ്പ് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

ഭക്ഷണം ഇതെങ്കില്‍

ഭക്ഷണം ഇതെങ്കില്‍

വെള്ളരിക്ക, കുമ്പളങ്ങ, കോവയ്ക്ക, പടവലങ്ങ, മുള്ളങ്കി, വെണ്ടയ്ക്ക, മത്തങ്ങ എന്നീ പച്ചക്കറികള്‍ അരിഞ്ഞ് തേങ്ങ ചേര്‍ത്ത് പുഴുക്കുപോലെ വയ്ക്കാം. വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച് ഇതില്‍ ചേര്‍ക്കുക. ഇത് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്. ദിവസവും ശീലമാക്കിയാല്‍ അത് പ്രമേഹത്തിന് സഹായിക്കുന്നു.

ദിവസവും ഏതെങ്കിലും

ദിവസവും ഏതെങ്കിലും

ആപ്പിള്‍, പേരയ്ക്ക, പപ്പായ, മുന്തിരിങ്ങ, നെല്ലിക്ക എന്നിവയില്‍ ഏതെങ്കിലും ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. പ്രമേഹം പൂര്‍ണമായും മാറ്റാന്‍ ദിവസവും മുകളില്‍ പറഞ്ഞവയില്‍ ഒന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്.

കഴിക്കേണ്ടവ ഇവയെല്ലാം

കഴിക്കേണ്ടവ ഇവയെല്ലാം

മുരിങ്ങയില, പടവലം, പാവയ്ക്ക, തേന്‍, ചെറുപയര്‍, മലര്‍, മോര് എന്നിവയെല്ലാം നല്ലതാണ്. ഇതെല്ലാം പ്രമേഹം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പ്രമേഹത്തെ നിലക്ക് നിര്‍ത്താനും സഹായിക്കുന്നു.

ഉലുവ

ഉലുവ

ഉലുവ പ്രമേഹം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉലുവ സഹായിക്കുന്നു. ഉലുവ വറുത്ത് പൊടിച്ച് ആഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കാം. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നു.

ഉള്‍പ്പെടുത്തേണ്ടവ

ഉള്‍പ്പെടുത്തേണ്ടവ

ഉലുവ, വെളുത്തുള്ളി, മഞ്ഞള്‍, കറിവേപ്പില എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവക്കെല്ലാം പ്രമേഹം നിയന്ത്രിക്കുന്നതിനും പ്രമേഹത്തില്‍ നിന്ന് ശരീരത്തെ ചെറുക്കുന്നതിനും ഉള്ള കഴിവുണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

ദഹിക്കുന്ന ഭക്ഷണങ്ങള്‍

ദഹിക്കുന്ന ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍ ഏതാണെങ്കിലും കഴിക്കുമ്പോള്‍ ദഹനം കൂടി ശ്രദ്ധിക്കണം. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. വയര്‍ നിറച്ച് ആഹാരം കഴിക്കുന്ന രീതി ഒഴിവാക്കുക. വിശപ്പ് മാറുന്ന തരത്തില്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

 വെണ്ണ

വെണ്ണ

വെണ്ണ ഉപയോഗിച്ചും പ്രമേഹത്തെ ഇല്ലാതാക്കാം.പ്രമേഹം കുറക്കാന്‍ വെണ്ണയും മഞ്ഞള്‍പ്പൊടിയും കഴിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

കൊഴുപ്പ് കൂടുതലുള്ളവ

കൊഴുപ്പ് കൂടുതലുള്ളവ

കൊഴുപ്പ് കൂടുതലുള്ള മത്സ്യമാംസങ്ങള്‍, തൈര്, ശര്‍ക്കര, പഞ്ചസാര, പാല്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുക. ഇത് പ്രമേഹം വര്‍ദ്ധിക്കാനാണ് കാരണമാകുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ അല്ല വര്‍ദ്ധിപ്പിക്കാനാണ് ഇത്തരം ഭക്ഷണങ്ങള്‍ കാരണമാകുന്നത്.

കുമ്പളങ്ങ

കുമ്പളങ്ങ

കുമ്പളങ്ങ ഉപ്പിട്ട് വേവിച്ച് കഴിക്കുന്നതാണ് മറ്റൊന്ന്. എന്നാല്‍ എല്ലാ ദിവസവും കുമ്പളങ്ങ ഉപ്പിട്ട് വേവിച്ച് കഴിക്കുന്നത് നല്ലതല്ല. പക്ഷേ പ്രമേഹ രോഗികള്‍ക്ക് രോഗശാന്തി ലഭിക്കാന്‍ ഉത്തമമായ ഒന്നാണ് കുമ്പളങ്ങ.

English summary

natural home remedies to treat diabetes

Ayurveda suggest some simple home remedies to reduce blood sugar. read on to know more about it.
Story first published: Wednesday, February 7, 2018, 17:37 [IST]
X
Desktop Bottom Promotion