For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹരോഗികളും അപകടകരമായ ഭക്ഷണങ്ങളും

ഭക്ഷണത്തിന്റെ സ്വഭാവം പ്രമേഹത്തെ നിയന്ത്രിക്കുന്ന മുഖ്യ ഘടകമാണ്.

|

ഭക്ഷണത്തിന്റെ സ്വഭാവം പ്രമേഹത്തെ നിയന്ത്രിക്കുന്ന മുഖ്യ ഘടകമാണ്. മിഠായി തുടങ്ങിയ ചില മധുരമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും രോഗാവസ്ഥയെ വഷളാക്കുകയും ചെയ്യും. അത്തരത്തില്‍ ഒഴിവാക്കേണ്ട അപകടകരമായ ഭക്ഷണസാധനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

sgr

ഉമികളഞ്ഞ അരി (വെളുത്ത അരി)

പല രാജ്യങ്ങളിലെയും മുഖ്യ ഭക്ഷണഘടകമാണ് അരി. ഉമികളഞ്ഞ അരിയില്‍ ഉണ്ടാക്കിയെടുത്ത ഭക്ഷണസാധനങ്ങള്‍ പ്രമേഹരോഗികള്‍ കഴിക്കുന്നത് വലിയ അപകടമാണ്. കാര്‍ബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുള്ള ഉമികളഞ്ഞ അരി ഭക്ഷിക്കുന്നതിലൂടെ രണ്ടാം ജാതി പ്രമേഹം ഗൗരവമാകുവാന്‍ കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സാധാരണയില്‍ക്കവിഞ്ഞ് വര്‍ദ്ധിപ്പിക്കാന്‍ ഉമികളഞ്ഞ അരിയ്ക്ക് കഴിയും. എന്നാല്‍ ചമ്പാവരി ഉമികളഞ്ഞ അരിയുടെ അത്രയും അപകടകാരിയല്ല.

sgr

ബിസ്‌കറ്റും സോസേജും

പ്രമേഹരോഗികള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങളാണ് ബിസ്‌കറ്റും സോസേജും. ഇവയുടെ കലോറിമൂല്യം വളരെ വലുതാണ്. പൂരിത കൊഴുപ്പും ഉയര്‍ന്ന തോതില്‍ സോഡിയവും ഇവയില്‍ അടങ്ങിയിരിക്കുന്നു. ഒരാളിന് പരമാവധി ആഹരിക്കാവുന്ന സോഡിയത്തിന്റെ അളവ് 1500 മില്ലീഗ്രാമാണ്.

sgr

ടൊമാറ്റോ സോസ്

പ്രമേഹരോഗികള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത അപകടംപിടിച്ച മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ് ടൊമാറ്റോ സോസ്. സംസ്‌കരിച്ച പഞ്ചസാരയും ഉയര്‍ന്ന തോതില്‍ സോഡിയവും ഇതില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ അവരുടെ ദൈനംദിന ഭക്ഷണത്തില്‍നിന്നും ഇവയെ ഒഴിവാക്കേണ്ടതാണ്.

sgr

പാന്‍കേക്ക്

കടയില്‍നിന്ന് വാങ്ങുന്ന പാന്‍ കേക്കില്‍ വ്യാവസായികമായി സംസ്‌കരിച്ച കൊഴുപ്പുകള്‍ (trans-fats) ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഈ ഭക്ഷണപദാര്‍ത്ഥത്തില്‍ ഇത്തരം കൊഴുപ്പുകള്‍ അടങ്ങിയ സോയാബീന്‍ എണ്ണ, പരുത്തിയെണ്ണ, ഉപ്പ് എന്നിവ ഉപയോഗിക്കപ്പെടുന്നു. അതിനാല്‍ വീട്ടില്‍ ഉണ്ടാക്കുന്ന പാന്‍കേക്ക് മാത്രമേ ഉപയോഗിക്കാവൂ. കടയില്‍നിന്നും വാങ്ങി ഉപയോഗിക്കാതിരിക്കുക. സംസ്‌കരിച്ച കൊഴുപ്പുകള്‍ പ്രമേഹരോഗികള്‍ക്ക് വളരെ അപകടകരമാണ്.

sgr

കലര്‍ത്തിയ കാപ്പി

പ്രമേഹരോഗികള്‍ കലര്‍ത്തിയ കാപ്പി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ശര്‍ക്കരപ്പാവോ പഞ്ചസാരയോ കലര്‍ത്തിയായിരിക്കാം ഇതിനെ തയ്യാറാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമാംവണ്ണം വര്‍ദ്ധിക്കാന്‍ ഇത് ഇടയാക്കും. ഇതിന്റെ കലോറിമൂല്യം വളരെ കൂടുതലാണ്.

sgr

മിഠായി

ഉയര്‍ന്ന തോതില്‍ പഞ്ചസാരയും, എന്നാല്‍ വളരെ താഴ്ന്ന തോതില്‍മാത്രം പോഷകമൂല്യവുമുള്ള ഒന്നാണ് മിഠായികള്‍. ഇതിലെ പഞ്ചസാരയുടെ അമിതമായ അളവ് പൊണ്ണത്തടിയ്ക്ക് കാരണമാകും. പ്രമേഹരോഗികള്‍ ഇവ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.

sgr

ഉണക്ക മുന്തിരി

ഉണക്ക മുന്തിരിയും, അതുപോലെ ഉണക്കിയെടുത്ത മറ്റ് പഴവര്‍ഗ്ഗങ്ങളും ഉയര്‍ന്ന തോതില്‍ പഞ്ചസാരയെ ഉള്‍ക്കൊള്ളുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ ഇവയെ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

sgr

പാല്‍

നല്ലൊരു സമീകൃതാഹാരമാണെങ്കിലും പാലിന്റെ ഉപഭോഗം പ്രമേഹരോഗികള്‍ക്ക് അത്ര ഗുണകരമല്ല. ഇതിലെ പൂരിത കൊഴുപ്പ് ഇന്‍സുലിന്‍ പ്രതിരോധത്തെ കൂടുതല്‍ വഷളാക്കും. അതിനാല്‍ പാലിന് പകരമായി കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാനീയങ്ങള്‍വേണം ഉപയോഗിക്കേണ്ടത്.

ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് പ്രമേഹം. ശരീരത്തിലെ പഞ്ചസാരയുടെ അളവ് എങ്ങനെയായിരിക്കണം എന്ന് പ്രമേഹരോഗികള്‍തന്നെ നിശ്ചയിക്കേണ്ടതാണ്. ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ വളരെ വലിയ അപകടത്തിന് കാരണമാകും. ഭക്ഷണശീലം മാറ്റിയാല്‍ മാത്രം മതിയാകുകയില്ല. മറിച്ച് കൃത്യമായ ഔഷധസേവ, ചിട്ടയായ വ്യായാമം, സമയാസമയമുള്ള രക്തപരിശോധന, ഡോക്ടറുടെ സേവനം ലഭ്യമാക്കല്‍ എന്നിവയും ആവശ്യമാണ്. ഔഷധസേവയേയും മറ്റ് പരിചരണങ്ങളേയും കുറിച്ചുള്ള ഡോക്ടറുടെ നിഗമനങ്ങള്‍ക്കൊപ്പം ഒത്തുപോകേണ്ടതാണ്.

English summary

Foods To Be Avoided By Diabetes Patients

You may have heard people say they have “a touch of diabetes” or that their “sugar is a little high.” These words suggest that diabetes is not a serious disease. That is not correct. Diabetes is serious, but you can learn to manage it.
X
Desktop Bottom Promotion