കൈയുയര്‍ത്തിയാല്‍ പ്രമേഹസാധ്യത അറിയാം

Posted By:
Subscribe to Boldsky

പ്രമേഹം പലരേയും ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതുയരുന്നതാണ് കാരണം.

പ്രമേഹത്തിന് കാരണങ്ങള്‍ പലതുണ്ട്. പാരമ്പര്യം മുതല്‍ ഭക്ഷണ, ജീവിതശൈലികളും സ്‌ട്രെസും വരെ ഇതിനു കാരണമാകാറുണ്ട്.

പ്രമേഹം വരാതെ നോക്കുകയാണ് ഏറ്റവും നല്ലത്. കാരണം ഒരു തവണ വന്നു കഴിഞ്ഞാല്‍ പിന്നെ ചികിത്സിച്ചു മാറ്റാന്‍ പറ്റില്ല. നിയന്ത്രിച്ചു നിര്‍ത്തുകയെന്നതു തന്നെയാണ് ആകെയുളള വഴി. ഇതുകൊണ്ടുതന്നെ ഇതു വരാതെ തടയുക.

നിങ്ങള്‍ക്കു പ്രമേഹസാധ്യതയുണ്ടോയെന്നറിയാനുള്ള ഒരു പ്രത്യേക വിദ്യയുണ്ട്. കൈവിരലുകള്‍ ഉയര്‍ത്തി കണ്ടെത്താവുന്ന ഒരു വഴി. വളരെ എളുപ്പം ഇതു ചെയ്യുകയും ചെയ്യാം. ഇതെങ്ങനെയെന്നറിയൂ,

പുരുഷനാണെങ്കില്‍

പുരുഷനാണെങ്കില്‍

ഇതറിയാന്‍ വിരലുകളാണ് വേണ്ടത്. ആദ്യം ഏതെങ്കിലും കയ്യിന്റെ ഒരു വിരലുയര്‍ത്തുക. പുരുഷനാണെങ്കില്‍ മതി, സ്ത്രീയെങ്കില്‍ ഇതു വേണ്ട.

50 കഴിഞ്ഞെങ്കില്‍ 2 വിരല്‍

50 കഴിഞ്ഞെങ്കില്‍ 2 വിരല്‍

40 കഴിഞ്ഞയാളെങ്കില്‍ ഒരു വിരല്‍, 50 കഴിഞ്ഞെങ്കില്‍ 2 വിരല്‍, 60 കഴിഞ്ഞെങ്കില്‍ മൂന്നു വിരല്‍ ഉയര്‍ത്തുക. 40ന്‌ താഴെയെങ്കില്‍ വിരലുയര്‍ത്തേണ്ടതില്ല.

വ്യായാമക്കുറവുള്ളയാളെങ്കില്‍

വ്യായാമക്കുറവുള്ളയാളെങ്കില്‍

വ്യായാമക്കുറവുള്ളയാളെങ്കില്‍ 1 വിരലുയര്‍ത്തുക. അല്ലാത്തവരെങ്കില്‍ ഉയര്‍ത്തേണ്ട.

കുടുംബപാരമ്പര്യമായി പ്രമേഹമുണ്ടെങ്കില്‍

കുടുംബപാരമ്പര്യമായി പ്രമേഹമുണ്ടെങ്കില്‍

കുടുംബപാരമ്പര്യമായി പ്രമേഹമുണ്ടെങ്കില്‍ ഒരു വിരലുയര്‍ത്താം. അല്ലെങ്കില്‍ വേണ്ട.

ഹൈപ്പര്‍ടെന്‍ഷന്‍

ഹൈപ്പര്‍ടെന്‍ഷന്‍

ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളയാളെങ്കില്‍ ഒരു വിരലുയര്‍ത്താം. അല്ലെങ്കില്‍ വേണ്ട.

അമിതവണ്ണമെങ്കില്‍

അമിതവണ്ണമെങ്കില്‍

അമിതവണ്ണമെങ്കില്‍ 3 വിരലുയര്‍ത്താം, 2 വിരല്‍ നിങ്ങള്‍ക്കു തടി കൂടുതലെങ്കില്‍. അല്‍പമേ തടി കൂടുതലുള്ളൂവെങ്കില്‍ ഒരു വിരല്‍. പാകത്തിനു തൂക്കമെങ്കില്‍ വിരലുയര്‍ത്തേണ്ടതില്ല.

ഉയര്‍ത്തുന്ന വിരലുകള്‍

ഉയര്‍ത്തുന്ന വിരലുകള്‍

ഒരോ ചോദ്യത്തിലും ഉയര്‍ത്തുന്ന വിരലുകള്‍ താഴ്‌ത്തരുത്‌. എല്ലാ ചോദ്യത്തിനും ഉയര്‍ത്തുന്ന വിരലുകളുടെ ആകെയെണ്ണം കണക്കാക്കിയാണ്‌ പ്രമേഹസാധ്യത നിര്‍ണയിക്കുന്നത്‌.

അഞ്ചു വിരലോ അതില്‍ കൂടുതലോ

അഞ്ചു വിരലോ അതില്‍ കൂടുതലോ

അഞ്ചു വിരലോ അതില്‍ കൂടുതലോ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കു പ്രീ ഡയബെറ്റിസുണ്ടെന്നര്‍ത്ഥം. ഇതിനു താഴെയെങ്കില്‍ ഇതിനുള്ള സാധ്യതയുമില്ല.

സ്ത്രീകളാണെങ്കില്‍

സ്ത്രീകളാണെങ്കില്‍

സ്ത്രീകളാണെങ്കില്‍ ആദ്യത്തേതിന് മാത്രമേ വിരലുയര്‍ത്താതിരിയ്‌ക്കേണ്ടൂ, രണ്ടാം വട്ടം മുതല്‍ വിരലുയര്‍ത്താം.

ഇതിനു പുറമെ

ഇതിനു പുറമെ

ഇതിനു പുറമെ ദാഹം, മൂത്രശങ്ക കൂടുക, ക്ഷീണം, ഭാരം പെട്ടെന്നു കുറയുക, വിശപ്പു കൂടുക, കാഴ്‌ചപ്രശ്‌നം, മുറിവുകള്‍ ഉണങ്ങാതിരിയ്‌ക്കുക എന്നിവയും പ്രമേഹലക്ഷണമാണ്‌.

English summary

Finger Test To Find Out Whether You Are Prediabetic Or Not

Finger Test To Find Out Whether You Are Prediabetic Or Not,
Story first published: Saturday, March 24, 2018, 15:02 [IST]