For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം നിയന്ത്രിക്കും ഈ ഇലകള്‍

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ചില ഇലകള്‍ക്ക് കഴിയും

|

പ്രമേഹം ഇന്നത്തെ കാലത്ത് ഏതൊരാള്‍ക്കും കേട്ട് പരിചയമുള്ള ഒരു വാക്കാണ്. പൂര്‍ണമാും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലയെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ കഴിയും. എന്നാല്‍ ഇതിന് ഏറ്റവും ഉത്തമം എന്ന് പറയുന്നത് പ്രകൃതിദത്ത ചികിത്സ തന്നെയാണ്. ചിട്ടയായ ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

കരള്‍ സ്മാര്‍ട്ടാവാന്‍ ഉണക്കമുന്തിരി കുതിര്‍ത്തത്‌കരള്‍ സ്മാര്‍ട്ടാവാന്‍ ഉണക്കമുന്തിരി കുതിര്‍ത്തത്‌

എന്നാല്‍ പ്രമേഹം ഇനി നിയന്ത്രിക്കാന്‍ ചില ഇലകള്‍ക്ക് കഴിയും. ഈ ഇലകള്‍ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടുന്നു. ഏതൊക്കെ ഇലകളാണ് പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

മള്‍ബറിയുടെ ഇല

മള്‍ബറിയുടെ ഇല

മള്‍ബറി പഴങ്ങള്‍ നാം ധാരാളം കഴിച്ചിട്ടുണ്ടാവും. എന്നാല്‍ പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് മള്‍ബറി ഇലകള്‍. ചെറുകുടലിലുള്ള ഗ്ലൂക്കോസിഡേസിനെ നിയന്ത്രിക്കാന്‍ മള്‍ബറി ഇലകള്‍ക്കാവും. ഭക്ഷണശേഷം മള്‍ബറി ഇലകള്‍ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കും.

ഞാവലിന്റെ ഇല

ഞാവലിന്റെ ഇല

ഇപ്പോള്‍ ഞാവല്‍കാലമാണ്. ഞാവല്‍ പഴം പോലെ തന്നെ ആരോഗ്യ ഗുണം കൊണ്ട് സമ്പുഷ്ടമാണ് ഞാവലിന്റെ ഇലയും. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ കുറയാതെ പ്രമേഹത്തെ നിയന്ത്രിക്കുന്നു.

ഉലുവ ഇല

ഉലുവ ഇല

ഉലുവ അടുക്കളാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ അതു പോലെ തന്നെ ആരോഗ്യകരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ഉലുവയില. ഇതിലുള്ള സാപോനിന്‍സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

 പേരക്കയില

പേരക്കയില

പേരയില ചായ പ്രമേഹത്തെ പമ്പ കടത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭക്ഷണ ശേഷം പേരയില ചേര്‍ത്ത ചായ ശീലമാക്കൂ. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

 തുളസിയില

തുളസിയില

ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ തുളസിയുടെ ഓരോ ഇലകളിലും തണ്ടിലും വേരിലും അടങ്ങിയിട്ടുണ്ട്. എന്നും രാവിലെ വെറും വയറ്റില്‍ തുളസിയില കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുകയും ചെയ്യുന്നു.

 അരയാലില

അരയാലില

അരയാലിലയുടെ നീര് തുടര്‍ച്ചയായി കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുകയും ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. ആയുര്‍വ്വേദ രീതികള്‍ അനുസരിച്ച് അരയാലില കഴിക്കുന്നത് പ്രമേഹത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നു.

 ഇന്‍സുലിന്‍

ഇന്‍സുലിന്‍

ഇന്‍സുലിന്‍ ചെടിയുടെ ഇല കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇന്‍സുലിന്‍ ഇല കൃത്യമായി സമയം വെച്ച് കഴിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക.

കയ്പ്പക്കയുടെ ഇല

കയ്പ്പക്കയുടെ ഇല

കയ്പ്പക്ക പ്രമേഹ രോഗികള്‍ ജ്യൂസ് ആക്കി കഴിക്കുന്നത് സ്ഥിരമാണ്. എന്നാല്‍ കയ്പ്പക്കയേക്കാള്‍ കൂടുതല്‍ ഫലം നല്‍കുന്നത് കയ്പ്പക്കയുടെ ഇലയാണ്.

ആര്യവേപ്പിന്റെ ഇല

ആര്യവേപ്പിന്റെ ഇല

പ്രമേഹത്തിനുള്ള ഏറ്റവും മികച്ച ആയുര്‍വ്വേദ ഒറ്റമൂലിയാണ് ആര്യവേപ്പിന്റെ ഇല. ആര്യവേപ്പിന്റെ ഇല അരച്ച് അല്‍പം മോരില്‍ കലക്കി കുടിച്ചാല്‍ മതി. എന്നാല്‍ ഇല അധികമായാല്‍ അതുണ്ടാക്കുന്നത് നെഗറ്റീവ് ഫലമാണ്.

English summary

medicinal leaves for treating diabetes

Did you know regular plants leaves can help treat (not cure) diabetes? Here are some to try.
X
Desktop Bottom Promotion