പ്രമേഹത്തിന് ഒറ്റമൂലി, വെളുത്തുള്ളി കറുവാപ്പട്ട

Posted By:
Subscribe to Boldsky

പ്രമേഹം ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ചെറുപ്പക്കാര്‍ക്കിടയിലും, എന്തിന് കുട്ടികളില്‍ പോലും വരുന്നുണ്ട്. പ്രധാന വില്ലന്‍ ഭക്ഷണമാണെങ്കിലും പാരമ്പര്യവും വ്യായാമക്കുറവുമെല്ലാം മറ്റു ചില ഘടകങ്ങളുമാണ്.

പ്രമേഹത്തിന് നാട്ടുവൈദ്യങ്ങളേറെയുണ്ട്. ഇതിലൊന്നാണ് പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ഉപയോഗിയ്ക്കുന്ന വെളുത്തുള്ളിയും കറുവാപ്പട്ടയും.

വെളുത്തുള്ളിയും കറുവാപ്പട്ടയും ഉപയോഗിച്ച് എങ്ങനെ പ്രമേഹത്തിനുളള ഒറ്റമൂലിയുണ്ടാക്കാമെന്നു നോക്കൂ,

ഒറ്റമൂലി

ഒറ്റമൂലി

ഒരു ലിറ്റര്‍ വെള്ളം, 4 കറുവാപ്പട്ടക്കഷ്ണം, 60 ഗ്രാം വെളുത്തുള്ളി എന്നിവയാണ് ഇതിനായി വേണ്ടത്.

വെളുത്തുള്ളിയും കറുവാപ്പട്ട

വെളുത്തുള്ളിയും കറുവാപ്പട്ട

വെളുത്തുള്ളിയുടെ തൊലി കളയുക. വെള്ളത്തില്‍ വെളുത്തുള്ളിയും കറുവാപ്പട്ടയും ഇട്ടു വയ്ക്കുക.

മിശ്രിതം

മിശ്രിതം

ഈ മിശ്രിതം 5 ദിവസം ഫ്രിഡ്ജില്‍ വയ്ക്കണം. ഇതിലെ ചേരുവകളുടെ ഗുണങ്ങള്‍ വെള്ളത്തില്‍ ചേര്‍ന്നു കിട്ടുവാനാണിത്.

പ്രാതലിനു മുന്‍പായാണ് കുടിയ്‌ക്കേണ്ടത്

പ്രാതലിനു മുന്‍പായാണ് കുടിയ്‌ക്കേണ്ടത്

പിന്നീട് ഇതില്‍ നിന്നും 10ല്‍ ഒരു ഭാഗം കുടിയ്ക്കുക. രാവിലെ പ്രാതലിനു മുന്‍പായാണ് കുടിയ്‌ക്കേണ്ടത്. ദിവസവും കുടിയ്ക്കണം. വേണമെങ്കില്‍ രണ്ടു തവണ കുടിയ്ക്കാം.

രണ്ടാഴ്ച ഇതുപയോഗിച്ചാല്‍

രണ്ടാഴ്ച ഇതുപയോഗിച്ചാല്‍

രണ്ടാഴ്ച ഇതുപയോഗിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോതു ഗണ്യമായി കുറയും. ഗ്ലൂക്കോസിന്റെ അളവു മാത്രമല്ല, രക്തത്തിലെ ട്രൈഗ്ലിസറൈഡുകളും കുറയാന്‍ ഇത് ഏറെ നല്ലതാണ്. ഇതുവഴി കൊളസ്‌ട്രോളിനും പരിഹാരമാകും.

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഈ ചേരുവ വയറിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിയ്ക്കുമെല്ലാം ഗുണകരമായ ഒന്നാണ്.

English summary

Home Remedy For Diabetes Using Garlic

Home Remedy For Diabetes Using Garlic, Read more to know about,