പ്രമേഹത്തിന്റെ അംശം ശരീരത്തിലുണ്ടോ, ലക്ഷണമിതാ

Posted By:
Subscribe to Boldsky

പ്രമേഹം ഇന്നത്തെ കാലത്ത് ആര്‍ക്കും അപരിചിതമായ ഒരു വാക്കല്ല. എന്തുകൊണ്ടും എല്ലാവര്‍ക്കും വളരെയധികം സുപരിചിതമായ ഒരു രോഗാവസ്ഥയാണ് പ്രമേഹം. പ്രായമായവരെ മാത്രമേ പ്രമേഹം പിടികൂടുകയുള്ളൂ എന്നൊരു ധാരണ പലരിലും ഉണ്ട്. എന്നാല്‍ പ്രമേഹം ഏത് പ്രായക്കാരിലും പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്.

കാബേജ് വേവിച്ച്‌ വെള്ളം കുടിച്ചാല്‍

അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ ആദ്യമേ നമ്മള്‍ കണ്ടെത്തണം. പ്രമേഹം ഏതെങ്കിലും രീതിയില്‍ നമ്മളെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത് നേരത്തേ കണ്ട് പിടിക്കാം. ഇതിനായി ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ എന്ന് നോക്കാം.

 പതിവിലധികം മൂത്രമൊഴിക്കുക

പതിവിലധികം മൂത്രമൊഴിക്കുക

സാധാരണ ഒരാള്‍ മൂത്രമൊഴിക്കുന്നത് ദിവസവും നാല് മുതല്‍ ഏഴ് തവണ വരെയാണ്. എന്നാല്‍ പ്രമേഹം ഉള്ള ഒരാള്‍ ഇതില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കുന്നു. ശരീരത്തില്‍ അധികമുള്ള ഷുഗര്‍ കിഡ്‌നിപുറന്തള്ളാന്‍ കണ്ടുപിടിക്കുന്ന മാര്‍ഗ്ഗമാണ് മൂത്രമൊഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഒരു ലക്ഷണം കണ്ടാല്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

 ചര്‍മ്മത്തിലെ ചൊറിച്ചിലും വരണ്ട വായയും

ചര്‍മ്മത്തിലെ ചൊറിച്ചിലും വരണ്ട വായയും

ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അലര്‍ജികളിലൂടെ നമുക്ക് ചൊറിച്ചില്‍ ഉണ്ടാവാം. എന്നാല്‍ പ്രമേഹമുള്ളയാളില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും വരണ്ട വായയും ആയിരിക്കും ഫലം. ഇതിന്റെ കാരണം എന്തെന്നാല്‍ ശരീരത്തിലെ ജലം മുഴുവന്‍ മൂത്രമായി പുറത്ത് പോവുമ്പോള്‍ അത് ശരീരം വരണ്ടതാവാന്‍ കാരണമാകുന്നു.

 കാഴ്ച പ്രശ്‌നങ്ങള്‍

കാഴ്ച പ്രശ്‌നങ്ങള്‍

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ രക്തം സാധാരണത്തേതില്‍ നിന്നും കട്ടിയാവുന്നു. ഉയര്‍ന്ന പ്രമേഹത്തിന്റെ അളവ് കണ്ണിലെ ലെന്‍സുകള്‍ക്ക് വീക്കമുണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെയുള്ള രക്തയോട്ടത്തിന് തടസ്സം സൃഷ്ടിക്കാന്‍ ഇത് കാരണമാകുന്നു. ഇത് പലപ്പോഴും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു.

 ക്ഷീണവും വിശപ്പും

ക്ഷീണവും വിശപ്പും

ഏത് സമയത്തും ക്ഷീണം അനുഭവപ്പെടുന്നതും വിശപ്പ് വര്‍ദ്ധിക്കുന്നതും എല്ലാം പലപ്പോഴും പ്രമേഹം നിങ്ങളുടെ ഉള്ളില്‍ പിടിമുറുക്കുന്നു എന്നതിന്റെ സൂചനയാണ്. നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ലഭിക്കാതിരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം.

 മുറിവുണങ്ങാനുള്ള കാലതാമസം

മുറിവുണങ്ങാനുള്ള കാലതാമസം

മുറിവുണങ്ങാനുള്ള കാലതാമസവും മുറിവ് പഴുക്കുന്നതും എല്ലാം പ്രമേഹമുണ്ടെന്നതിന്റെ സൂചനയാണ്. രക്തം കട്ടിയാവുന്നതോടെ രക്തത്തിന്റെ ഒഴുക്കില്‍ കാര്യമായ തടസ്സം നേരിടുന്നു. ഇതാണ് മുറിവുണങ്ങാന്‍ താമസിക്കുന്നതിന്റെ പ്രധാന കാരണം.

 കൈകാലുകളില്‍ തരിപ്പും വേദനയും

കൈകാലുകളില്‍ തരിപ്പും വേദനയും

കൈകാലുകളിലും മുട്ടിലും തരിപ്പും വേദനയും അനുഭവപ്പെടുകയാണെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഏകദേശം 70ശതമാനത്തോളം പ്രമേഹവും ഞരമ്പുകളെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

 യീസ്റ്റ് ഇന്‍ഫെക്ഷന്‍

യീസ്റ്റ് ഇന്‍ഫെക്ഷന്‍

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ കാണപ്പെടുന്ന ഒന്നാണ് ഇത്. യീസ്റ്റുകളുടെ പ്രധാന ഭക്ഷണം എന്ന് പറയുന്നത് തന്നെ ഗ്ലൂക്കോസാണ്. സ്വകാര്യഭാഗങ്ങളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ നേരിടുന്നത്.

 അസാധാരണമായ തൂക്കക്കുറവ്

അസാധാരണമായ തൂക്കക്കുറവ്

തൂക്കക്കുറവാണ് മറ്റൊന്ന്. ഭക്ഷണ നിയന്ത്രണമോ വ്യായാമമോ ചെയ്യാതെ തന്നെ തൂക്കക്കുറവ് അനുഭവപ്പെടുന്നെങ്കില്‍ അതിന് കാരണം പലപ്പോഴും ശരീരത്തില്‍ പിടിമുറുക്കിയിട്ടുള്ള രോഗങ്ങള്‍ തന്നെയാണ്.

English summary

Early Warning Signs of Diabetes You Should Know About

Check out our list of signs and symptoms of diabetes, and see your doctor if you have any concerns.
Story first published: Wednesday, September 13, 2017, 14:59 [IST]
Subscribe Newsletter