For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ 25 ഫ്രൂട്‌സ്..

By Sruthi K M
|

നിങ്ങളെ പ്രമേഹം അലട്ടുന്നുണ്ടോ...? പ്രമേഹം കുറയ്ക്കാന്‍ എന്ത് കഴിക്കണം എന്ന ചിന്തയിലാണോ നിങ്ങള്‍..? പേടിക്കേണ്ട, ഞങ്ങള്‍ നിങ്ങള്‍ക്ക് കുറച്ച് പഴങ്ങള്‍ പറഞ്ഞുതരാം. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. പ്രമേഹം വരുമെന്ന് പേടിച്ച് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കാതിരിക്കേണ്ട കാര്യമില്ല. പ്രമേഹം മാറ്റാന്‍ ഔഷധ ചായകള്‍..

നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഘടകമാണ് പഞ്ചസാരയും ഗ്ലൂക്കോസും. ഇത് നിങ്ങളുടെ ഊര്‍ജ്ജം കൂട്ടാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടെങ്കില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്‌ക്കേണ്ടതാണ്. പോഷകങ്ങള്‍ അടങ്ങിയ ചില പഴവര്‍ഗങ്ങള്‍ നിങ്ങള്‍ സ്‌നാക്‌സായും,ഡയറ്റിലും, പാനീയമായും കഴിക്കേണ്ടതാണ്.

പ്രമേഹത്തിനു പ്രതിവിധി ജ്യൂസോ?

ആന്റിയോക്‌സിഡന്റ്‌സും, വൈറ്റമിന്‍സും, മിനറല്‍സും അടങ്ങിയ പഴങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കും. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന 25 പഴളങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ചെറുനാരങ്ങ

ചെറുനാരങ്ങ

വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്്ക്കാന്‍ സഹായിക്കും. ഫൈബര്‍ ആണ് പ്രധാനമായും ഇതിന് സഹായിക്കുന്നത്.

ക്രാന്‍ബെറീസ്

ക്രാന്‍ബെറീസ്

ഫൈബറും ആന്റിയോക്‌സിഡന്റ്‌സും ധാരാളം അടങ്ങിയ ക്രാന്‍ബെറി ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചുനിര്‍ത്തും. ക്രാന്‍ബെറി ജ്യൂസ് കഴിക്കുന്നതാണ് നല്ലത്.

ഫാഷന്‍ ഫ്രൂട്‌സ്

ഫാഷന്‍ ഫ്രൂട്‌സ്

വൈറ്റമിന്‍ സി അടങ്ങിയ ഫാഷന്‍ ഫ്രൂട്‌സില്‍ പെക്റ്റിന്‍ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തില്‍ കൂടുതലുള്ള പഞ്ചസാരയെ ലയിപ്പിച്ചു കളയുന്നു.

പേരയ്ക്ക

പേരയ്ക്ക

വൈറ്റമിന്‍ സി അടങ്ങിയ മറ്റൊരു പഴമാണ് പേരയ്ക്ക. ഇതും പ്രമേഹരോഗികള്‍ക്ക് കഴിക്കാം.

കിവി

കിവി

ധാരാളം വിത്തുകള്‍ അടങ്ങിയ കിവി പഴവും കഴിക്കാം.

പിയര്‍പഴം

പിയര്‍പഴം

സാലഡായി പിയര്‍പഴം കഴിക്കാം. പോഷകങ്ങളും ജലാംശവും കൂടിയ ഈ പഴം പ്രമേഹം കുറയ്ക്കും.

ഓറഞ്ച്

ഓറഞ്ച്

സിട്രസ് അടങ്ങിയ പഴങ്ങല്‍ പ്രമേഹ രോഗികള്‍ക്ക് മികച്ച പഴമാണ്. ഇതില്‍ ഗ്ലൈസെമിക് ഘടകം കുറവാണ്.

ആപ്പിള്‍

ആപ്പിള്‍

ആന്റിയോക്‌സിഡന്റ്‌സ് നിറഞ്ഞ ആപ്പില്‍ കഴിച്ച് പ്രമേഹം കുറയ്ക്കാം. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യും.

ആപ്രിക്കോട്ട്

ആപ്രിക്കോട്ട്

വൈറ്റമിന്‍ എ, ഫൈബര്‍ എന്നിവയടങ്ങിയ ആപ്രിക്കോട്ട് പഴം പ്രമേഹരോഗികള്‍ക്ക് സുഹൃത്താക്കാം.

പീച്ച്പഴം

പീച്ച്പഴം

വ്യത്യസ്ത രുചിയുള്ള പീച്ച്പഴം വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയതാണ്. അതുപോലെ പ്രമേഹരോഗികളെയും സഹായിക്കും.

ചെറിപ്പഴം

ചെറിപ്പഴം

ആന്റി-ഇന്‍ഫഌമെറ്ററി ഘടങ്ങള്‍ അടങ്ങിയ ചെറിപ്പഴം കഴിക്കാം.

സ്‌ട്രോബെറി

സ്‌ട്രോബെറി

ആന്റിയോക്‌സിഡന്റ്‌സും വൈറ്റമിന്‍സും അടങ്ങിയ സ്‌ട്രോബെറി കഴിച്ച് പ്രമേഹ രോഗം അകറ്റാം.

ചെറുമധുര നാരങ്ങ

ചെറുമധുര നാരങ്ങ

മറ്റൊരു സിട്രസ് പഴമാണ് ചെറുമധുര നാരങ്ങ. പ്രമേഹരോഗികളുടെ ഫുഡ് ലിസ്റ്റില്‍ ഇതും ഉള്‍പ്പെടുത്താം.

അത്തിപ്പഴം

അത്തിപ്പഴം

നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കാണുന്ന അത്തിപ്പഴവും മികച്ച പഴമാണ്. ഫൈബര്‍, ആന്റിയോക്‌സിഡന്റ്‌സ്, അയേണ്‍, ധാരാളം മിനറല്‍സ് എന്നിവ അടങ്ങിയ അത്തിപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം. ഉണക്കിയ അത്തിപ്പഴം കഴിക്കുന്നതാണ് നല്ലത്.

ബ്ലൂബെറീസ്

ബ്ലൂബെറീസ്

പ്രമേഹരോഗികളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊരു പഴമാണ് ബ്ലൂബെറീസ്. ഇത് നിങ്ങളുടെ ആരോഗ്യത്തെയും സംരക്ഷിക്കും.

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങയില്‍ ധാരാളം പഞ്ചസാരയുണ്ട് എന്ന നിങ്ങളുടെ ചിന്ത തെറ്റാണ്. ധാരാളം ജലാംശം അടങ്ങിയ ഇവ പ്രമേഹരോഗികള്‍ക്ക് കഴിക്കാം.

മാമ്പഴം

മാമ്പഴം

വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയ മാമ്പഴം നിങ്ങള്‍ക്ക് നല്ല ഊര്‍ജ്ജം നല്‍കും. പ്രമേഹരോഗത്തെ ചെറുക്കാനും കഴിയും.

നേന്ത്രക്കായ്

നേന്ത്രക്കായ്

പൊട്ടാസ്യം,വൈറ്റമിന്‍സ് അടങ്ങിയ നേന്ത്രക്കായ് എന്നും കഴിക്കുക. ഇത് നിങ്ങളുടെ ഷുഗര്‍ അളവ് നിയന്ത്രിക്കും.

റാസ്‌ബെറീസ്

റാസ്‌ബെറീസ്

ഫൈബര്‍ അടങ്ങിയ റാസ്‌ബെറി പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്ന പഴമാണ്.

മുന്തിരി

മുന്തിരി

ചുവന്നമുന്തിരിയില്‍ ധാരാളം ഫൈബറും,വൈറ്റമിന്‍സും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

അവക്കാഡോ

അവക്കാഡോ

കലോറി ധാരാളം അടങ്ങിയ അവക്കാഡോ പഴവും നിങ്ങളെ സഹായിക്കും. ഇതില്‍ ഫാറ്റി ആസിഡും വൈറ്റമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് ശരീരത്തിലെ ഗ്ലൈസെമിക്കിന്റെ അളവ് കുറയ്ക്കും.

മാതളനാരങ്ങ

മാതളനാരങ്ങ

അയേണിന്റെ കേന്ദ്രമായ മാതളനാരങ്ങ കഴിക്കാം. മാതളനാരങ്ങളുടെ ജ്യൂസ് പ്രമേഹരോഗികള്‍ കുടിക്കുന്നത് ഏറ്റവും നല്ലതാണ്.

കാന്റലോപ്

കാന്റലോപ്

മധുരമുള്ള ഒരിനം മത്തങ്ങയാണിത്. ജലാംശവും, പോഷകവും അടങ്ങിയ കാന്റലോപ് ശുദ്ധമാക്കുന്ന ഒന്നാണ്.

പ്ലംസ്

പ്ലംസ്

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് പ്ലംസ്. ഇത് ശരീരത്തിന് മികച്ച ഗുണങ്ങള്‍ നല്‍കും. സാലഡാക്കി കഴിക്കാം.

തക്കാളി

തക്കാളി

കാര്‍ബോഹൈഡ്രേറ്റിന്റെ അംശം വളരെ കുറവുള്ള തക്കാളി പ്രമേഹരോഗികള്‍ക്ക് മികച്ച ഭക്ഷണമാണ്. തക്കാളി ജ്യൂസ് എന്നും കഴിക്കുന്നത് നല്ലതാണ്.

English summary

twenty five best fruits for diabetics

Are you a diabetic? Are you worried about foods with a high glycemic index? Don’t worry. We are here to give you the best fruits.
Story first published: Thursday, May 7, 2015, 15:37 [IST]
X
Desktop Bottom Promotion