For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം എന്ന വില്ലന്‍!

|

പ്രമേഹത്തെക്കുറിച്ചു മാത്രമല്ല ഇപ്പോള്‍ നിലവിലുള്ള എല്ലാ രോഗങ്ങളെക്കുറിച്ചും ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് സ്ഥിരമാണ്. എന്നാല്‍ പലപ്പോഴും ഇതെല്ലാം വെറും കെട്ടുകഥകള്‍ മാത്രമാണ്. പ്രമേഹമൊഴിവാക്കാന്‍ ചിട്ടകള്‍

പ്രമേഹത്തെക്കുറിച്ച് നിരവധി ഇല്ലാക്കാര്യങ്ങളാണ് പറഞ്ഞു പ്രചരിപ്പിച്ചിട്ടുള്ളത്. ഉയര്‍ന്ന പ്രമേഹം കണ്ണിനേയും കിഡ്‌നിയേയും ഉള്‍പ്പടെ പൂര്‍ണമായും നശിപ്പിക്കുമെന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് ഒരു കാര്യവുമില്ലാതെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.പ്രമേഹം വരാതിരിക്കാന്‍ നാല് മുട്ട കഴിക്കാം..

എന്നാല്‍ ഏതൊക്കെ തരത്തിലുള്ള മിഥ്യാധാരണകളാണ്‌ പ്രമേഹത്തെക്കുറിച്ച് നിലനില്‍ക്കുന്നതെന്നു നോക്കാം.

പ്രമേഹം എന്ന വില്ലന്‍!

പ്രമേഹം എന്ന വില്ലന്‍!

കുട്ടികളിലും ചെറുപ്പക്കാരിലും മാത്രമേ ടൈപ്പ് 1 ഡയബറ്റിസ് ഉണ്ടാവുകയുള്ളൂ എന്നതാണ് തെറ്റിധാരണ. എന്നാല്‍ കൂടുതലായി കാണുന്നത് 7-13 വരെ പ്രായമുള്ള കുട്ടികളിലാണ്. എന്നാല്‍ പ്രായമായവരിലും ഇത്തരത്തിലുള്ള പ്രമേഹത്തിന് സാധ്യത കൂടുതലാണ്.

പ്രമേഹം എന്ന വില്ലന്‍!

പ്രമേഹം എന്ന വില്ലന്‍!

കുട്ടികളില്‍ ടൈപ്പ് 2 ഡയബറ്റിസ് ഉണ്ടാവില്ല എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഇപ്പോഴത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണക്രമവും കുട്ടികളിലും ചെറുപ്പക്കാരിലും ഒരു പോലെ ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

പ്രമേഹം എന്ന വില്ലന്‍!

പ്രമേഹം എന്ന വില്ലന്‍!

ഒരു തവണ ഇന്‍സുലിന്‍ എടുത്താല്‍ പിന്നീട് ജീവിത കാലം മുഴുവന്‍ ഇന്‍സുലിന്‍ എടുക്കേണ്ടി വരും എന്നൊരു തെറ്റി ധാരണയും പലര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്.

പ്രമേഹം എന്ന വില്ലന്‍!

പ്രമേഹം എന്ന വില്ലന്‍!

ഇന്‍സുലിനേക്കാള്‍ ഫലപ്രദം ടാബ്ലറ്റുകള്‍ ആണ് എന്നതാണ് മറ്റൊരു മിഥ്യാധാരണ. കാരണം ഇന്‍സുലിന്‍ എടുക്കുന്നത് ആരോഗ്യപരമായി പല പ്രശ്‌നങ്ങളും ഉണ്ടാക്കും എന്നതാണ് ഈ ധാരണയ്ക്കു കാരണം.

പ്രമേഹം എന്ന വില്ലന്‍!

പ്രമേഹം എന്ന വില്ലന്‍!

ഇന്‍സുലിന്‍ തടി വര്‍ദ്ധിപ്പിക്കുന്നു എന്നൊരു മിഥ്യാധാരണയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും മരുന്നു കഴിക്കുന്നു എന്ന ധാരണയില്‍ ധാരാളം മധുരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതാണ് ഇതിനു കാരണം.

പ്രമേഹം എന്ന വില്ലന്‍!

പ്രമേഹം എന്ന വില്ലന്‍!

സ്ത്രീകള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രമേഹ സാധ്യതയെന്ന ഒരു തെറ്റിധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുരുഷന്‍മാരിലും സ്ത്രീകളിലും ഒരുപോലെയാണ് പ്രമേഹ സാധ്യത എന്നതാണ് സത്യം.

പ്രമേഹം എന്ന വില്ലന്‍!

പ്രമേഹം എന്ന വില്ലന്‍!

ജങ്ക്ഫുഡും എരിവുള്ള ഭക്ഷണങ്ങളും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കില്ലെന്നാണ് ഒരു വിഭാഗത്തിന്റെ

ധാരണ. എന്നാല്‍ ജങ്ക്ഫുഡും പ്രമേഹവും തമ്മില്‍ നല്ല ബന്ധമാണുള്ളത്. കാരണം ഇതില്‍ അടങ്ങിയിട്ടുള്ള ആസിഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

പ്രമേഹം എന്ന വില്ലന്‍!

പ്രമേഹം എന്ന വില്ലന്‍!

കൃത്രിമ മധുരങ്ങള്‍ പ്രമേഹമുണ്ടാക്കില്ല അതുകൊണ്ടു തന്നെ അത്തരത്തിലുള്ളവ ധാരാളമായി ഉപയോഗിക്കാം എന്നതാണ് മറ്റൊരു ധാരണ. തണുത്ത പാനീയങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള മധുരം എന്നാല്‍ പ്രമേഹത്തിന്റെ കൂടാണ് എന്നതാണ് സത്യം.

പ്രമേഹം എന്ന വില്ലന്‍!

പ്രമേഹം എന്ന വില്ലന്‍!

ഒരു ദിവസം ഒന്നിലധികം തവണ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുക്കണം എന്നുള്ളതാണ് മറ്റൊരു തെറ്റിധാരണ. എന്നാല്‍ ഇത് ശരിയല്ലെന്ന് വൈദ്യശാസ്ത്രം തന്നെ തെളിയിച്ചിട്ടുണ്ട്.

പ്രമേഹം എന്ന വില്ലന്‍!

പ്രമേഹം എന്ന വില്ലന്‍!

പ്രമേഹ രോഗികള്‍ ഒരിക്കലും അരിയാഹാരം കഴിക്കരുതെന്ന ഒരു നിബന്ധനയും ചിലര്‍ മുന്നോട്ടു വെയ്ക്കുന്നു. എന്നാല്‍ ഇത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. എന്നാല്‍ ഇത്തരത്തിലുള്ള മിഥ്യാധാരണകള്‍ സൃഷ്ടിക്കുന്ന കുഴപ്പം ചില്ലറയല്ല.

English summary

Some Myths About Diabetes

The cell in our body use glucose as fuel for energy. Insulin is the hormone that helps most the cells to convert glucose to energy.
Story first published: Monday, October 5, 2015, 14:59 [IST]
X
Desktop Bottom Promotion