For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന സ്‌നാക്‌സുകള്‍

|

ഭക്ഷണത്തിന് അനേകം അരുതുകളുള്ളവരാണ് പ്രമേഹരോഗികള്‍. പ്രത്യേകിച്ച് മധുരത്തിന്. കാരണം ജീവിതശൈലിയേക്കാളുപരിയായി പലപ്പോഴും ഭക്ഷണങ്ങളാണ് പ്രമേഹത്തിന് കാരണമാകുന്നത.

പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാവുന്നതും അല്ലാത്തതുമായ പല ഭക്ഷണങ്ങളുമുണ്ട്. എന്നാല്‍ ഏതെല്ലാ സ്‌നാക്‌സായി ഇവര്‍ക്ക് കഴിയ്ക്കാമെന്നത് ഒരു പ്രശ്‌നമാണ. കാരണം മധുരവും ഒരു പരിധി വരെ എണ്ണയും ഉപ്പുമെല്ലാം ഇവര്‍ക്കു ദോഷം ചെയ്യും. കാരണം മിക്കവാറും സ്‌നാക്‌സുകള്‍ തടി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. തടി കൂടുന്നതും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഘടകം തന്നെ.

റിലാക്‌സ് ചെയ്യാന്‍ ചില വഴികള്‍റിലാക്‌സ് ചെയ്യാന്‍ ചില വഴികള്‍

പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ചില സ്‌നാക്‌സുകള്‍ ഏതെല്ലാമെന്നറിയൂ,

100 കലോറി സ്‌നാക്‌സുകള്‍

100 കലോറി സ്‌നാക്‌സുകള്‍

100 കലോറി വരെയുള്ള സ്‌നാക്‌സുകള്‍ പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാം. ഇതില്‍ കൂടുതലാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. സ്‌നാകുസുകള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതില്ലെന്നര്‍ത്ഥം.

വേവിയ്ക്കാത്ത പച്ചക്കറികള്‍

വേവിയ്ക്കാത്ത പച്ചക്കറികള്‍

വേവിയ്ക്കാത്ത പച്ചക്കറികള്‍ വിശപ്പു തോന്നുമ്പോള്‍ ഇവര്‍ക്കു കഴിയ്ക്കാവുന്ന ഒന്നാണ്.

ബദാം

ബദാം

ബദാം വറുത്തതും കഴിയ്ക്കാം. ഇത് ഇവര്‍ക്ക് വൈറ്റമിന്‍ ഇ, ഒമേഗ ത്രീ ഫാറ്റി ആസിഡ് എ്ന്നിവ നല്‍കും.

പുഴുങ്ങിയ മുട്ടവെള്ള

പുഴുങ്ങിയ മുട്ടവെള്ള

പുഴുങ്ങിയ മുട്ടവെള്ള പ്രമേഹരോഗികള്‍ക്കു ചേര്‍ന്ന ഒരു ഭക്ഷണമാണ്.

കോട്ടേജ് ചീസ്

കോട്ടേജ് ചീസ്

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ് കോട്ടേജ് ചീസ്. ഇതില്‍ ഷുഗര്‍ തോത് വളരെ കുറവുമാണ്. ഇതും പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാം.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ നല്ലൊരു ഭക്ഷണമാണ്. ഇതിലെ മധുരം ദോഷകരമല്ലെന്നതു തന്നെ കാരണം. ധാരാളം അയേണ്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

വെജിറ്റബിള്‍ ബ്രോത്ത്

വെജിറ്റബിള്‍ ബ്രോത്ത്

വെജിറ്റബിള്‍ ബ്രോത്ത് ഇവര്‍ക്കു കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷണമാണ്.

സലാമി ലെറ്റൂസ് റോള്‍

സലാമി ലെറ്റൂസ് റോള്‍

പ്രമേഹരോഗികള്‍ക്കും പ്രോട്ടീന്‍ ഒരു അത്യാവശ്യ ഭക്ഷണം തന്നെയാണ്. ഇതിന് സലാമി കഴിയ്ക്കാം. ഇതിനൊപ്പം ലെറ്റൂസ് പോലുള്ളവ ചേര്‍ത്ത് സലാമി ലെറ്റൂസ് റോള്‍ കഴിയ്ക്കുന്നത് നാരുകളും ലഭ്യമാക്കും.

സ്ട്രിംഗ് ചീസ്

സ്ട്രിംഗ് ചീസ്

സ്ട്രിംഗ് ചീസ് കഴിയ്ക്കുന്നതും നല്ലതാണ്. ഇതില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതിലെ കലോറി 100ല്‍ ഒതുങ്ങുകയും ചെയ്യും.

ഫ്രൂട്ട് സ്മൂത്തീസ്

ഫ്രൂട്ട് സ്മൂത്തീസ്

ഫ്രൂട്ട് സ്മൂത്തീസ് ഇവര്‍ക്കു കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷണമാണ്.

ക്രീം കുറവുള്ള സൂപ്പുകള്‍

ക്രീം കുറവുള്ള സൂപ്പുകള്‍

ക്രീം കുറവുള്ള സൂപ്പുകള്‍ ഡയബെറ്റിസുള്ളവര്‍ക്ക് ആരോഗ്യകരമായ ഒരു ഭക്ഷണമാണ്.

 പിസ്ത

പിസ്ത

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ് പിസ്ത. ഇത് ആരോഗ്യത്തിന് ഗുണം നല്‍കും.

ഷുഗര്‍ ഫ്രീ ആയ സ്‌നാക്‌സുകള്‍

ഷുഗര്‍ ഫ്രീ ആയ സ്‌നാക്‌സുകള്‍

ഷുഗര്‍ ഫ്രീ ആയ സ്‌നാക്‌സുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് ഉപയോഗിയ്ക്കാം.

വീറ്റ് ബ്രെഡ്

വീറ്റ് ബ്രെഡ്

വീറ്റ് ബ്രെഡ് ഇവര്‍ക്കു കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷണമാണ്.

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍

ബ്രെഡില്‍ ജാമിനു പകരം പീനട്ട് ബട്ടര്‍ ഉപയോഗിയ്ക്കാം. ഇതിലെ പ്രോട്ടീന്‍ പെട്ടെന്നു തന്നെ വിശപ്പു ശമിപ്പിയ്ക്കും.

രക്തദാനത്തിന്റെ ആരോഗ്യവശങ്ങള്‍രക്തദാനത്തിന്റെ ആരോഗ്യവശങ്ങള്‍

English summary

Healthy Snacks For Diabetics

If you have diabetes, the snacks you choose must be specific. There are many healthy snacks for diabetics. To get some snacks ideas for diabetics
X
Desktop Bottom Promotion