For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹവും ഇന്‍സുലിനും

By Lakshmi
|

Insulin
എന്താണ് ഇന്‍സുലിന്‍?

പാന്‍ക്രിയാസില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഒരു ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. നമ്മള്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍ വയറില്‍വച്ച് ഗ്ലൂക്കോസ് വലിച്ചെടുക്കപ്പെടുകയും അത് പിന്നീട് രക്തത്തില്‍ കലരുകയും ചെയ്യുന്നു. ഈ ഗ്ലൂക്കോസ് രക്തത്തിലൂടെ കോശത്തില്‍ എത്തി ഊര്‍ജ്ജമായി മാറുകയാണ് ചെയ്യുന്നത്.

ഗ്ലൂക്കോസിനെ രക്തത്തില്‍ എത്താന്‍ സഹായിക്കുന്നത് ഇന്‍സുലിനാണ്. ടൈപ്പ് 1 പ്രമേഹം ഉള്ളവരില്‍ പാന്‍ക്രിയാസിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നില്ല. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ ഇന്‍സുലിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോകുന്നു.

എങ്ങനെയാണ് ഇന്‍സുലിന്‍ ലഭിയ്ക്കുന്നത്?

മുമ്പ് കാലത്ത് അറവുശാലയില്‍ അറക്കുന്ന മൃഗങ്ങളുടെ പാന്‍ക്രിയാസില്‍ നിന്നായിരുന്നു ഇന്‍സുലിന്‍ വേര്‍തിരിച്ചെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവ പരീക്ഷണശാലകളില്‍ ഉല്‍പാദിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ലഭ്യമാകുന്ന ഇന്‍സുലിന്‍ മൃഗങ്ങളുമായോ മനുഷ്യരുമായോ നേരിട്ട് ബന്ധപ്പെട്ടതല്ല.

ഇന്‍സുലിന്‍ ആവശ്യമുള്ളതാര്‍ക്ക്?

ടൈപ്പ് 1 പ്രമേഹക്കാരില്‍ ജീവിച്ചിരിക്കാന്‍ ഇന്‍സുലിന്‍ അത്യാവശ്യമാണ്. എന്നാല്‍ ടൈപ്പ് 2 പ്രമേഹക്കാരില്‍ ഗര്‍ഭകാലം, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവസരങ്ങള്‍, ഇന്‍ഫെക്ഷനുകള്‍ ഉണ്ടാവു്‌മ്പോള്‍ ഒക്കെയാണ് ഇന്‍സുലിന്‍ ഉപയോഗത്തിന് നിര്‍ദ്ദേശിക്കാറുള്ളത്. പ്രമേഹ നിയന്ത്രണത്തിനായുള്ള മരുന്നുകള്‍ ഫലക്കാതെ വരുമ്പോള്‍ ചികിത്സയ്ക്കുള്ള വഴിയാണ് ഇന്‍സുലിന്‍. ഇങ്ങനെയല്ലാതെ പ്രമേഹം നിയന്ത്രിക്കുക വിഷമകരമാണ്.

ടൈപ്പ് 2 പ്രമേഹവും ഇന്‍സുലിനും

ടൈപ്പ് 2 പ്രമേഹത്തിന് സാധാരണയായി ഗുളികകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവ ഫലപ്രദമല്ലാതാകുമ്പോള്‍ പാന്‍ക്രിയാസിന്റെ കൃത്യമായ പ്രവര്‍ത്തനത്തിനായി ഇന്‍സുലിന്‍ ഉപയോഗിക്കുന്നുണ്ട്. ഇന്‍സുലിന്‍ പ്രകൃതി ദത്തമായ വസ്തുവാണ്, എന്നാല്‍ മരുന്നുകള്‍ അങ്ങനെയല്ല. എന്നാല്‍ ഇതിന്റെ ഒരു പ്രധാന പ്രശ്‌നം ഇന്‍സുലിന്‍ സിറിഞ്ച് ഉപയോഗിച്ച് മാത്രമേ ശരീരത്തില്‍ എത്തിക്കാന്‍ കഴിയൂ എന്നതാണ്. ഇതുമൂലമുണ്ടാകുന്ന വേദന പല രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.

Story first published: Wednesday, August 25, 2010, 15:48 [IST]
X
Desktop Bottom Promotion