For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കളയിലെ പൊടിക്കൈകളാണ് ആയുസ്സിന് നല്ലത്

|

ആരോഗ്യവും പ്രതിരോധശേഷിയും എല്ലാം വർഷത്തിൽ ഉടനീളം ശരീരത്തിന് ആവശ്യമായ ഒന്നാണ്. ചില ആരോഗ്യ പ്രശ്നങ്ങൾ വർഷത്തിലെ കാലഘട്ടങ്ങളുടെ മാറ്റങ്ങൾക്കനുസരിച്ച് കൂടുതലായി കണ്ടുവരുന്നവയാണ്. ഉദാഹരണത്തിന് വേനൽക്കാലങ്ങളിലാണ് നിങ്ങൾക്ക് സൂര്യതാപം കൂടുതലായി ഏൽക്കാനുള്ള സാധ്യതയുള്ളത്.

Most read:അമിതവണ്ണമില്ല, കുടവയറില്ല; പരിഹാരം ഇഞ്ചിഏലക്ക ചായ

പനിയും ജലദോഷവും എല്ലാം എപ്പോഴും കടന്നുവരുന്ന ഒന്നാണ് ശൈത്യകാലം. ശൈത്യകാലത്ത് എളുപ്പത്തിൽ പിടിപെടാവുന്ന ആരോഗ്യപ്രശ്നങ്ങളും ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുവാനുള്ള ചില പൊടിക്കൈ വിദ്യകളും ഇവിടെയുണ്ട്.

സാധാരണ ജലദോഷം

സാധാരണ ജലദോഷം

പല തരത്തിലുള്ള വ്യത്യസ്ത വൈറസുകൾ ജലദോഷത്തിന് കാരണമാകാറുണ്ടെങ്കിലും റിനോ വൈറസുകളാണ് ഇതിൽ ഏറ്റവും സാധാരണമായതും കൂടുതലായി കണ്ടുവരുന്നതും. ഇവ പകരാതിരിക്കാനായി ആയി നിങ്ങളുടെ കൈകൾ പൂർണ്ണമായും കഴുകി വൃത്തിയായി സൂക്ഷിക്കുക. ജലദോഷവും പനിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കിക്കൊണ്ട് വേണ്ട പ്രതിവിധികൾ കൈക്കൊള്ളുക.

ഫ്ലൂ

ഫ്ലൂ

വർഷത്തിലെ ഏതു സമയത്തും നിങ്ങൾക്ക് ഫ്ലൂ വൈറസുകൾ ബാധിക്കാം. ശിശിരകാല നാളുകളുടെ അവസാനം മുതൽ വസന്തത്തിന്റെ തുടക്കം വരെയാണ് ഇത് കൂടുതലായി ആളുകളിൽ കണ്ടുവരുന്നത്. ജലദോഷത്തെ തടഞ്ഞു നിർത്താൻ കൈകൾ കൈ കഴുകുന്നത് പ്രക്രിയ ഫ്ലൂ വൈറസുകൾ പടരാതിരിക്കാനും മികച്ച രീതിയിൽ സഹായിക്കും. എന്നിരുന്നാലും, ഇത്തരത്തിലുള്ള ഫ്ലൂ പടരാതിരിക്കാനായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല മാർഗം എന്തെങ്കിലും മരുന്ന് കഴിക്കുക എന്നത് തന്നെയാണ്.

 കഫക്കെട്ട്

കഫക്കെട്ട്

ജലദോഷം അല്ലെങ്കിൽ ഫ്ലൂ അണുബാധയെ തുടർന്ന് ശരീരത്തിൽ ഉണ്ടാകാനിടയുള്ള രോഗങ്ങളിൽ ഒന്നാണ് കഫക്കെട്ട്. കഫക്കെട്ട് ആദ്യമേതന്നെ ചികിത്സിച്ചില്ലെങ്കിൽ ശ്വാസകോശത്തിൽ ന്യുമോണിയ ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളിൽ ജലദോഷമോ പനിയുടെ ലക്ഷണങ്ങളോ കണ്ടുതുടങ്ങി കുറച്ച് ദിവസങ്ങൾക്കകം മെച്ചപ്പെടുന്നില്ലെന്ന് മനസ്സിലായാൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം ഉറപ്പാക്കുക

തൊണ്ടവേദന

തൊണ്ടവേദന

സാധാരണ ഗതിയിൽ തൊണ്ടവേദനകൾ വരുമ്പോൾ നിങ്ങളൊരു ഒരു മെഡിക്കൽ പ്രൊഫഷണലിനെ കാണേണ്ട ആവശ്യമില്ല. എങ്കിലും, തൊണ്ടവേദനയുടെ ലക്ഷണങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശൈത്യകാലത്തിലെ തൊണ്ടവേദനകൾ ഒരു പക്ഷേ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ കുറയുന്നില്ലെന്ന് കണ്ടാൽ ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെട്ട് വേണ്ട നിർദ്ധേശങ്ങൾ കൈക്കൊള്ളുക.

തൊണ്ടയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ

തൊണ്ടയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ

ചിലപ്പോഴെല്ലാം തൊണ്ടവേദന ഉണ്ടാകാനുള്ള കാരണം തൊണ്ടയിൽ അണുബാധകൾ ബാധിച്ചത് കൊണ്ടായിരിക്കും. ഇത് പ്രത്യേകിച്ചുമൊരു ശൈത്യകാല ആരോഗ്യ പ്രശ്‌നമല്ല. ഇത്തരം ആരോഗ്യ പ്രശ്നമുള്ള ആളുകളോടൊപ്പം വളരെയധികം സമയം അടുത്ത് ഇടപഴകുമ്പോൾ ഇത്തരം ബാക്ടീരിയകൾ പടരുന്നതിന് കാരണമാകുന്നു. കുട്ടികളിൽ ഇത് എളുപ്പത്തിൽ പടർന്നു പിടിക്കും. മുതിർന്നവർക്ക് ആൻറി ബയോട്ടിക്ക് മരുന്നുകൾ കഴിക്കുന്നതു വഴി തൊണ്ടയുടെ ഇത്തരം പ്രശ്നങ്ങളിജെ ചികിത്സിക്കാൻ കഴിയും.

വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം

വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം

ശൈത്യകാല നാളുകളിൽ ആളുകൾക്ക് കൂടുതലും വീടിനകത്ത് തന്നെയാണ് സമയം ചെലവഴിക്കാനുള്ള ഒരു പ്രവണതയുണ്ട്. ഇത് തീർച്ചയായും തെറ്റായ ഒരു അവബോധമാണ്. വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരത്തേക്കാൾ മികച്ചതാണ് പുറത്തിറങ്ങിയാൽ ലഭ്യമാകുന്ന ശുദ്ധവായു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

നിങ്ങളുടെ എയർ ഫിൽട്ടറുകൾ തുടർച്ചയായി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വീടും പരിസരവും എല്ലായിപ്പോഴും ശുചിയായി സൂക്ഷിക്കുക, ലിനൻ തുണിത്തരങ്ങൾ എല്ലാം പതിവായി കഴുകി വൃത്തിയാക്കുക. നിങ്ങളുടെ ചിമ്മിനികളും ചൂടാക്കൽ സംവിധാനങ്ങളുമെല്ലാം തുടർച്ചയായി പരിശോധന നടത്തുക. ഒരു കാർബൺ മോണോക്സൈഡ് ഡിറ്റക്ടർ വീട്ടിൽ സ്ഥാപിക്കുക. വർഷത്തിൽ രണ്ടുതവണ ഇവയുടെ ബാറ്ററികൾ പരിശോധിക്കുക.

ആസ്ത്മ ആക്രമണങ്ങൾ

ആസ്ത്മ ആക്രമണങ്ങൾ

തണുപ്പുള്ളതും വരണ്ടതുമായ വായുസഞ്ചാരം ആസ്ത്മ രോഗമുള്ളവരിൽ പെട്ടെന്നുള്ള ആക്രമണത്തിന് കാരണമാകും. നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്ന ഏതെങ്കിലും മരുന്നുകൾ ഇത്തരം അവസരങ്ങളിൽ കഴിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. നിങ്ങളുടെ റെസ്ക്യൂ ഇൻഹേലർ എല്ലായ്പ്പോഴും കൈയ്യിൽ സൂക്ഷിക്കുക. വ്യായാമങ്ങൾ വീടിനകത്ത് ചെയ്യാനായി പരിശ്രമിക്കാം, പ്രത്യേകിച്ച് തണുപ്പു നിറഞ്ഞതും കാറ്റുള്ളതുമായ അന്തരീക്ഷ പ്രകൃതിയുള്ള ദിവസങ്ങളിൽ വീടിനു പുറത്തുള്ള കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കുക.

 ഉദാസീനമായ ജീവിതം

ഉദാസീനമായ ജീവിതം

പുറത്ത് നല്ല തണുപ്പായതുകൊണ്ടുതന്നെ നമ്മൾ എല്ലാവരും കൂടുതൽ സമയം വീടിനകത്ത് തന്നെ ചെലവഴിക്കാറാണ് പതിവ്. ശൈത്യകാലത്ത് സജീവമായി തുടരാനുള്ള ഏറ്റവും മികച്ച മാർഗ്ഗം തണുപ്പിനെ ധൈര്യപൂർവം നേരിടുക എന്നതു തന്നെ കാണ്. തണുപ്പിനെ നേരിടാനായി ഓവർകോട്ട് കളും ജാക്കറ്റുകളും ഒക്കെ തിരഞ്ഞെടുക്കാം. വീടിനുള്ളിൽ വ്യായാമം ചെയ്യാനുള്ള വഴികൾ കണ്ടെത്തുക. ഇടയ്ക്ക് ജിമ്മിൽ പോകുക. ഫാമിലി ഡാൻസ് പാർട്ടികളും ഇൻഡോർ സ്‌പോർട്‌സ് വിനോദങ്ങളിലും ഏർപ്പെടുക

അനാരോഗ്യകരമായ ഭക്ഷണരീതി

അനാരോഗ്യകരമായ ഭക്ഷണരീതി

ശൈത്യകാലത്തിൽ സൗകര്യപ്രദമായതും ആരോഗ്യകരമായതുമായ ഭക്ഷണ രീതികളിൽ ഏർപ്പെടാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രോട്ടീനുകൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിച്ചുകൊണ്ട് രോഗങ്ങളെ പ്രതിരോധിക്കാം. ശീതീകരിച്ചതും ടിന്നിലടച്ചതുമായ പച്ചക്കറികളും പഴങ്ങളുമൊക്കെ ആരോഗ്യകരമായ മികച്ച ഓപ്ഷനുകളാണ്!

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം

നിങ്ങൾക്ക് സീസണൽ അഫക്റ്റീവ് ഡിസോർഡറുകളോ സീസണൽ ഡിപ്രഷനോ ഉണ്ടെങ്കിൽ ശൈത്യകാലത്ത് നിങ്ങൾക്ക് ഇത് കൂടാൻ സാധ്യതയുണ്ട്. ഇതുവഴി നിങ്ങളുടെ സന്തോഷം നഷ്ടപ്പെടുകയും അലസത കൂടിവരികയും ചെയ്യുന്നതായി കണ്ടെത്തിയേക്കാം. സൂര്യപ്രകാശം കുറഞ്ഞ അന്തരീക്ഷസ്ഥിതി ആയതുകൊണ്ടു തന്നെ നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങളിലും ഉറക്ക സമയങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമായേക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചുമ അല്ലെങ്കിൽ തുമ്മൽ അനുഭവപ്പെടുമ്പോൾ തന്നെ ഫ്ലൂ ഷോട്ട് ഇഞ്ചക്ഷൻ എടുക്കുക. കൈകൾ എപ്പോഴും കഴുകുക, ജലദോഷമുള്ളപ്പോൾ മൂക്കും വായും അടച്ചു സൂക്ഷിക്കുക. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക, ഓരോ രാത്രിയും മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ശൈത്യകാലത്തിൽ ആരോഗ്യ പ്രശ്‌നങ്ങൾ കടന്നുവരുമ്പോൾ സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ തന്നെ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. ചിലപ്പോൾ നിങ്ങൾക്ക് ശൈത്യകാല ആരോഗ്യ പ്രശ്നങ്ങളെ തടഞ്ഞു നിർത്താൻ കഴിയില്ല. അതുകൊണ്ട് ആവശ്യമുള്ളപ്പോഴെല്ലാം ഡോക്ടറെ കണ്ട് വൈദ്യസഹായവും അടിയന്തിര പരിചരണവുമൊക്കെ ഉറപ്പു വരുത്താം

English summary

Common Winter Health Problems And How To Avoid Them

Here in this article we are discussing about common winter health problems and how to avoid them. Read on.
Story first published: Monday, November 11, 2019, 16:47 [IST]
X