For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാക്ക് നീട്ടൂ...പ്രശ്‌നങ്ങള്‍ പറയാം

By Sruthi K M
|

ശരീരത്തിലെ ഏറ്റവും ശക്തമായ പേശി എന്ന് വിളിക്കപ്പെടുന്ന നാവ് നിരവധി പേശികള്‍ ചേര്‍ന്ന് രൂപപ്പെട്ടതാണ്. ആരോഗ്യമുള്ള നാവിന് പിങ്ക് നിറവും പാപ്പില്ലേ എന്ന ചെറിയ മുകുളങ്ങളുമുണ്ടാകും. അതുകൊണ്ടുതന്നെ നാവ് നോക്കുന്നത് വഴി ആരോഗ്യം സംബന്ധിച്ച ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാം.

അഴകുള്ള മാറിടത്തിന്..

ഭക്ഷണം ചവയ്ക്കുന്നതിനും വിഴുങ്ങുന്നതിനും സഹായിക്കുന്ന അവയവമാണിത്. രുചി അറിയുന്നതിനുള്ള ഇന്ദ്രിയവുമാണ് നാക്ക്. നാവില്‍ വെളുത്ത നിറത്തില്‍ എന്തെങ്കിലും കാണപ്പെടുന്നുണ്ടെങ്കില്‍ അത് ഫംഗസാണ്. ഇത് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

നാവ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ പല രോഗങ്ങളും ഉണ്ടാകാം. നിങ്ങള്‍ക്ക് എന്തെങ്കിലും രോഗമുണ്ടെന്ന് അറിയണമെങ്കില്‍ കണ്ണാടിയില്‍ പോയി നാക്ക് നീട്ടി നോക്കിയാല്‍ മതി. നാവ് നോക്കി രോഗങ്ങള്‍ പറയാന്‍ സാധിക്കും.

നാവിന് മിനുസം

നാവിന് മിനുസം

പോഷകക്കുറവ് മൂലം നാവിന് മിനുസം അനുഭവപ്പെടാം. വിളറിയ, മിനുസമുള്ള നാവ് ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന അനീമിയ എന്ന തകരാറോ, വിറ്റാമിന്‍ ബിയുടെ കുറവ് മൂലമോ ആകാം.

പാടുകള്‍

പാടുകള്‍

നാവില്‍ ക്ഷതമേറ്റത് പോലുള്ള അടയാളങ്ങള്‍ കാണപ്പെടാം. വിറ്റാമിന്‍ ബിയുടെ കുറവാണ് ഇതിന് പിന്നിലെ കാരണം.

ചുളിവുകള്‍

ചുളിവുകള്‍

ചുളിവുകളും, കുഴികളും സ്‌കോര്‍ട്ടല്‍ ടംഗ് എന്ന അവസ്ഥയാകാം. ചിലപ്പോള്‍ മസാലകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ എരിച്ചില്‍ അനുഭവപ്പെടും.

നിറം മാറ്റം

നിറം മാറ്റം

കഴിക്കുന്ന ആഹാരത്തിന് അനുസരിച്ച് നാവിന് നിറം മാറ്റം ഉണ്ടാകാം.

കറുപ്പ് നിറം

കറുപ്പ് നിറം

നാവിന് കറുപ്പു പോലുള്ള നിറം വരുന്നത് പാപ്പില്ലയുടെ അമിതവളര്‍ച്ച ബാക്ടീരിയ അല്ലെങ്കില്‍ ജീര്‍ണ്ണാവശിഷ്ടങ്ങള്‍ക്ക് ഇടയാക്കും.

മഞ്ഞ

മഞ്ഞ

പാപ്പില്ലെയുടെ അമിത വളര്‍ച്ച നാവിന് മഞ്ഞനിറം ഉണ്ടാക്കാം. നാവിലെ ചെറുരോമങ്ങള്‍, പുകവലി, നിര്‍ജ്ജലീകരണം എന്നിവയാണ് കാരണങ്ങള്‍.

വെള്ള

വെള്ള

നാവിലെ ചെറുരോമങ്ങളില്‍ ബാക്ടീരിയ തങ്ങിനില്‍ക്കുന്നതാണ് വെള്ള നിറത്തിന് കാരണം.

ചുവപ്പ്

ചുവപ്പ്

ആരോഗ്യത്തിലുള്ള പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നതാണ് ചുവപ്പ് നിറം. സ്‌കാര്‍ലെറ്റ് ഫീവര്‍ അല്ലെങ്കില്‍ കവാസാക്കി രോഗത്തിന്റെ ലക്ഷണമാകാം.

വെള്ള ആവരണം

വെള്ള ആവരണം

നാവ് വെള്ള നിറത്തില്‍ വഴുവഴുപ്പുള്ളതായി കണ്ടാല്‍ അണുബാധയുടെ ലക്ഷണമാണ്.

ഇരുണ്ട നിറം

ഇരുണ്ട നിറം

ആരോഗ്യമുള്ള നാവ് പിങ്ക് നിറമുള്ളതാണ്. ഇത് ഇരുണ്ട ബ്രൗണ്‍ നിറമോ, കറുപ്പോ ആയാല്‍ നിങ്ങളുടെ ഭക്ഷണം, ജീവിതശൈലി, മരുന്നുകള്‍ എന്നിവയില്‍ ശ്രദ്ധിക്കണം.

നാവിലെ വരള്‍ച്ച

നാവിലെ വരള്‍ച്ച

ഉമിനീര്‍ ഗ്രന്ഥികളിലെ വീക്കം നാവിന്റെ വരള്‍ച്ചയ്ക്ക് കാരണമാകാം. മാനസിക സമ്മര്‍ദ്ദവും നാവ് വരളുന്നതിന് കാരണമാകാം.

എരിച്ചില്‍

എരിച്ചില്‍

വായിലെ എരിച്ചില്‍ ഓറല്‍ ഡൈസെസ്‌തേസിയ എന്ന് പറയുന്നു.

English summary

Your tongue could reveal surprising secrets about your health

Did you know one way to assess your health is to look in the mirror and say “Ahh”?
Story first published: Thursday, June 11, 2015, 14:31 [IST]
X
Desktop Bottom Promotion