ഹെര്‍ണിയ അപകടകാരിയാണ്...

Posted By:
Subscribe to Boldsky

വയറ്റിലും വയറ്റിനുചുറ്റിലുമാണ് സാധാരാണ ഹെര്‍ണിയ കാണപ്പെടുന്നത്. കുട്ടികളിലും ഹെര്‍ണിയ ഉണ്ടാകാറുണ്ട്. പ്രായമായവരില്‍ മസിലുകള്‍ക്ക് ബലം കുറയുന്നതാണ് ഹെര്‍ണിയയ്ക്ക് കാരണമാകുന്നത്. ഹെര്‍ണിയ എന്ന കുടലുവീക്കം ശരീരത്തിലെ പേശികള്‍ക്ക് ബലം നഷ്ടമാകുമ്പോള്‍ ശരീരത്തിലെ ആന്തരാവയവങ്ങള്‍ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയാണ്.

ഡാല്‍ഡ നിശബ്ദ കൊലയാളി..

ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഹെര്‍ണിയ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. അമിതവണ്ണം, വിട്ടുമാറാത്ത ചുമ, മലക്കെട്ട്, പാരമ്പര്യം എന്നിവയൊക്കെ ഹര്‍ണിയയ്ക്ക് കാരണമാകുന്നു. മൂത്രസഞ്ചിയും മറ്റും താഴേക്കിറങ്ങുക, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ഹെര്‍ണിയയുടെ ലക്ഷണങ്ങളാണ്.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്ത്രീകളില്‍ സിസേറിയന്‍ പോലുള്ള ശസ്ത്രക്രിയകള്‍ വേണ്ടിവരുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാകാറുള്ളത്. ഗര്‍ഭകാലത്ത് അമിതവണ്ണമാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നത്.

ഇന്‍ഗൈവ്‌നല്‍ ഹെര്‍ണിയ

ഇന്‍ഗൈവ്‌നല്‍ ഹെര്‍ണിയ

ഹെര്‍ണിയകള്‍ പലതരങ്ങളിലുണ്ട്. ജന്മനാലുള്ള പേശീ ദൗര്‍ബല്യംമൂലം ഉണ്ടാകുന്നതാണ് ഈ ഹെര്‍ണിയ.

ഫിമൊറല്‍ ഹെര്‍ണിയ

ഫിമൊറല്‍ ഹെര്‍ണിയ

സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. അരയ്ക്ക് താഴെയാണ് ഇത് കാണപ്പെടുന്നത്. കുടലോ, മൂത്രസഞ്ചിയോ ഇറങ്ങിവരുന്ന അവസ്ഥയാണിത്.

എപ്പിഗ്യാസ്ട്രിക് ഹെര്‍ണിയ

എപ്പിഗ്യാസ്ട്രിക് ഹെര്‍ണിയ

നെഞ്ചിനു മധ്യത്തിലായും ഉദരത്തിന് മുകളിലുമായാണ് ഇത് ഉണ്ടാകുന്നത്. വയറിലെ പേശികളിലൂടെ കുടല്‍ ഭാഗങ്ങള്‍ തള്ളിവരുന്നതാണ് ഇതിന് കാരണം. ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍, പുളിച്ചുതികട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഹെര്‍ണിയക്ക് വേദന അനുഭവപ്പെടാറില്ല. ശരീരത്തിന് പുറത്തു പ്രകടമാകുന്ന തള്ളലുകളാണ് ഇവ. മലര്‍ന്നു കിടക്കുമ്പോള്‍ അപ്രത്യക്ഷമാവുകയും ചുമയ്ക്കുമ്പോള്‍ പുറത്തേക്ക് തള്ളിവരികയും ചെയ്യുന്നുണ്ടെങ്കില്‍ പരിശോധന നടത്തേണ്ടതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ചിലരില്‍ കുടലിന്റെ ഭാഗത്ത് നീര്‍ക്കെട്ടുവന്ന് പഴുക്കുകയും തള്ളിവന്ന ഭാഗം തിരിച്ച് കയറാതെ വരികയും ചെയ്യും.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പുളിച്ചു തികട്ടല്‍ ഹെര്‍ണിയയുടെ ലക്ഷണമായിരിക്കാം.

ചികിത്സകള്‍

ചികിത്സകള്‍

ശസ്ത്രക്രിയ മാത്രമാണ് ഹെര്‍ണിയ മാറ്റാനുള്ള വഴി.

രോഗങ്ങള്‍ തടയാം

രോഗങ്ങള്‍ തടയാം

അമിത ഭാരമുള്ള വസ്തുക്കള്‍ കുനിഞ്ഞുനിന്നു എടുത്ത് ഉയര്‍ത്താതിരിക്കുക.

രോഗങ്ങള്‍ തടയാം

രോഗങ്ങള്‍ തടയാം

മലബന്ധം, മൂത്രതടസം എന്നിവ തുടക്കത്തില്‍ തന്നെ പരിഹരിക്കുക. പേശികള്‍ക്ക് മര്‍ദ്ദം കൊടുക്കാതിരിക്കുക.

രോഗങ്ങള്‍ തടയാം

രോഗങ്ങള്‍ തടയാം

അമിതവണ്ണം നിയന്ത്രിക്കാന്‍ വ്യായാമം ചെയ്യുക.

രോഗങ്ങള്‍ തടയാം

രോഗങ്ങള്‍ തടയാം

പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പേശികള്‍ ക്ഷയിക്കാതിരിക്കാന്‍ പോഷകം നല്‍കുക.

രോഗങ്ങള്‍ തടയാം

രോഗങ്ങള്‍ തടയാം

ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം കുറയ്ക്കുക.

English summary

In depth information on hernias and how they are caused

A hernia occurs when a portion of tissue in your body bulges into or penetrates a weakened muscle area.
Story first published: Friday, May 8, 2015, 16:47 [IST]
Subscribe Newsletter