കാഴ്ചയില്ലാതാക്കുന്ന ഗ്ലോക്കോമയെ അറിയാമോ

Posted By:
Subscribe to Boldsky

പെട്ടെന്ന് ഒരവസരത്തില്‍ നിങ്ങള്‍ക്ക് വണ്ടി ഓടിക്കാന്‍ പറ്റാതാകുക, റോഡ് മുറിച്ചുകടക്കാന്‍ സാധിക്കാതെ വരിക, വായിക്കാന്‍, പടവുകള്‍ കയറാനും ഇറങ്ങാനും പ്രയാസപ്പെടുക എന്നിങ്ങനെയുള്ള അവസ്ഥകള്‍ ഉണ്ടാകുന്നുണ്ടോ..? എന്നാല്‍ ഇത് നിങ്ങള്‍ നിസാരമായി കാണരുത്.

ചെറിയ പ്രശ്‌നം മതി കാഴ്ച കളയാന്‍..

നിങ്ങളുടെ കാഴ്ചയുടെ വില്ലനായ ഗ്ലോക്കോമയുടെ ലക്ഷണമായിരിക്കാം. തിമിരം കഴിഞ്ഞാല്‍ അന്ധതയുണ്ടാക്കുന്നതില്‍ ഏറ്റവും വലിയ കാരണക്കാരനാണ് ഗ്ലോക്കോമ. ഇന്ത്യയില്‍ 12 ലക്ഷണം പേര്‍ക്ക് ഇത്തരം രോഗബാധയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഗ്ലോക്കോമ പലതരത്തിലുണ്ട്, അതുപോലെ ലക്ഷണങ്ങളും. ഗ്ലോക്കോമയെക്കുറിച്ച് തിരിച്ചറിയാം...

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഇരുട്ടിലോ വെളിച്ചം കുറഞ്ഞ സ്ഥലത്തോ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥകള്‍ വരാം. ഇത് ഗ്ലോക്കോമയുടെ ലക്ഷണമാകാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വാഹനങ്ങല്‍ ഓടിക്കുമ്പോള്‍ ദൂരെയുള്ള വസ്തുക്കളും സ്ഥങ്ങളും കാണാന്‍ പറ്റാതാകുക, റോഡിലൂടെ നടക്കാന്‍ പറ്റാതാകുക ഇവയൊക്കെ ഇതിന്റെ ലക്ഷണമാകാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

നിങ്ങളുടെ ഐറിസിന്റെ നിറത്തിന് എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ പെട്ടെന്ന് പരിശോധന നടത്തേണ്ടതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കണ്ണ് ചുവക്കുന്നതും ഗ്ലോക്കോമയുടെ ലക്ഷണമാകാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഒരു വസ്തു രണ്ടായി ചിലപ്പോള്‍ തോന്നിക്കാം. ഇതും ഗ്ലോക്കോമയുടെ ലക്ഷണമാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വരണ്ടിരിക്കുന്ന കണ്ണും ചൊറിച്ചിലും അന്ധതയുണ്ടാക്കുന്ന ഗ്ലോക്കോമയുടെ ലക്ഷണമാണ്.

ഗ്ലോക്കോമയുടെ സാധ്യതകള്‍

ഗ്ലോക്കോമയുടെ സാധ്യതകള്‍

പ്രായം കൂടുന്തോറുമാണ് ഗ്ലോക്കോമ ഉണ്ടാകാന്‍ സാധ്യതയുള്ളത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരിലും ഉണ്ടാകുന്നു.

ഗ്ലോക്കോമയുടെ സാധ്യതകള്‍

ഗ്ലോക്കോമയുടെ സാധ്യതകള്‍

പാരമ്പര്യമായും ഈ രോഗം പിടിപ്പെടാം. എന്നാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഗ്ലോക്കോമ ഉണ്ടെന്നുകരുതി എല്ലാവര്‍ക്കും രോഗം വരണമെന്നില്ല.

ഗ്ലോക്കോമയുടെ സാധ്യതകള്‍

ഗ്ലോക്കോമയുടെ സാധ്യതകള്‍

പ്രമേഹം, സ്റ്റിറോയ്ഡ്, കണ്ണിനേറ്റ പരിക്ക് എന്നിവയും രോഗസധ്യതകളാണ്.

ഗ്ലോക്കോമ വിവിധതരത്തില്‍

ഗ്ലോക്കോമ വിവിധതരത്തില്‍

ജന്മനായുള്ള ഗ്ലോക്കോമയാണ് ഒരുതരം. ശസ്ത്രക്രിയയാണ് പ്രധാന ചികിത്സ.

ഗ്ലോക്കോമ വിവിധതരത്തില്‍

ഗ്ലോക്കോമ വിവിധതരത്തില്‍

കൗമാരത്തിലെ ഗ്ലോക്കോമ. മൂന്ന് വയസ്സ് മുതല്‍ കൗമാരം കഴിയുന്നത് വരെ ഇത് ഉണ്ടാകാം.

ഗ്ലോക്കോമ വിവിധതരത്തില്‍

ഗ്ലോക്കോമ വിവിധതരത്തില്‍

പ്രാഥമിക ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ. ഇതാണ് ഏറ്റവും സാധാരണമായ ഗ്ലോക്കോമ.

ഗ്ലോക്കോമ വിവിധതരത്തില്‍

ഗ്ലോക്കോമ വിവിധതരത്തില്‍

പ്രാഥമിക ആംഗിള്‍ ക്ലോഷര്‍ ഗ്ലോക്കോമ മറ്റൊരു തരമാണ്.

ഗ്ലോക്കോമ വിവിധതരത്തില്‍

ഗ്ലോക്കോമ വിവിധതരത്തില്‍

സെക്കന്‍ഡറി ഗ്ലോക്കോമ. വ്യത്യസ്ത നേത്രരോഗങ്ങള്‍, പരിക്കുകള്‍, സ്റ്റിറോയ്ഡ് ഉപയോഗം എന്നിവ മൂലം ഉണ്ടാകുന്നത്.

English summary

early warning signs of glaucoma

When the drainage angle of the eye suddenly becomes completely blocked, pressure builds up rapidly, and this is called acute angle-closure glaucoma.
Story first published: Tuesday, June 2, 2015, 10:58 [IST]