ഹെര്‍പ്പിസ് രോഗത്തെ തിരിച്ചറിയാം

Posted By:
Subscribe to Boldsky

വെള്ള നിറത്തിലുള്ള തടിപ്പുകളോ, ചിക്കന്‍പോക്‌സ് പോലെയോ ശരീരത്തില്‍ കുമിളകള്‍ ഉണ്ടാകുന്ന രോഗമാണ് ഹെര്‍പ്പിസ്. ചിക്കന്‍പോക്‌സ് രോഗം ഉണ്ടാക്കുന്ന അതേ വൈറസുകള്‍ തന്നെയാണ് ഹെര്‍പ്പിസിനും കാരണമാകുന്നത്. ഇവയോടൊപ്പം അസഹനീയമായ വേദന ഉണ്ടാകും. കൂടാതെ, കുഴലവീക്കം, പനി, തലവേദന എന്നിവയും ഉണ്ടാകുന്നു.

herpes

ഒരിക്കലുണ്ടായവര്‍ക്ക് പിന്നീട് രോഗം ഇടവിട്ട് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഒരാളില്‍ രോഗം ഉണ്ടായി പെട്ടെന്ന് മാറുമെങ്കിലും രോഗം ഉണ്ടാക്കുന്ന വൈറസുകള്‍ രോഗിയുടെ നാഡീവ്യൂഹത്തിലെ ഗാംഗ്ലിയോണില്‍ പ്രവര്‍ത്തനരഹിതമായി ഒളിച്ചിരിക്കും. പിന്നീട് ശരീരത്തിന്റെ പ്രതിരോധശേഷി അല്പം കുറയുമ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു.

വൈറസുകള്‍ ശരീരത്തില്‍ കടന്നുകൂടി ഒരാഴ്ച്ച മുതല്‍ ഒരു മാസം വരെ കഴിഞ്ഞാവും രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ പ്രകടമാകുക. ലൈംഗികാവയവങ്ങളില്‍ മാത്രമായി ഉണ്ടാകുന്ന ഹെര്‍പ്പിസ് രോഗമുണ്ട്. ഇത് ജനൈറ്റല്‍ ഹെര്‍പ്പിസ് എന്നറിയപ്പെടുന്നു. ലൈംഗികാവയവങ്ങളുടെ ഭാഗങ്ങളില്‍ വ്രണങ്ങളും കുമിളകളും ഉണ്ടായി വേദനയും ചൊറിച്ചിലും അനുഭവപ്പെടാം.

bathroom

വ്രണങ്ങള്‍ ഉള്ളില്‍ ഉള്ളപ്പോള്‍ മൂത്രമൊഴിക്കുമ്പോള്‍ വേദനയുണ്ടാകും. ഉത്കണ്ഠ, മാനസിക പ്രയാസങ്ങള്‍ ഇവ ഉണ്ടാകുമ്പോഴും രാസഗുളികകളുടെയും ഹോര്‍മോണ്‍ ചികിത്സയുടെയും ഫലമായി വീണ്ടും ജനിറ്റൈല്‍ ഹെര്‍പ്പിസ് ഉണ്ടാകുന്നു.

ജനിറ്റൈല്‍ ഹെര്‍പ്പിസ് വന്ന് ഭേദമായശേഷവും ചിലരില്‍ ലൈംഗിക ശേഷിക്കുറവ്, മൂത്രതടസ്സം എന്നിവ കാണപ്പെടാറുണ്ട്. ഓര്‍ഗാനോപ്പതിക് ചികിത്സയിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവും.

English summary

Herpes can appear in various parts of the body

Herpes can appear in various parts of the body, most commonly on the genitals or mouth.
Story first published: Sunday, June 14, 2015, 10:33 [IST]