വെള്ളപ്പാണ്ട് തുടക്കത്തില്‍ തിരിച്ചറിയൂ..

Posted By:
Subscribe to Boldsky

വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ എന്ന രോഗം പലരും തുടക്കത്തില്‍ തിരിച്ചറിയാറില്ല. രോഗം തൊലിപുറത്ത് പടര്‍ന്നു കയറുമ്പോഴാണ് പലരും രോഗത്തെക്കുറിച്ച് അറിയുന്നത്. ചില ഭാഗങ്ങളിലെ വെളുത്തപാട് പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതൊരു പകര്‍ച്ചവ്യാധിയല്ല, അതുകൊണ്ടുതന്നെ ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ.

നെഞ്ചെരിച്ചലിന് നാട്ടുവൈദ്യം

എന്നാല് പാരമ്പര്യമായും ഈ രോഗം ഉണ്ടാകാം. സാധാരണ പത്തു മുതല്‍ 30 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ രോഗം കാണുന്നത്. സ്ത്രീകളേയും പുരുഷന്മാരേയും ഈ രോഗം ഒരുപോലെ ബാധിക്കാറുണ്ട്. വെള്ളപ്പാണ്ട് രോഗത്തെ ക്കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കാം.

രോഗ കാരണങ്ങള്‍

രോഗ കാരണങ്ങള്‍

ത്വക്കിന് ഇരുണ്ട നിറം നല്‍കുന്ന മെലാനിന്‍ എന്ന രാസവസ്തു ഉല്പാദിപ്പിക്കാനുള്ള ത്വക്കിലെ കോശങ്ങളുടെ കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഈ രോഗമുണ്ടാക്കുന്നത്.

എവിടെയൊക്കെ കാണപ്പെടാം

എവിടെയൊക്കെ കാണപ്പെടാം

വെയില്‍ കൊള്ളുന്ന കൈകാലുകള്‍, മുഖം, ചുണ്ട് എന്നീ ഭാഗങ്ങളെ പെട്ടെന്ന് ബാധിക്കുമെങ്കിലും തുടയിടുക്കിലോ, വയറിലോ, മലദ്വാരത്തിന് ചുറ്റുമോ, വായയ്ക്കുള്ളിലോ ഈ രോഗം കാണപ്പെടാം.

തലയിലും പിടിപ്പെടാം

തലയിലും പിടിപ്പെടാം

തലയിലും വെള്ളപ്പാണ്ട് രോഗം പിടിപ്പെടാം. മുടിയ്ക്ക് കറുത്തനിറം നഷ്ടപ്പെടുന്നതാണ് ലക്ഷണം.

മറ്റ് കാരണങ്ങള്‍

മറ്റ് കാരണങ്ങള്‍

ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ സാധാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യതിചലിക്കുകയും തൊലിപ്പുറമേയുള്ള കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ രോഗമുണ്ടാകാനുള്ള ഏറ്റവും പ്രധാന കാരണം ഇതാണ്.

മറ്റ് കാരണങ്ങള്‍

മറ്റ് കാരണങ്ങള്‍

ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍, പാടുകള്‍, ചില മരുന്നുകളുടെയോ ഡൈയുടെയോ അലര്‍ജി എന്നിവയും വെള്ളപ്പാണ്ടിന് കാരണമായേക്കാം.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് രോഗങ്ങള്‍, മാനസിക പിരിമുറുക്കം എന്നീ അവസ്ഥകളും ഈ രോഗം ഉണ്ടാക്കാം

ചികിത്സ

ചികിത്സ

വെള്ളപ്പാണ്ട് ആയുര്‍വ്വേദത്തിലൂടെയും ഹോമിയോപ്പതിയിലൂടെയും മാറ്റിയെടുക്കാന്‍ സാധിക്കും. തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിയണം. രോഗം കൂടിവരുമ്പോള്‍ മരുന്നു കഴിച്ചതിനെക്കൊണ്ട് പെട്ടെന്ന് രോഗം മാറണമെന്നില്ല.

English summary

vitiligo condition in which the skin loses its pigment and color in patches

Vitiligo signs and symptoms varies considerably from person-to-person. It is by far more perceptible in people with dark or tanned skinned.
Story first published: Tuesday, July 14, 2015, 9:28 [IST]