വായ്പ്പുണ്ണ് മാറ്റാം വീട്ടില്‍നിന്നുതന്നെ

Posted By:
Subscribe to Boldsky

വായ്പ്പുണ്ണ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമുള്ളവര്‍ക്കുവരെ വരുന്ന അസുഖമാണിത്. പുളിയുള്ള മോര് കഴിച്ചോ ഉപ്പുവെള്ളം കൊണ്ടോ പണ്ട് വായ്പ്പുണ്ണ് മാറ്റാറുണ്ട്. എന്നാല്‍ ഇന്ന് ഇതുകൊണ്ടൊന്നും വായ്പ്പുണ്ണ് മാറണമെന്നില്ല.

നിസ്സാര രോഗമാണെങ്കിലും ജീവിതത്തെ അലോസരപ്പെടുത്തുന്ന അവസ്ഥയാണ് വായ്പ്പുണ്ണ്. ഭക്ഷണം കഴിക്കാനോ, സംസാരിക്കാനോ പറ്റാത്ത അവസ്ഥ ആരാണ് സഹിക്കുക. വായക്കുള്ളില്‍ കവിളിലും മോണകളിലും, നാക്കിലും, തൊണ്ടയിലും വെളുത്തതോ മഞ്ഞനിറത്തിലോ വ്രണങ്ങള്‍ ഉണ്ടാവുന്നതാണ് രോഗലക്ഷണം.

ആത്മവിശ്വാസത്തോടെ വായ തുറക്കാന്‍..

കടുത്ത വേദനയും എരിവും പുളിയും തട്ടിയാല്‍ നീറ്റലും ഉണ്ടാകുന്നു. സാധാരണ ഒരാഴ്ച കൊണ്ട് അപ്രത്യക്ഷമാകുന്ന വായ്പ്പുണ്ണ് ഇന്ന് കൂടുതല്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നുണ്ട്. വായ്പ്പുണ്ണിന്റെ ലക്ഷണങ്ങളും പരിഹാരമാര്‍ഗങ്ങളും അറിഞ്ഞിരിക്കാം..

രോഗ കാരണം

രോഗ കാരണം

വൈറ്റമിന്‍-ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം.

രോഗ കാരണം

രോഗ കാരണം

ഉറക്കക്കുറവും മാനസിക സംഘര്‍ഷവും വായ്പ്പുണ്ണിന്റെ മറ്റൊരു കാരണമായി പറയാം.

രോഗ കാരണം

രോഗ കാരണം

മലബന്ധം, ദഹനപ്രശ്‌നം തുടങ്ങിയ കാരണങ്ങളാലും ചിലരില്‍ വായ്പ്പുണ്ണ് വരാറുണ്ട്.

ചികിത്സ

ചികിത്സ

വൈറ്റമിന്‍-ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ബി-കോംപഌക്‌സ് ഗുളികകള്‍ കഴിക്കുകയും ചെയ്താല്‍ ഇത് പെട്ടെന്ന് മാറ്റാം.

ഭക്ഷണക്രമം

ഭക്ഷണക്രമം

വിറ്റാമിന്‍-ബി അടങ്ങിയ മോര്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, കരള്‍, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പരിഹാരമാര്‍ഗം

പരിഹാരമാര്‍ഗം

നല്ല പുളിയുള്ള മോര് കഴിക്കുകയും മോരുകൊണ്ട് കവിള്‍ക്കൊള്ളുകയും ചെയ്യുക.

പരിഹാരമാര്‍ഗം

പരിഹാരമാര്‍ഗം

വ്രണങ്ങളില്‍ തേന്‍ പുരട്ടിയാലും ഇത് മാറും.

പരിഹാരമാര്‍ഗം

പരിഹാരമാര്‍ഗം

ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കവിള്‍ക്കൊള്ളുക.

പരിഹാരമാര്‍ഗം

പരിഹാരമാര്‍ഗം

ബേക്കിംഗ് സോഡ പേസ്റ്റാക്കി വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടുക.

പരിഹാരമാര്‍ഗം

പരിഹാരമാര്‍ഗം

ശരീരം നന്നായി ചൂടാകുമ്പോഴാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നത്. ശരീരത്തെ തണുപ്പിക്കാന്‍ തേങ്ങാവെള്ളം കുടിക്കുന്നതും നല്ലതാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    some home remedy to treat mouth ulcers

    Natural remedies that does not require prescription drugs to get rid of your mouth ulcers. Follow these simple home remedy tips.
    Story first published: Tuesday, April 28, 2015, 9:30 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more