For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശം വൃത്തിയാക്കാന്‍ ഒറ്റമൂലി

By Sruthi K M
|

പുകവലിക്കുന്നവരുടെ ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് കേട്ടിട്ടില്ലേ.. പുകവലി കാരണം ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇന്നിവിടെ പറയാന്‍ പോകുന്നത്. ശ്വാസകോശത്തെ പുകച്ചു കൊല്ലുകയാണ് പുകവലിക്കാര്‍. പെട്ടെന്ന് പുകവലി നിര്‍ത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ശ്വാസകോശം വൃത്തിയാക്കുക എന്നതാണ് അടുത്ത വഴി.

അച്ചാറിനുമുണ്ട് ആരോഗ്യഗുണങ്ങള്‍..

ചില ആഹാരപദാര്‍ത്ഥങ്ങള്‍ കൊണ്ട് ഈ ഒറ്റമൂലി എളുപ്പത്തില്‍ ഉണ്ടാക്കാം. നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഇതിന് കഴിയും. ശ്വാസകോശ ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങളെ ഇതുവഴി തടഞ്ഞുനിര്‍ത്താം.

ഔഷധക്കൂട്ടുകള്‍

ഔഷധക്കൂട്ടുകള്‍

ഇഞ്ചി,വെളുത്തുള്ളി, ഉള്ളി, മഞ്ഞള്‍പ്പൊടി എന്നിവ കൊണ്ടാണ് ഈ ഒറ്റമൂലി ഉണ്ടാക്കുന്നത്.

ഇഞ്ചി

ഇഞ്ചി

നെഞ്ചില്‍ അടിഞ്ഞു കൂടുന്ന കഫക്കെട്ടിനെ അലിയിച്ചു കളയാന്‍ ഇഞ്ചിക്ക് കഴിയും.

ഉള്ളി

ഉള്ളി

ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് ക്യാന്‍സറിനെ തടഞ്ഞ് ശ്വാസനാളത്തിന് ആരോഗ്യം നല്‍കാനും സാധിക്കും.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡിന് ശ്വാസകോശത്തില്‍ അടങ്ങിയിരിക്കുന്ന വൈറസുകളേയും ബാക്റ്റീരിയകളേയും നീക്കാന്‍ കഴിവുണ്ട്.

ആവശ്യമായ സാധനങ്ങള്‍

ആവശ്യമായ സാധനങ്ങള്‍

400 ഗ്രാം ഉള്ളി, ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം പഞ്ചസാര, രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇഞ്ചി ഒരു വലിയ കഷ്ണം,വെളുത്തുള്ളി ആവശ്യത്തിന്. ഇത്രയും സാധനങ്ങളാണ് ഒറ്റമൂലിക്ക് ആവശ്യം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ആദ്യം പഞ്ചസാര വെള്ളത്തിലിട്ട് തിളപ്പിക്കുക. കഷ്ണങ്ങളായി മുറിച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇതിലേക്ക് ഇടുക. ഇത് നന്നായി തിളച്ചശേഷം മഞ്ഞള്‍പ്പൊടി ചേര്‍ക്കാം. മിശ്രിതം ചെറുതായി വറ്റിച്ചെടുക്കണം. ശേഷം പാത്രത്തിലിട്ട് ഫ്രിഡ്ജില്‍ വയ്ക്കാം.

എപ്പോള്‍ കഴിക്കണം

എപ്പോള്‍ കഴിക്കണം

രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുശേഷവും ഇത് കഴിക്കുക.

English summary

these herbs support lung health

Holistic Health Solutions for Detoxifying the Respiratory System with Herbal Medicine to Cleanse Lungs.
Story first published: Wednesday, July 15, 2015, 15:41 [IST]
X
Desktop Bottom Promotion