ടൂത്ത്ബ്രഷ് അപകടകാരിയോ..?

Posted By:
Subscribe to Boldsky

പല്ല് വൃത്തിയാക്കാന്‍ ടൂത്ത്ബ്രഷ് ഉപയോഗിക്കുന്നതിനുമുന്‍പ് നിങ്ങള്‍ ഇതൊക്കെ അറിഞ്ഞിരിക്കുക. ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ ടൂത്ത്ബ്രഷും ഒരു അപകടകാരിയാണ്. പല്ല് വൃത്തിയാക്കുന്നതില്‍ ടൂത്ത്ബ്രഷിനുള്ള പ്രധാന്യത്തിലുപരി ബ്രഷ് വൃത്തിയായിട്ടിരിക്കണം എന്നതാണ് പ്രധാനം.

പല്ലിന്റെ വൃത്തിയ്ക്കായി ഉപയോഗിക്കുന്ന ബ്രഷിന്റെ വൃത്തിയും പ്രധാനമാണ്. മൂന്ന് മാസത്തില്‍ കൂടുതല്‍ ഒരു ബ്രഷ് ഉപയോഗിക്കാന്‍ പാടില്ലെന്ന് പറയാറുണ്ട്. എന്നാല്‍ ബ്രഷിന്റെ നാരുകള്‍ തേഞ്ഞുതുടങ്ങിയാല്‍ അപ്പോള്‍ തന്നെ മാറ്റേണ്ടതാണ്.

പല്ലിന്റെ ആരോഗ്യത്തിന് ഇവ കഴിക്കൂ..

ടൂത്ത് ബ്രഷില്‍ രോഗാണുക്കള്‍ അടിഞ്ഞുകൂടാന്‍ വളരെ സാധ്യതയുണ്ട്. ഇത് ചര്‍മരോഗത്തിനും ശരീരിക പ്രശ്‌നങ്ങളും വഴിവെക്കും. ദശലക്ഷം ബാക്ടീരിയകളുടെ വാസസ്ഥലമാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

ബാക്ടീരിയ

ബാക്ടീരിയ

എന്നും ഉപയോഗിക്കുന്ന ടൂത്ത്ബ്രഷില്‍ ദിവസവും രോഗാണുക്കള്‍ ഒളിച്ചിരിക്കാം. ടൂത്ത്ബ്രഷ് വയ്ക്കുന്ന സ്ഥലം വൃത്തിയായിരിക്കണം. മൂടിവയ്ക്കാതെ തുറന്നിടരുത്. ഇത് അതിസാരം പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാകും.

രോഗാണുക്കള്‍

രോഗാണുക്കള്‍

പല്ല് വൃത്തിയാക്കുമ്പോള്‍ നീക്കം ചെയ്യുന്നത് രോഗാണുക്കളെയാണെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മ വേണം. ഓരോ സമയവും ബ്രഷ് ചെയ്യുമ്പോള്‍ പല്ലില്‍ നിന്നും ബാക്ടീരിയ ബ്രഷിലേക്കെത്തും. ബ്രഷ് നന്നായി വൃത്തിയാക്കിവെക്കുക.

മുറിവ്

മുറിവ്

ശരിയായ രീതിയില്‍ പല്ല് തേച്ചില്ലെങ്കില്‍ മോണയ്ക്ക് മുറിവുകള്‍ സംഭവിക്കാം. ശക്തിയായി പല്ലുകള്‍ തേക്കാതിരിക്കുക. ഇലക്ട്രിക് ബ്രഷ് ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് വായിലെ തൊലിക്കടിയിലേക്ക് രോഗാണുക്കളെ തള്ളും. പല അസുഖങ്ങളും ഉണ്ടാവാം.

ടോയിലറ്റും ബ്രഷും

ടോയിലറ്റും ബ്രഷും

സാധാരണ മിക്കവരും ബ്രഷ് ടോയ്‌ലറ്റുകളിലാണ് വയ്ക്കുക. ടോയ്‌ലറ്റ് ഫഌഷുകള്‍ അന്തരീക്ഷത്തിലേക്ക് നിരവധി ബാക്ടീരിയകളെ വ്യാപിപ്പിക്കാറുണ്ട്. ഇത് ബ്രഷിലും പ്രവേഷിക്കുന്നു. ടോയ്‌ലറ്റില്‍ ടൂത്ത്ബ്രഷ് വയ്ക്കാതിരിക്കുക.

ടൂത്ത് ബ്രഷ് ഹോള്‍ഡര്‍

ടൂത്ത് ബ്രഷ് ഹോള്‍ഡര്‍

ടൂത്ത് ബ്രഷ് ഹോള്‍ഡറുകളും ബാക്ടീരിയകളുടെ കേന്ദ്രമായി മാറാറുണ്ട്. അതുകൊണ്ട് ഇത്തരം ഹോള്‍ഡറുകളും എന്നും വൃത്തിയാക്കിവയ്ക്കുക.

ടൂത്ത് ബ്രഷ് സൂക്ഷിക്കാനുള്ള വഴി

ടൂത്ത് ബ്രഷ് സൂക്ഷിക്കാനുള്ള വഴി

ഈര്‍പ്പമുള്ളയിടത്ത് ബ്രഷ് വയ്ക്കാതിരിക്കുക. ഉപയോഗിച്ചശേഷം ബ്രഷ് ഉണങ്ങിയെന്ന് ഉറപ്പ് വരുത്തുക.

ടൂത്ത് ബ്രഷ് മാറുമ്പോള്‍

ടൂത്ത് ബ്രഷ് മാറുമ്പോള്‍

മൂന്ന് മാസം കൂടുമ്പോഴും ടൂത്ത്ബ്രഷ് പുതിയത് വാങ്ങുക.

വായ സംരക്ഷണം

വായ സംരക്ഷണം

പല്ല് വൃത്തിയാക്കുന്നത് പോലെ തന്നെ വായും നന്നായി വൃത്തിയാക്കണം. പല്ല് തേക്കുന്നതിനുമുന്‍പ് ആന്റി ബാക്ടീരിയല്‍ മൗത്ത് വാഷ് ഉപയോഗിച്ച് വായ നന്നായി കഴുകുക. വായിലെ അണുക്കള്‍ ഒരു പരിധിവരെ ബ്രഷില്‍ പ്രവേശിക്കാതെ കുറയ്ക്കാം.

English summary

use products for toothbrush disinfection requires careful

there are several ways you can keep a toothbrush clean. But be careful whose advice you follow.
Story first published: Wednesday, April 8, 2015, 16:17 [IST]