For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റം മാറ്റാന്‍ ചില വിദ്യകള്‍

By Sruthi K M
|

നിങ്ങള്‍ക്ക് ഹലിടോസിസ് അഥവാ വായ്‌നാറ്റം ഉണ്ടോ? മറ്റുള്ളവരോട് ആത്മവിശ്വാസത്തോടെ വായ തുറന്നു സംസാരിക്കാന്‍ ഭയക്കുന്നുണ്ടോ? എന്തുകൊണ്ടാണ് നിങ്ങളുടെ വായില്‍ നിന്ന് ഇങ്ങനെ ദുര്‍ഗന്ധം വരുന്നത്... ഭക്ഷണം, ദഹനപ്രശ്‌നങ്ങള്‍, ദന്തരോഗങ്ങള്‍, മോണയ്ക്കുണ്ടാകുന്ന തകരാറുകള്‍ എന്നിവ വായ്‌നാറ്റത്തിന് കാരണമായേക്കാം..

<strong>നിങ്ങളുടെ പല്ല് കളയും ശീലങ്ങള്‍ !</strong>നിങ്ങളുടെ പല്ല് കളയും ശീലങ്ങള്‍ !

വായ്‌നാറ്റം നിങ്ങളെ അലട്ടുന്ന പ്രസ്‌നമാണോ? പരിഹാരങ്ങളുണ്ട്. ഒരു തരം രോഗമാണ് ഹലിടോസിസ്. ഇത് മാറ്റിയില്ലെങ്കില്‍ പല പ്രശ്‌നങ്ങളും പിറകിലായി വരും. വായ്‌നാറ്റം അകറ്റാന്‍ ചില വിദ്യകള്‍ പറഞ്ഞുതരാം..

നാവ് വൃത്തിയാക്കാറില്ലേ?

നാവ് വൃത്തിയാക്കാറില്ലേ?

പല്ല് തേച്ചാല്‍ നാവു വൃത്തിയാക്കാന്‍ നിങ്ങള്‍ മറക്കുന്നുണ്ടോ? ഇതും വായ്‌നാറ്റം ഉണ്ടാക്കാം. ടങ്ക്ക്ലീനര്‍ ഉപയോഗിച്ച് ദിവസവും നാവ് വൃത്തിയാക്കിവെക്കുക.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ദിവസവും എട്ട് ക്ലാസ് വെള്ളമെങ്കിലും കുടിക്കണം. കുടിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇതോടെ ഉമിനീരിന്റെ അളവും കുറയും. വായ വരണ്ടു പോകുന്നത് വായ്‌നാറ്റത്തിന് കാരണമാകാം.

തൈര്

തൈര്

നിങ്ങളുടെ ആഹാരത്തില്‍ തൈരും ഉള്‍പ്പെടുത്തുക. തൈര് വായ്‌നാറ്റം വരാതെ നോക്കിക്കോളും.

മൗത്ത് വാഷ്

മൗത്ത് വാഷ്

ആല്‍ക്കഹോള്‍ ഇല്ലാത്ത മൗത്ത് വാഷ് വേണം ഉപയോഗിക്കാന്‍.

വൈറ്റമിന്‍ എ യും സി യും

വൈറ്റമിന്‍ എ യും സി യും

വൈറ്റമിന്‍ എയും സിയും ശരീരത്തില്‍ ധാരാളം വേണം. തണ്ണിമത്തന്‍, ക്യാരറ്റ്, ആപ്പിള്‍ എന്നിവ കഴിക്കുക. ഇവ വായ്‌നാറ്റത്തോട് പൊരുതും.

കട്ടന്‍ചായ

കട്ടന്‍ചായ

കട്ടന്‍ചായ വായ്‌നാറ്റം കുറയ്ക്കുന്ന ഒന്നാണ്. കട്ടന്‍ചായ കുടിക്കുന്നവരില്‍ വായ്‌നാറ്റം ഉണ്ടാകില്ലെന്നാണ് പറയുന്നത്. തേയിലയാണ് ഇതിനുള്ളിലെ മരുന്ന്.

ഏലയ്ക്ക

ഏലയ്ക്ക

ഏലയ്ക്ക ചവക്കുന്നതിലൂടെ വായ്‌നാറ്റം ഇല്ലാതാക്കാം. ഇരട്ടിമധുരം, തക്കോലം എന്നിവയും ഉപയോഗിക്കാം.

പുതിനയില

പുതിനയില

പുതിനയില ചവയ്ക്കുന്നതും നല്ലതാണ്. വായ്‌നാറ്റം ഉണ്ടാകില്ല.

ഭക്ഷണം

ഭക്ഷണം

ആഹാരം അധികനേരം കഴിക്കാതിരിക്കുന്നതും വായ്‌നാറ്റം ഉണ്ടാക്കും. ഒരു ഇടവേള വച്ച് ഭക്ഷണം കഴിക്കുക. അതിനു കഴിയില്ലെങ്കില്‍ ഔഷധങ്ങല്‍ ചേര്‍ത്തുണ്ടാക്കിയ മിഠായിയെങ്കിലും നുണയുക.

ബ്രഷിംഗ്

ബ്രഷിംഗ്

രാവിലെയും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും പല്ല് ബ്രഷ് ചെയ്യുക. പല്ലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ കുറേ നേരം തങ്ങി നില്‍ക്കുന്നതും വായ്‌നാറ്റത്തിന് കാരണമാകും.

English summary

some ways to get rid of halitosis

Learn how to cure and stop bad breath, Bad breath can be made worse by certain foods such as onions and garlic.
X
Desktop Bottom Promotion