For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിന് പുളിപ്പുണ്ടെങ്കില്‍ ഒഴിവാക്കേണ്ടത്..

By Sruthi K M
|

നിങ്ങളുടെ പല്ലിന് പുളിപ്പ് അനുഭവപ്പെടാറുണ്ടോ... തണുത്ത ഐസ്‌ക്രീമോ ഭക്ഷണമോ കഴിക്കുമ്പോള്‍, ചൂട് ചായ കുടിക്കുമ്പോള്‍ പല്ലുകളില്‍ പുളിപ്പ് അല്ലെങ്കില്‍ മരവിപ്പ് അനുഭവപ്പെടാറുണ്ടോ..പല്ലുകളിലെ സെന്‍സിറ്റിവിറ്റി മൂലം പല്ലുകളിലെ ഇനാമലിന് കേടുവരുമ്പോഴാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്.

ഹാനികരമല്ലാത്ത മദ്യംകൂട്ടുകള്‍

നിങ്ങള്‍ ദിവസവും കഴിക്കുന്ന ചില ആഹാരസാധനങ്ങള്‍ തന്നെയാകും നിങ്ങളുടെ പല്ലിനെ സെന്‍സിറ്റിവിറ്റിയിലേക്ക് നയിക്കുന്നത്. സെന്‍സിറ്റിവിറ്റിയില്‍ നിന്ന് ഒഴിവാകാന്‍ ഏതൊക്കെ ആഹാരസാധനങ്ങള്‍ കഴിക്കണം, ഏതൊക്കെ കഴിക്കരുത് എന്ന് നോക്കാം...

ഫൈബര്‍ അടങ്ങിയത്

ഫൈബര്‍ അടങ്ങിയത്

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ധാരാളം കഴിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സ് , കടല എന്നിവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

കാത്സ്യം അടങ്ങിയത്

കാത്സ്യം അടങ്ങിയത്

പല്ലിനുണ്ടാകുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് കാത്സ്യം അടങ്ങിയവ കഴിക്കുന്നത്. പാലും, പാല്‍ ഉത്പന്നങ്ങളും ഉള്‍പ്പെടുത്തുക. ഇത് പല്ലിന്റെ ഇനാമലിന്റെ പുനര്‍നിര്‍മ്മാണത്തിനും ബലത്തിനും സഹായിക്കും.

മുട്ട

മുട്ട

പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിന്‍ എ, ഡി എന്നിവ അടങ്ങിയ മുട്ട പല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ധാരാളം വെള്ളം കുടിക്കണം

ധാരാളം വെള്ളം കുടിക്കണം

ദിവസവും നാല് ലിറ്റര്‍ വെള്ളമെങ്കിലും ഇത്തരക്കാര്‍ കുടിക്കണം. ആഹാരം കഴിഞ്ഞതിനുശേഷം വെള്ളം കുടിക്കുന്നതാണ് ഉത്തമം. പല്ലിന്റെ ഇടയില്‍ പറ്റിയിരിക്കുന്ന ആഹാരത്തിന്റെ അംശങ്ങള്‍ പോകുന്നതിനും ഇത് സഹായിക്കും.

ഒഴിവാക്കേണ്ടവ

ഒഴിവാക്കേണ്ടവ

അമ്ലഗുണം കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

അമ്ലഗുണം ഉള്ളവ

അമ്ലഗുണം ഉള്ളവ

ജ്യൂസുകള്‍,നാരങ്ങാനീര്, ഓറഞ്ച്, തക്കാളി ജ്യൂസുകള്‍, സോഡ എന്നിവയില്‍ അമ്ലഗുണം അടങ്ങിയിരിക്കുന്നു. ഇത് പല്ലിനെ കേടുവരുത്തും.

മധുരം

മധുരം

മധുരം കൂടിയതോതില്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കാതിരിക്കുക. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്.

സ്‌ട്രോ ഉപയോഗിക്കാം

സ്‌ട്രോ ഉപയോഗിക്കാം

പാനീയങ്ങള്‍ കുടിക്കുമ്പോള്‍ സ്‌ട്രോ ഉപയോഗിക്കുന്നത് നല്ലതാണ്.

പല്ല് തേക്കണം

പല്ല് തേക്കണം

പല്ലിന് പുളിപ്പുള്ളവര്‍ രാവിലെയും വൈകുന്നേരവും ആഹാരം കഴിച്ചതിനുശേഷവും പല്ല് തേക്കുക.

മധുരപലഹാരങ്ങള്‍

മധുരപലഹാരങ്ങള്‍

മധുരമുള്ള ആഹാരസാധനങ്ങള്‍ പല്ലിന്റെ ഇനാമലിനെ കേടുവരുത്തും. ഇത് പല്ലിന്റെ ഇടയില്‍ ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നതിന് കാരണമാക്കുന്നു.

പുളിപ്പുള്ള മിഠായികള്‍

പുളിപ്പുള്ള മിഠായികള്‍

പുളിപ്പുള്ള മിഠായികള്‍ കഴിക്കുന്നതും പല്ലിന്റെ ഇനാമലിന് പ്രശ്‌നമാണ്.

മദ്യം

മദ്യം

മദ്യം അമ്ലഗുണം ഉള്ളതാണ്. ഇത് പല്ലിന്റെ മഞ്ഞ നിറത്തിനും പുളിപ്പുണ്ടാക്കാന്‍ കാരണമാക്കും.

English summary

Simple changes in your diet can provide an all natural solution to sensitive teeth

Whether you feel a twinge of discomfort when you crunch down on ice or excruciating pain after a sip of hot coffee, you have sensitive teeth.
Story first published: Tuesday, July 7, 2015, 15:52 [IST]
X
Desktop Bottom Promotion