For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാങ്ങാപ്പൊടി നിങ്ങളുടെ ആരോഗ്യത്തിന്..

By Sruthi K M
|

വേനല്‍ക്കാലം വന്നതോടെ മുക്കിലും മൂലയിലും മാമ്പഴം നിറഞ്ഞിരിക്കുകയാണ്. ദിവസങ്ങള്‍ കഴിയുംതോറും എങ്ങും മഞ്ഞനിറത്തിലുള്ള കാഴ്ചകളായിരിക്കും. കാണാന്‍ തന്നെ ഭംഗിയായിരിക്കും. മമ്പഴത്തിന്റെ മണം മാമ്പഴക്കാലം എത്തി എന്ന് വിളിച്ചോതുന്നതാണ്. മാമ്പഴവും പച്ചമാങ്ങയും ആരോഗ്യത്തിന് പല ഗുണങ്ങളും തരുന്നുണ്ടെന്ന് മുന്‍പ് പറഞ്ഞതാണ്. മാങ്ങാപ്പൊടി നിങ്ങള്‍ക്ക് എന്തൊക്കെ ഗുണങ്ങള്‍ തരും എന്നതാണ് ഇനി പറയാന്‍ പോകുന്നത്.

<strong>പച്ചമാങ്ങ കഴിച്ചാല്‍ 14 ഗുണം</strong>പച്ചമാങ്ങ കഴിച്ചാല്‍ 14 ഗുണം

മാങ്ങയില്‍ നിന്നുണ്ടാക്കുന്ന മാങ്ങാപ്പൊടി നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? സ്വാദിഷ്ടമായ മാങ്ങാപ്പൊടിയെക്കുറിച്ച് ഇനിയെങ്കിലും അറിഞ്ഞിരിക്കാം. പച്ച നിറത്തിലും ബ്രൗണ്‍ നിറത്തിലുമുള്ള മാങ്ങാപ്പൊടികളുണ്ട്.

വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മണത്തിനും രുചിക്കും വേണ്ടി ചിലര്‍ ഇത് ഉപയോഗിക്കാറുണ്ട്. വിഭവങ്ങള്‍ക്ക് നല്ല സ്വാദ് നല്‍കാന്‍ ഇവയ്ക്ക് കഴിയും. മാങ്ങാപ്പൊടി ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ തരുന്നുണ്ടെന്ന് അറിഞ്ഞിരിക്കാം..

ദഹനത്തിന്

ദഹനത്തിന്

ദഹനം നല്ല രീതിയില്‍ ആക്കി തരാന്‍ മാങ്ങാപ്പൊടിക്ക് കഴിവുണ്ട്. നിങ്ങള്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ മാങ്ങാപ്പൊടിയും ചേര്‍ത്ത് ഉണ്ടാക്കുക.

തടി കുറയ്ക്കും

തടി കുറയ്ക്കും

ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ മാങ്ങാപ്പൊടി നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കും. ഇത് മെറ്റബോളിസത്തെ എളുപ്പത്തിലാക്കും. ശരീരപ്രവര്‍ത്തനം വേഗത്തില്‍ നടക്കുമ്പോള്‍ നിങ്ങളുടെ തടിയും കുറയും.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ മാറ്റി തരും ഈ മാങ്ങാപ്പൊടി. ദഹനം നല്ല രീതിയില്‍ നടക്കുമ്പോള്‍ മലബന്ധം ഉണ്ടാകില്ല.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ഒന്നാണ് മാങ്ങാപ്പൊടി. വൈറ്റമിന്‍ സി ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്.

ചര്‍മത്തിന്

ചര്‍മത്തിന്

നിങ്ങളുടെ ചര്‍മം വൃത്തിയാക്കിവെക്കാന്‍ മാങ്ങാപ്പൊടി സഹായിക്കും. ആരോഗ്യകരമായ ചര്‍മം നിങ്ങള്‍ക്ക് ലഭിക്കും.

കാഴ്ചശക്തി

കാഴ്ചശക്തി

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നതാണ് മാങ്ങാപ്പൊടിയുടെ മറ്റൊരു ഗുണം. നിങ്ങളുടെ ആഹാരത്തില്‍ ഇനിയെങ്കിലും മാങ്ങാപ്പൊടി ചേര്‍ക്കുക.

അയേണ്‍

അയേണ്‍

മാങ്ങാപ്പൊടിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് മികച്ചതാണ്.

ഹൃദയത്തിന്

ഹൃദയത്തിന്

മാങ്ങാപ്പൊടി കാര്‍ഡിയോവാസ്‌ക്യുലാര്‍ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു. കാര്‍ഡിയോവാസ്‌ക്യുലാര്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നീ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

കരോട്ടിനോയിഡ് അടങ്ങിയ മാങ്ങാപ്പൊടി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

മാങ്ങാപ്പൊടിയില്‍ അടങ്ങിയിരിക്കുന്ന മിനറല്‍സായ മെഗ്നീഷ്യം, ഫോസ്ഫറസ്, കാത്സ്യം, പൊട്ടാസിയം എന്നിവ രക്തസമ്മര്‍ദ്ദം കുറയ്ക്കും. ബിപി നിയന്ത്രിക്കാന്‍ കഴിവുള്ളതാണിത്.

English summary

ten health benefits of amchur powder

mango powder is known as amchur. Are you aware of the benefits of amchur powder? now let us move on to the benefits of amchur powder.
X
Desktop Bottom Promotion