For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിതമായാല്‍ ഉപ്പും വിഷം..

By Sruthi K M
|

മധുരം അമിതമായാല്‍ വിഷമാണ് എന്നു പറയുന്നത് പോലെ ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കും എന്ന പഴഞ്ചൊല്ലും കേട്ടിട്ടില്ലേ. അമിതമായാല്‍ ഉപ്പും നിങ്ങളുടെ വില്ലനാകും എന്നാണ് പറയുന്നത്. ഒരു ദിവസം അഞ്ചു ഗ്രാം ഉപ്പ് മാത്രമേ നമ്മുടെ ശരീരത്തില്‍ എത്താന്‍ പാടുള്ളൂ. അതില്‍ നിന്നും കൂടുംതോറും പല അസുഖങ്ങളും നമ്മളെ പിടികൂടും. എന്നാല്‍ മനുഷ്യന്‍ ഒരു ദിവസം ഒന്‍പത് ഗ്രാം വരെ ഉപ്പ് കഴിക്കുന്നുണ്ടെന്നാണ് പറയുന്നത്.

<strong>വിന്റര്‍ വിഷാദം അകറ്റാന്‍..</strong>വിന്റര്‍ വിഷാദം അകറ്റാന്‍..

കഴിക്കാവുന്നതിന്റെ ഇരട്ടിയാണ് അകത്ത് എത്തുന്നത്. ഇങ്ങനെയാകുമ്പോള്‍ എന്താണ് സംഭവിക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങളാകും ഫലം. എല്ലാത്തരം വിഭവങ്ങളിലും ഉപ്പ് അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിലും ഉപ്പ് ഇടാതിരിക്കാന്‍ പറ്റില്ല.

എന്നാല്‍ മാരകരോഗങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളതാണ് ഉപ്പ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക. ഉപ്പ് ശരീരത്തിനുണ്ടാക്കുന്ന രോഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

പൊണ്ണത്തടി

പൊണ്ണത്തടി

ഇന്നത്തെ കുട്ടികള്‍ അമിതമായി തടിക്കുന്നതിന്റെ പ്രധാന കാരണമാണ് കൂടുതല്‍ ഉപ്പ് ശരീരത്തില്‍ എത്തുന്നത്. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളാണ് കുട്ടികള്‍ കൂടുതല്‍ കഴിക്കുന്നത്. ബേക്കറി പലഹാരങ്ങളിലും ഫാസ്റ്റ് ഫുഡിലും ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടിയുണ്ടാക്കുന്നു.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും എന്ന് കേട്ടിട്ടില്ലേ? ഉപ്പ് ശരീരത്തില്‍ കൂടുതല്‍ എത്തുന്നത് രക്തം സമ്മര്‍ദ്ദം കൂട്ടാന്‍ കാരണമാക്കും.

ഹൃദ്രോഗം

ഹൃദ്രോഗം

ഹൃദയത്തിനും കേടുവരുത്തും ഉപ്പ്. അമിതമായാല്‍ ഉപ്പും വിഷമാണ്. മരണമാകും അവസാനം ഇതിന്റെ ഫലം.

പ്രമേഹം

പ്രമേഹം

മധുരം കൂടിയാലാണ് പ്രമേഹം ഉണ്ടാകുന്നതെന്ന് പറയുന്നു. എന്നാല്‍ ഉപ്പ് കൂടുതല്‍ അളവില്‍ ശരീരത്തില്‍ എത്തിയാലും പ്രമേഹം ഉണ്ടാകും.

പക്ഷാഘാതം

പക്ഷാഘാതം

ഉപ്പ് കൂടിയ തോതില്‍ ശരീരത്തില്‍ എത്തുന്നത് പക്ഷാഘാതത്തിനും ഇടയാക്കും.

വൃക്കരോഗം

വൃക്കരോഗം

ഉപ്പിന്റെ ആധിക്യം കൂടിയാല്‍ വൃക്കയില്‍ കല്ലുണ്ടാകാന്‍ കാരണമാകും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഉപ്പ് കൂടുന്നത് ഉദരത്തിലെ ക്യാന്‍സറിന് സാധ്യതയുണ്ടാക്കും.

എല്ലുകള്‍ക്ക്

എല്ലുകള്‍ക്ക്

കൂടുതല്‍ ഉപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ എല്ലുകള്‍ക്ക് ശക്തി കുറയാന്‍ കാരണമാകും.

English summary

high risk of developing health problems related to salt

which puts you at increased risk of health problems such as heart disease,blood pressure,cancer, diabetes etc.
Story first published: Saturday, March 28, 2015, 16:09 [IST]
X
Desktop Bottom Promotion