For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ഗൈനക്കോളജിസ്റ്റിനെ കാണണം..

By Sruthi K M
|

നിങ്ങള്‍ക്ക് ഏതു ഘട്ടത്തിലാണ് ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം ആവശ്യവരിക..? നിങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഗൈനക്കോളജിസ്റ്റിനെ നിര്‍ബന്ധമായും കണ്ടിരിക്കണം. നിങ്ങള്‍ക്ക് ആരോഗ്യകരമായ ശരീരമാണ് ആവശ്യമെങ്കില്‍ പല അവസരങ്ങളിലും ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തേണ്ടതാണ്. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും ആശങ്കകള്‍ക്കും വ്യക്തമായ പരിഹാരം നല്‍കാന്‍ ഒരു ഗൈനക്കോളജിസ്റ്റിന് കഴിയും എന്നറിയുക.

ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം നിങ്ങള്‍ക്ക് ആവശ്യമായി വരിക എന്ന് അറിയുക. ഇത്തരം പ്രശ്‌നങ്ങളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ പെട്ടെന്ന് ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പോകേണ്ടതാണ്.

സ്വകാര്യ ഭാഗങ്ങളിലെ വേദന

സ്വകാര്യ ഭാഗങ്ങളിലെ വേദന

പല പെണ്‍കുട്ടികളും അവരുടെ സ്വകാര്യ ഭാഗങ്ങളിലെ വേദന ആരോടും പറയാതെ മൂടിവയ്ക്കും. ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ചില സ്ത്രീകള്‍ക്ക് വേദനയുണ്ടാകാം. ഈ പ്രശ്‌നങ്ങള്‍ക്കും നിങ്ങള്‍ ഡോക്ടറുടെ സഹായം തേടാറില്ലേ. യോനീ പരമായ വേദന, ആ ഭാഗങ്ങളിലെ മുറിവ്, പെല്‍വിക് ഫ്‌ളോര്‍ പ്രശ്‌നങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ എത്രയും പെട്ടെന്ന് ഒരു ഗൈനക്കോളജിസ്റ്റിനെ കാണേണ്ടതാണ്.

അസാധാരണമായ രക്തസ്രാവം

അസാധാരണമായ രക്തസ്രാവം

ആര്‍ത്തവം സ്ത്രീകളില്‍ ഒരു മാസം ഒരു തവണയേയുണ്ടാകൂ. എന്നാല്‍ ചിലവര്‍ക്ക് രണ്ട് തവണ ഉണ്ടാകുകയും അസാധാരണമായി രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊരു പ്രശ്‌നമായി നിങ്ങള്‍ എടുക്കാറില്ലേ. രക്തസ്രാവം അമിതമായി പോകുകയാണെങ്കിലും പ്രശ്‌നമാണ്. നിങ്ങള്‍ എത്രയും പെട്ടെന്ന് ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടതാണ്. സാധാരണ 21 ദിവസമെങ്കിലും കഴിയാതെ അടുത്ത ആര്‍ത്തവ സമയം ഉണ്ടാകാന്‍ പാടില്ല.

ദുര്‍ഗന്ധം

ദുര്‍ഗന്ധം

നിങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ ദുര്‍ഗന്ധം ഉണ്ടോ? ഇത് പ്രത്യേക ശ്രദ്ധിക്കേണ്ടതാണ്. ഫംഗസ് ബാധയോ അതിസാരത്തില്‍ നിന്നുണ്ടാകുന്ന ബാക്ടീരിയയോ ആവാം ഈ മണത്തിന് ഇടയാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് പറയാന്‍ നാണക്കേടുണ്ടോ..? നിങ്ങള്‍ എത്രയും പെട്ടെന്ന് ഗൈനക്കോളജിസ്റ്റിനോട് ഇത് പറയേണ്ടതാണ്.

നിങ്ങളുടെ സ്തനത്തിന് വേദനയുണ്ടോ

നിങ്ങളുടെ സ്തനത്തിന് വേദനയുണ്ടോ

നിങ്ങളുടെ നെഞ്ചിലെ ഭാഗങ്ങളില്‍ വേദനയോ മുഴയോ ഉണ്ടോ? ഇത് കാണിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? നിങ്ങള്‍ എത്രയും പെട്ടെന്ന് ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കാര്യം ബോധ്യപ്പെടുത്തേണ്ടതാണ്. ഇത് ക്യാന്‍സറിന് വരെ കാരണമാക്കാം.

ആര്‍ത്തവ വിരാമം ഉണ്ടോ?

ആര്‍ത്തവ വിരാമം ഉണ്ടോ?

ചിലവര്‍ക്ക് രക്തസ്രാവം കുറഞ്ഞിരിക്കാനും കൃത്യമായി വരാതിരിക്കാനും ഇടയുണ്ടാക്കാം. കൃത്യമായ ഇടവേളകളില്‍ ഉണ്ടാകാതെ രണ്ട് മാസമൊക്കെ കൂടുമ്പോള്‍ ഉണ്ടാകാം. ഇതില്‍ നിങ്ങള്‍ സന്തോഷിച്ചിരിക്കുകയാണോ. എന്നാല്‍ എത്രയും പെട്ടെന്ന് ഗൈനക്കോളസ്റ്റിനെ കണ്ട് ഇതിനുള്ള പ്രതിവിധികള്‍ ചോദിക്കേണ്ടതാണ്. ഇത് ഹോര്‍മോണുകളുടെ കുറവും പ്രവര്‍ത്തന തകര്‍ച്ചയുമാണ് കാണിക്കുന്നത്. ഇത് നിങ്ങളുടെ ഗര്‍ഭധാരണത്തെ വരെ

ബാധിക്കും.

കഠിനമായ വേദന

കഠിനമായ വേദന

ആര്‍ത്തവ സമയങ്ങളില്‍ മിക്കവര്‍ക്കും കഠിനമായ വേദന അനുഭവപ്പെടാം. ഒരു ദിവസമേ ആ വേദന ഉണ്ടാകുന്നുള്ളൂ എന്നതില്‍ ചില ഗുളികകള്‍ കഴിച്ച് നിങ്ങള്‍ക്ക് വേദനയെ ശമിപ്പിക്കും. എന്നാല്‍ സഹിക്കാന്‍ പറ്റാത്ത വേദന നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉടന്‍ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടതാണ്.

ജനന നിയന്ത്രണത്തെക്കുറിച്ചുള്ള പ്രശ്‌നങ്ങളും ചോദിക്കാം

ജനന നിയന്ത്രണത്തെക്കുറിച്ചുള്ള പ്രശ്‌നങ്ങളും ചോദിക്കാം

ജനന നിയന്ത്രണത്തിന് നിങ്ങള്‍ പല മാര്‍ഗങ്ങളും കണ്ടെത്താറുണ്ട്. എന്നാല്‍ നിങ്ങളുടെ ആരോഗ്യവും ജീവിതവും സന്തോഷപൂര്‍വ്വമാകണമെങ്കില്‍ ഡോക്ടറോട് ചോദിച്ച് അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക. അല്ലാതെ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങളൊക്കെ നിങ്ങള്‍ക്ക് വിപരീത ഫലം നല്‍കും.

English summary

seven reason to see your gynecologist now

Seeing your gynecologist on a regular basis is an important part of preventive health
Story first published: Thursday, March 5, 2015, 15:31 [IST]
X
Desktop Bottom Promotion